Sunday 29 September 2013

പതനം

കടപ്പാട് : ഗൂഗിള്‍
ഒരു പതനത്തിന്റെ ഒടുക്കം
അനുഭവിച്ചറിയുന്നവര്‍ നിര്‍ഭാഗ്യവാന്‍മാര്‍
പതനത്തോടെയോ അതോ  അതിന് മുന്‍പോ
ദേഹം വിടുന്നവരുണ്ട്
പക്ഷെ അവര്‍ക്കാര്‍ക്കും
അവകാശപ്പെടാന്‍ സാധിക്കാത്ത
ഒന്നുണ്ട്, ഒരു അനുഭവമുണ്ട്
കാരണം
ഒരു പതനം പൂര്‍ണമാകുന്നത്
ആ അവസാന നിമിഷത്തിലാണ്
അതിന്‍റെ അനുഭവം
ജീവിതം മുഴുവനും!
എത്രയധികം കാലം ജീവിക്കുന്നുവോ
അത്രയും...

10 comments:

  1. ഒരിറക്കം കഴിഞ്ഞാല്‍ ഒരു കയറ്റം ആ വിശ്വാസത്തില്‍ അങനെപോകുന്നു, ജയപരാജയങ്ങള്‍ സ്വീകരിച്ച്.

    ReplyDelete
    Replies
    1. ഇറക്കങ്ങള്‍ ഓരോന്നും ഓരോ പാഠങ്ങളാണ്, കയറ്റങ്ങള്‍ ആത്മവിശ്വാസം പകരുന്നവയും! വായനക്ക് നന്ദി അനീഷ്‌!

      Delete
  2. ഇറങ്ങിയാൽ കയറണ്ടേ??

    ReplyDelete
    Replies
    1. ആഗ്രഹം മാത്രം ഉള്ളത് കൊണ്ടായോ?, വായനക്ക് നന്ദി ഗിരീഷ്‌.

      Delete
  3. പതനത്തില്‍ പതറാതെ
    ഫിനിക്സിനെപോലെ
    പറന്നുയരാന്‍
    ആത്മവിശ്വാസം
    ആര്‍ജ്ജിക്കണം.
    ആശംസകള്‍

    ReplyDelete
    Replies
    1. വരവിനും വായനക്കും നന്ദി സര്‍ , ഓരോ പതനവും നമുക്ക് പുതിയ അനുഭവങ്ങള്‍ തരുന്നു, അത് നല്ലതിനായി ഉപയോഗിക്കാന്‍ പഠിക്കുന്നവന്‍ മിടുക്കന്‍ !

      Delete
  4. പതിയ്ക്കാത്തവര്‍
    നിപതിയ്ക്കാത്തവര്‍ ആര്‍

    ReplyDelete
    Replies
    1. പതിക്കുമെന്റെ ഉള്ളിലായ്
      പഠിക്കുമോരോ പാഠവും
      പടക്ക് കോപ്പു കൂട്ടിടാന്‍
      പതര്‍ച്ചയിലാ തുയരുവാന്‍
      പതിച്ചയോരോ കുഴികളില്‍
      പടച്ചു വെച്ച പീഡകള്‍ !

      വരവിനും വായനക്കും നന്ദി അജിത്തേട്ടാ !

      Delete
  5. ഒരു പതനം പൂര്‍ണമാകുന്നത്
    ആ അവസാന നിമിഷത്തിലാണ്
    അതിന്‍റെ അനുഭവം
    ജീവിതം മുഴുവനും!
    എത്രയധികം കാലം ജീവിക്കുന്നുവോ
    അത്രയും...

    നന്നായി എഴുതി ... ഒത്തിരി പ്രതീക്ഷിച്ചു ട്ടോ ...
    വീണ്ടുംവരാം .. സസ്നേഹം
    ആഷിക് തിരൂർ

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി ആഷി !

      Delete