Monday 22 October 2012

തടവില്‍


 
ഇനിയുമുറങ്ങട്ടെ ഞാന്‍ എന്നെ
ഇനിയാരുമുണര്‍ത്തരുതെ
കണ്ണുകള്‍ ഭാരിക്കുമ്പോള്‍
പിന്നെയും ഉറക്കത്തിലേക്കു വീഴുപോള്‍
ചിരിച്ചു ചൊല്ലുന്നു ഞാന്‍
എന്നെയുണര്തരുതെ
ഞാന്‍ എന്‍റെ കണ്ണുകള്‍ക്ക്‌ പിറകെ
ഒളിക്കുന്നില്ല കാരണം പുറത്തല്ലേ
കൂറ്റാകൂരിരുട്ട്
കണ്ണടച്ചാല്‍ നിറയുന്ന വെളിച്ചവും
വര്‍ണക്കാഴ്ച്ചകളും,
എനിക്കിഷ്ടമീയിടമാണ്
ഞാന്‍ ഞാനായി ജീവിക്കുന്നിവിടെ
അവിടെ വെറും കാപട്യങ്ങള്‍
അന്ധത അഭിനയിക്കുന്നവര്‍
അനുഭവിക്കുന്നവരെ ചൂഷണം ചെയ്യുന്നു
കേള്‍ക്കുന്നവര്‍ കേള്‍ക്കാത്തവരായി
ഇടകലരുന്നു
അന്നത്തിനു മാത്രം തുറക്കുന്ന വായ
മൂകനെന്നു സ്വയം വിളിക്കുന്നു
ഇത് ഹിംസയല്ലേ
മിണ്ടാതെ, കേള്‍ക്കാതെ, കാണാതെ
സൌകര്യങ്ങള്‍ക്കൊപ്പം
കൂടപ്പിറപ്പുകളെ കൊക്കയില്‍ തള്ളുന്ന
സംസ്കാരവിക്രിയകള്‍?
എനിക്കുത്തരം കിട്ടിയില്ല
അതുകൊണ്ട് തന്നെ എനിക്കിഷ്ടം
ഉറങ്ങാനാണ്

കണ്ണടച്ച് കിടന്നപ്പോള്‍, മറ്റെല്ലാം മറന്നപോള്‍
സ്വപ്നത്തിന്‍റെ തടവറയില്‍ സ്വയം
കയറി വാതില്‍ അടച്ചപ്പോള്‍
ഞാനും അവരിലൊരാളായി
അറിയാതെ ഞാനും കാണാതെ, കേള്‍ക്കാതെ
മിണ്ടാതെ എന്റെ ലോകത്തേക്ക് പതുങ്ങി
സ്വപ്നലോകത്തേക്ക്!


7 comments:

  1. വല്ലാത്ത തടവ്

    ReplyDelete
  2. ഈ സ്വപ്നലോകത്ത് ശല്യപെടുത്താന്‍ ആരുമില്ലല്ലോ...........

    ReplyDelete
    Replies
    1. വരാതിരിക്കട്ടെ, പക്ഷെ എന്നും ഒരേ നല്ല സ്വപ്‌നങ്ങള്‍ വന്നാല്‍ പിന്നെ നല്ലതും ചീത്തതും മനസ്സിലാവാതെ വരില്ലേ!

      Delete
    2. നന്ദി വിനീത്, വായനക്കും ആസ്വാദനത്തിനും!

      Delete
  3. കവിത കൊള്ളാം, നന്നായിട്ടുണ്ട്. ഈ പടം എവിടുന്നു കിട്ടി?

    ReplyDelete
    Replies
    1. നന്ദി, പടം എവിടുന്നു കിട്ടി എന്ന് ഓര്‍മയില്ല ശ്രീജിത്ത്‌, ഞാന്‍ നല്ല പടങ്ങളൊക്കെ എവിടെയിന്കിലും കണ്ടാല്‍ കോപ്പി ചെയ്തു വെക്കാറുണ്ട്, ഇതും അതില്‍പ്പെട്ടതാണ്!

      Delete