Wednesday 13 February 2013

സ്വപ്നശില്‍പ്പി

കടപ്പാട് : ഗൂഗിള്‍
ശില്‍പ്പിയാണ് ഞാന്‍
മനോഹരമായ സ്വപ്‌നങ്ങള്‍
പണിയുന്നതാണ്  എന്‍റെ കല
പിടിപ്പതു ജോലിയുണ്ടെനിക്ക്
കൂലി എന്‍റെ സംതൃപ്തി തന്നെ
പലരും വന്നിട്ടുണ്ട്
എന്‍റെ പാര്‍പ്പിടത്തില്‍
എന്‍റെ കളത്തില്‍
എന്‍റെ ആലയില്‍
ഞാനുള്ളിടത്തൊക്കെ
എന്‍റെ പിന്നാലെ
എന്നെ അവര്‍ ഇഷ്ടപ്പെട്ടു
പ്രണയിച്ചു
എനിക്ക് വേണ്ടിയല്ല
അവര്‍ക്ക് വേണ്ടി
അവര്‍ക്ക് വേണ്ടുവോളം
എന്‍റെ സ്വപ്‌നങ്ങളവര്‍
പ്രൌഡിയോടെ ഏറ്റി നടന്നു
പക്ഷെ ഒടുവില്‍ ...
എല്ലാവരും പറഞ്ഞത് ഒരേ വാക്ക്
നിന്‍റെ ഹൃദയം കല്ലാണ് എന്ന്
ശരിയായിരുന്നു
എന്‍റെ ഹൃദയം കല്ലുതന്നെ
കോറിയിട്ട പ്രണയങ്ങള്‍
മായാതെ നിറഞ്ഞു
ഇടം ശേഷിക്കാത്ത വിധം!
പിന്നെയും തേച്ചുരച്ചു മിനുക്കി
പ്രണയം കൊത്തുമ്പോള്‍
ദുര്‍ബലമാകുന്നു എന്‍റെ ഹൃദയം
ഇനിയൊരു വട്ടം കൂടി
ചെത്തിമിനുക്കാനില്ലാത്ത വിധം
ശരിയാണ് അവര്‍ പറഞ്ഞത്
കടപ്പാട് : ഗൂഗിള്‍
എന്‍റെ ഹൃദയം കല്ലാണ്
ഒരു കുഞ്ഞു വീഴ്ചയില്‍ പോലും
ഉടഞ്ഞു പോകാവുന്ന കല്ല്‌!
 ഒന്ന് മാത്രം പറയും ഞാന്‍
ഇനിയെന്നെ വിളിക്കരുത്
നിങ്ങളുടെ സ്വപ്‌നങ്ങള്‍ കൊത്തി
തഴംബിച്ചത് എന്‍റെ കയ്യല്ല
മനസ്സാണ്
സ്വന്തമായി ഒരു സ്വപ്നം പോലുമില്ലാത്ത
ഒരു പാവം മനസ്സ്.



16 comments:

  1. സ്വന്തമായി സ്വപ്നങ്ങളില്ലാത്ത ശില്പി.

    ReplyDelete
    Replies
    1. അതെപ്പോഴും അങ്ങനെയല്ലേ രാംജി ഏട്ടാ!

      Delete
  2. ഹൊ..പാവം മനസ്സ്‌..
    സ്നേഹമെന്ന വികാരത്തെ വെറുക്കാതിരുന്നാൽ മതിയായിരുന്നു..
    ഇഷ്ടായി ട്ടൊ..!

    ReplyDelete
    Replies
    1. നന്ദി, ഈ വരവിനും വായനക്കും, പ്രോത്സാഹനത്തിനും!

      Delete
  3. കൂലി എന്റെ തൃപ്തി തന്നെ

    നന്നായി

    ReplyDelete
    Replies
    1. അജിത്തെട്ടന് വേണ്ടി ഞാന്‍ ഒരു പുതിയ ഒരു യന്ത്രം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ഏതു പുതിയപോസ്ടിട്ടാലും യന്ത്രം അജിത്തെട്ടന് ഒരു "നന്ദി വായനക്കും അഭിപ്രായത്തിനും" എന്ന ഒരു റിപ്ലയ്
      അയക്കും, വായിക്കും എന്നാ കാര്യത്തില്‍ സംശയമില്ലത്ത്തത് കൊണ്ട് ആകാമല്ലോ!

      പക്ഷെ യന്ത്രം ഇത് വരെ എത്തിയിട്ടില്ലാത്തതുകൊണ്ട്, ഇത്തവണ കൂടി എന്‍റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം ഒരു valantine ഡേ ആശംസയും!

      Delete
  4. പ്രിയ സുഹൃത്തെ,
    സ്വന്തമായി ഒരു സ്വപ്നം പോലുമില്ലാത്ത ഈ സ്വപ്ന ശില്‍പ്പിയുടെ പാവം മനസ്സില്‍ നിന്നും ഊറി വന്ന വരികള്‍ ഏറെ ഇഷ്ടമായി.
    ആശംസകള്‍
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  5. വായനക്കും അഭിപ്രായത്തിനും, നന്ദി ഗിരീഷ്‌, എല്ലാവരും എല്ലായ്പ്പോഴും തന്‍റെ സ്വന്തം കണ്ണില്‍ ത്യാഗികളും, നല്ലവരുമാണ്, ശില്‍പ്പികള്‍ എല്ലാവരുടെയും മനസ്സില്‍ ഉണ്ട്, എല്ലാവരും മറ്റുള്ളവരുടെ ഭാവനക്കും, ഇഷ്ടത്തിനും അനുസരിച്ചു ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ കാണുന്നുള്ളൂ എന്ന് മാത്രം!

    ReplyDelete
  6. ശില്‍പ്പിയാണ് ഞാന്‍
    മനോഹരമായ സ്വപ്‌നങ്ങള്‍
    പണിയുന്നതാണ് എന്‍റെ കല

    wow, superb

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ, ഈ വരവിനും വായനക്കും, അഭിനന്ദനത്തിനും!

      Delete
  7. സ്വപ്നങ്ങളില്ലാത്ത ശില്പി
    നല്ല കവിത

    ReplyDelete
    Replies
    1. ഈ വരവിനും, വായനക്കും,ആസ്വാദനത്തിനും നന്ദി അഷ്‌റഫ്‌

      Delete
  8. ഉണ്ടായിരുന്ന സ്വപ്നങ്ങളൊക്കെ നഷ്ടമായവന് ശില്‍പ്പ കലപോലും അറിയാത്ത അവസ്ഥയെക്കുറിച്ച് ഒരു മറുചിന്ത മനസ്സിലേക്കു കടന്നു വന്നു.....

    ReplyDelete
    Replies
    1. എല്ലാവരും, ഉള്ളിന്‍റെ ഉള്ളില്‍ ഒരിത്തിരി സ്വാര്‍ത്ഥത കൊണ്ട് നടക്കുന്നു, മറ്റുള്ളവര്‍ക്ക് എന്ന് പറഞ്ഞു നാം ഓരോരുത്തരും ചെയ്യുന്നതില്‍ എല്ലാം, സ്വകാര്യമായ ഒരു സംതൃപ്തി ഇല്ലേ?. ശില്‍പ്പി ഇവിടെ നമ്മള്‍ ഓരോരുത്തരും ആണ്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്ന് കരുതി സ്വന്തം ഇഷ്ടങ്ങള്‍ ചെയ്തുകൂട്ടുന്ന നാം ഓരോരുത്തരും!

      Delete