Wednesday, 11 September 2013

രാഷ്ട്രീയം (ഒരു TP അനുസ്മരണം)

ചുടുചോര നുരയുന്ന തെരുവുകളിലാകെയും
പടനിലത്തിന്റെ വിഭ്രാന്തിയില്ല
ഉള്ളതാനെങ്കിലോ നീന്തിത്തുടിക്കാ-
നൊരുങ്ങുന്ന കുഞ്ഞിനൊക്കും കൌതുകം
നാളെ ഈ ഞാനും ഒടുങ്ങും സഖേ
ബലിക്കല്ലിലെന്‍ തല നീ ചവിട്ടിപ്പിടിക്കും
മഴുവിന്‍ തണുപ്പെന്റെ കണ്ഠം മുറിക്കുമ്പോള്‍
ചിരി നിന്റെയാണെന്നും ഞാനറിയും

അറിയാത്തവര്‍ക്കാത്മഹത്യയാണെങ്കിലും
 ഹൂതിയാണറിവേറി വന്നവര്‍ക്ക്
പിന്നില്‍ വിലപിച്ചു നിലവിളിക്കുന്നോര്‍ക്ക്
വിലപിക്കാനുതകുന്നോരോര്‍മ്മ മാത്രം
നിലനില്‍ക്കും ഞാനെന്നു മനസ്സ് ചൊല്ലുമ്പോഴും
മറകൂട്ടി എന്തേ മറച്ചു വെപ്പൂ
മറവിയില്‍ മായാതെ മരണത്തിന്‍ ശേഷവും
മധുരമാമോര്‍മ്മകള്‍ മിഴിയിതളില്‍

വരുമെന്റെ കാലമെന്നുയരെ വിളിക്കുമ്പോള്‍
വരവേല്പൂ അന്ത്യത്തെ ഞാനീ വഴി
വരവാട്ടെ എന്നെ പിരിയാതിരിക്കാനായ്
വഴികേള്‍പ്പൂ എന്‍റെ സതീര്‍ത്ഥരോടായ്
വഴികള്‍ പിരിഞ്ഞാലും പ്രിയസുഹൃത്തെ നീയെന്‍
പ്രിയനായിതന്നെ നിലകൊള്ളണം
ചിന്തയും തത്വവും ഭിന്നമാണെങ്കിലും
നാവിലെല്ലാം നാടിന്‍ നന്മ മാത്രം

നാളെയും നേരം പുലരുമെന്നും നാട്
നമ്മുടെതാണെന്നുമോര്‍ക്കണം നാം
പണിയുന്നു നാം നമുക്കായ് തന്നെ നരകവും
സ്വര്‍ഗമെന്തേ പണിയാനമാന്തം
ചോരചിന്തേണ്ടനാള്‍ ചോരയില്ലെങ്കിലോ
സിരകളില്‍ ആവേശമില്ലെങ്കിലോ
ചുടുവിയര്‍പ്പോഴുകേണ്ട കാലത്തോഴുക്കിയ
ചോരച്ചാല്‍ വിലയും അറിഞ്ഞിടേണം !

10 comments:

 1. Manassinte ee pidachilukal pankidunna sahajeevikal koodeyundu sakhave.....

  ReplyDelete
  Replies
  1. നാളെ ഈ ഞാനും ഒടുങ്ങും സഖേ
   ബലിക്കല്ലിലെന്‍ തല നീ ചവിട്ടിപ്പിടിക്കും
   മഴുവിന്‍ തണുപ്പെന്റെ കണ്ഠം മുറിക്കുമ്പോള്‍
   ചിരി നിന്റെയാണെന്നും ഞാനറിയും....!

   Delete
 2. മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിന്നായുധം!

  ReplyDelete
  Replies
  1. വാളല്ലെൻ സമരായുധം‌,ത്ധണത്ധണ-
   ധ്വാനം മുഴക്കീടുവാ-
   നാള,ല്ലെൻ കരവാളു വിറ്റൊരു മണി-
   പ്പൊൻ വീണ വാങ്ങിച്ചു ഞാൻ!
   താളം‌ രാഗലയശ്രുതിസ്വരമിവയ്-
   ക്കല്ലാതെയൊന്നിന്നുമി-
   ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-
   ല്ലെൻ പ്രേമതീർത്ഥങ്ങളിൽ‌!

   ഇതും കവി വാക്യം!

   Delete
 3. ആ ചോരചുവപ്പുണ്ട് നമ്മുടെ സിരകളിലും.ഇപ്പോള്‍ നിത്യശാന്തി നേരനെ കഴിയൂ.

  ReplyDelete
  Replies
  1. നാളെയും നേരം പുലരുമെന്നും നാട്
   നമ്മുടെതാണെന്നുമോര്‍ക്കണം നാം
   പണിയുന്നു നാം നമുക്കായ് തന്നെ നരകവും
   സ്വര്‍ഗമെന്തേ പണിയാനമാന്തം
   ചോരചിന്തേണ്ടനാള്‍ ചോരയില്ലെങ്കിലോ
   സിരകളില്‍ ആവേശമില്ലെങ്കിലോ
   ച്ചുടുവിയര്‍പ്പോഴുകേണ്ട കാലത്തോഴുക്കിയ
   ചോരച്ചാല്‍ വിലയും അറിഞ്ഞിടേണം !

   Delete
 4. വാളുകൾ തിളങ്ങി ചോരകൾ ഒലിക്കട്ടെ, ചിതൽ തിന്നട്ടെ

  ReplyDelete
  Replies
  1. ചിതലരിക്കുന്നത് നമ്മുടെ സംസ്കാരമല്ലേ? കണ്ടും കാണാതെ നടക്കുന്ന നമ്മള്‍ അല്ലെ മാറേണ്ടത്?

   Delete
 5. വെട്ട്യോലും, കൂട്ടരും
  വന്നു പറഞ്ഞു,
  ഞാൻ മരിച്ചിട്ടില്ലെന്ന്

  ReplyDelete
 6. മൊഴിമാറ്റങ്ങൾ ടിപി വധിക്കപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചിരുന്നെങ്കിൽ....
  അഗ്നിയിൽ നിന്നും ഉയിർത്തെഴുന്നേറ്റ്
  പാഷൻ പ്ലസിൽ നാട്ടുകൂട്ടങ്ങൾക്കിടയിലേക്ക് വീണ്ടും ആ സ്നേഹാർദ്രത കടന്നുവന്നെങ്കിൽ....

  ReplyDelete