Tuesday 17 September 2013

കന്യക

നിര്‍വീര്യമായ ഒരു ബോംബിനെപ്പോലെ
എന്റെ പെണ്മയോതിയ  ദുഷിച്ചരക്തത്തെ 
കാലം പിന്നെയും പുറംതള്ളി 
എന്റെ  ഭയങ്ങളും ആശങ്കകളും അതോടൊപ്പം 
ഒലിച്ചുപോയപ്പോള്‍ ഞാന്‍ നെടുവീര്‍പ്പിട്ടു 

പിന്നെയും നഷ്ടപ്പെട്ട അവസരം 
എന്നെ അലോസരപ്പെടുത്തിയില്ല 
മറിച്ച് ദൈവത്തോട് നന്ദി പറഞ്ഞു ചിരിച്ചു 
എന്നെ വീ ണ്ടും കന്യകയായിതന്നെ നിലനിര്‍ത്തി 
എന്റെ ജീവിതം ആനന്ദപൂര്‍ണ്ണമാക്കിയതിന് ! 


6 comments:

  1. കന്യക തന്നെ

    ReplyDelete
  2. ആനന്ദപൂര്‌ണം....

    ReplyDelete
  3. കന്യകയായിതന്നെ നിലനിര്‍ത്തി ..ജീവിതം ആനന്ദപൂര്‍ണ്ണമാക്കിയതിന് ??? :O

    ReplyDelete
    Replies
    1. കന്യക എന്നത് ഒരു concept മാത്രമല്ലേ കീയ?. നമ്മുടെ പുതിയ തലമുറയുടെ ജീവിത രീതികളെ ചൂണ്ടിക്കാണിക്കുന്നു. അമ്മയാകുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമായും, സ്ത്രീത്വത്തിന്‍റെ പവിത്രതയെ ഏറ്റവും വലിയ ഒരു കാര്യമായും കണക്കാക്കിയിരുന്ന തലമുറ മെല്ലെ മെല്ലെ അപ്പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ നമ്മള്‍ എല്ലാവരും സ്വയം വിശ്വസിക്കുന്നു, ആശ്വസിക്കുന്നു, വിശ്വാസം അതല്ലേ എല്ലാം!

      Delete
  4. ശാപം കിട്ടിയില്ല.കന്യകയായിതന്നെ നിലനിര്‍ത്തി അവളുടെ ജീവിതം ആനന്ദപൂര്‍ണ്ണമാക്കിയതിന് !

    ReplyDelete
    Replies
    1. നന്ദി അനീഷ്‌ ഈ വരവിനും വായനക്കും!

      Delete