Friday 12 October 2012

ഗന്ധര്‍വന്‍


ഗന്ധര്‍വ ശില്‍പം
ഞാനും എന്‍ നിഴലും നിലാവും ഈ രാവും
വീണ്ടും പ്രഭാതം പ്രതീക്ഷിച്ചു നില്‍ക്കെ,
വന്നവനെന്നെ പുണര്‍ന്നുണര്‍ത്താനായ്
എന്നിലെ സ്വപ്‌നങ്ങള്‍ കൂടെ നുകരാന്‍

എന്‍റെ മനസ്സിന്‍റെ ഏകാന്തഹര്‍ഷത്തില്‍
വന്നവന്‍ ഇറ്റു വെളിച്ചവുമായി
നിശ്ശബ്ദ രാത്രിയില്‍ കാലോച്ചയായവന്‍
വന്നണഞ്ഞു എന്നരികിലെക്കായി

പൌരുഷം മുറ്റുന്ന മാറിന്നിതളും
കൌതുകം തോന്നുന്ന  ചുണ്ടും ചിരിയും
വിഭ്രാന്തി നല്‍കുന്ന നിശ്വാസവേഗം
എന്‍ശ്വാസവേഗത്തെയാകെ ചുരുക്കി

നുകര്‍ന്നും പകര്‍ന്നുമീ രാവേറെ നീള്‍കെ
തെളിഞ്ഞു മറഞ്ഞു ഞാന്‍ സ്വപ്നങ്ങള്‍ നെയ്തു
എന്‍റെ വികാരത്തിന്‍റെ ഉച്ചിയില്‍ നിന്നും
സംഭ്രമം താഴെയാഴത്തില്‍ പതിച്ചു

എന്നുമീ രാത്രിയാവര്‍ത്തിചിരുന്നെങ്കില്‍
എന്നുമീ വീഴ്ച നടന്നിരുന്നെങ്കില്‍
എന്നുമീ രാവുപുലരാതിരുന്നെങ്കില്‍
എന്നുമെന്‍ പ്രിയദേവന്‍ നിന്നിരുന്നെകില്‍

എത്ര സ്നേഹിക്കുമെന്‍ ജീവിതത്തെ ഞാന്‍
മിത്രമായെന്നുമെന്‍ കൂടെയുണ്ടെങ്കില്‍
ഗന്ധര്‍വനും എന്റെ ഈ പ്രിയതോഴനും
 ഒന്നായിരുന്നെന്നു കരുതുന്നതീ ഞാന്‍!

9 comments: