Wednesday 19 December 2012

വിഷ വിത്ത്...!

എന്‍റെ വിത്തുകള്‍ മുളച്ചു
നട്ട ഞാന്‍തന്നെ നനച്ചു
വളമിട്ടു പോഷിപ്പിച്ചു
തഴച്ചു വളര്‍ന്നവ വലുതായി
എന്നോളവും, എന്നിലേറെയും
പൂവിട്ടപോഴും, കായ്ച്ചപ്പോഴും
എന്‍റെ കണ്ണ് നിറഞ്ഞു
ആനന്ദക്കണ്ണീര്‍ !
പിറ്റെന്നൊരു വാര്‍ത്ത കേട്ടു
എന്റെ ചെടിയുടെ കായ വിഷക്കായ
ഒരിളം പെണ്‍കുട്ടിയെ വിഷം തീണ്ടി
നെഞ്ചു തകര്‍ത്ത വിഷം
ചാരിത്രം കവര്‍ന്ന വിഷം
പിന്നെ നാണം കെടുത്തിയ വിഷം
പിന്നെയും പടരുന്ന വിഷം
കരിനീല വിഷം , കാളകൂടം!
ഒരു നിമിഷം പോലുമോര്‍ത്തില്ല ഞാന്‍
വെട്ടി മാറ്റി, ഒറ്റ മുറിക്ക് തന്നെ
പിന്നെ പിഴുതു വേര്
കത്തിച്ചു ചാരം പുഴയിലൊഴുക്കി
പിന്നെ അതിനെ മറന്നു
പിറ്റേന്ന്  അവിടെ ഒരു മുള പൊട്ടി
വിഷക്കായയുടെ മുള!

(നാം വളര്‍ത്തി വലുതാക്കുന്ന പുതിയ തലമുറയുടെ നേര്‍ വഴിക്കുള്ള വളര്‍ച്ച നമ്മുടെ കര്‍ത്തവ്യവും, സമൂഹത്തിനോടുള്ള കടമയുമാണ്. പൊന്നു കായ്ക്കുന്ന മരമായാലും പുരക്കു ചായ്ഞ്ഞാല്‍ മുറിക്കണം എന്നല്ലേ!)



12 comments:

  1. കൊള്ളാം..
    പലരും ആ വളര്‍ച്ച കാണുന്നില്ല !
    ഇന്നിന്റെ നീറ്റല്‍ തീരുന്നില്ല ..
    ഒരു തുള്ളി കണ്ണീരോടെ
    അസ്രുസ്

    ReplyDelete
    Replies
    1. ആ കണ്ണുനീര്‍ ബാക്കി വെക്കൂ അസ്രൂ, അന്നുടെ തന്നെ ചരമത്തിനു നമുക്ക് ഒന്നിച്ചോഴുക്കാം!

      Delete
  2. കൊള്ളാം , നല്ല കവിത .. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സലിം, വായനക്കും, ആസ്വാദനത്തിനും!

      Delete
  3. നട്ട് വളര്‍ത്തുമ്പോള്‍ ജൈവ വളം ചേര്‍ത്ത് വളര്‍ത്തുക
    രാസ വളം ചേര്‍ക്കുമ്പോള്‍ ഇങ്ങനെ ഒക്കെ സംഭവിക്കും അതില്‍ അത്ഭുതം ഇല്ല
    പടവലം ആണെങ്കില്‍ കല്ല്‌ കെട്ടി തൂക്കണം നീളം വെക്കാന്‍
    പാവക്ക ആണെങ്കില്‍ പന്തല്‍ ഒരുക്കണം പടര്‍ന്നു പന്തലിക്കാന്‍
    അത് പച്ചക്കറിയുടെ കാര്യത്തില്‍ ആണെങ്കിലും മനുഷ്യന്‍റെ കാര്യത്തില്‍ ആണെങ്കിലും

    ReplyDelete
    Replies
    1. സത്യം, വന്നതിനും, അഭിപ്രായത്തിനും നന്ദി കൊമ്പന്‍ !

      Delete
  4. വിത്തുകള്‍ കിട്ടിയത് എവിടെനിന്ന് എന്ന് ഓര്‍മ്മിച്ചിരുന്നാല്‍ ഭാവിയില്‍ ഉപകാരപ്പെടും.
    ഗദ്യം പദ്യമായി മുറിക്കുമ്പോള്‍ വരികളുടെ ഘടന അല്പം കൂടി ശ്രദ്ധിച്ചാല്‍ നന്ന്.

    ReplyDelete
    Replies
    1. നന്ദി സോണി, ഇതൊരു പുതിയ പരീക്ഷണമാണ്, ഞാന്‍ സാധാരണ എഴുതുന്ന ശൈലിയില്‍ നിന്നൊന്നു മാറ്റി നോക്കിയതാണ്!

      Delete
  5. വിഷം ആണെന്നറിഞ്ഞപ്പോൾ...വെട്ടിമാറ്റാൻ തോന്നിയ നല്ലമനസ്സിന് നന്ദി....

    ReplyDelete
    Replies
    1. വായനക്കും ആസ്വാദനത്തിനും നന്ദി മനോജ്‌. എന്ന് നാം വിഷവിത്തുകളെ ശരിയായി മനസ്സിലാക്കി ദാക്ഷിണ്യമില്ലാതെ തുടച്ചു മാറ്റുന്നോ, അന്ന് തുടങ്ങും ഈ സമൂഹത്തിന്‍റെ ശരിയായ വികസനം. വിഷവിത്തുകള്‍ എല്ലായിടത്തും ഉണ്ട്!

      Delete