Wednesday, 5 December 2012

ഭൂമി വിധിക്കുന്ന നേരം...

മാപ്പില്ല നിനക്കെന്‍ മകനെ
എന്റെ നീതിപീoത്തില്‍ ഇനി മേല്‍ !
ഞാന്‍ എഴുതിയ നിയമകുരുക്കുകളില്‍
പിടഞ്ഞു തീരാനാണ് നിന്ടെ വിധി
 ഇന്ന് ഞാന്‍ വായിക്കുന്നു വിധി
നിന്റെയും നിന്റെ കൂട്ടുപ്രതികളെയും
മറ്റനേകം കുറ്റവാളികളെയും
അറിഞ്ഞും അറിയാതെയും
നിന്ടെ പാപത്തിന്റെകനി
ഭക്ഷിച്ചവരെയും കൂട്ടില്‍ നിര്‍ത്തി
നിന്ടെ മേല്‍ ഞാന്‍ ചുമത്തുന്നു
മോഷണം എന്ന കുറ്റം,
ഒന്നല്ല, ഒട്ടനേകം മോഷണങ്ങള്‍ !

കള്ളത്തരവും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും
കൊള്ളവിലയും മായവും മറിച്ചു വില്‍പ്പനയുമായി
പട്ടിണി പാവങ്ങളുടെ ഒരു നേരത്തെ
ഭക്ഷണത്തിനുള്ള അവകാശം നീ മോഷ്ടിച്ചു

നിന്റെ, പണം കായ്ക്കും മരങ്ങളുടെ ഉദ്യാനത്തിലെ
അകത്തള ചിമ്മിനികളില്‍ നിന്നുയര്‍ന്ന പുക
കാറ്റിനെപ്പോലുംവിഷമയമാക്കിയപ്പോള്‍
ശുദ്ധവായു ശ്വസിക്കാനുള്ള
അവകാശം കൂടി നീ തട്ടിപ്പറിച്ചു

കത്തിയും തോക്കും നരഹത്യയും പിന്നെ
രാഷ്ട്രീയ മെന്നുള്ള നാടകവും,
ചേരിപ്പോരുകളും കൊല്ലും കൊലവിളിയും
നാട്ടിലെങ്ങും നീ നടത്തുമ്പോള്‍
ഒരു സാധാരനക്കാരന്റെ സ്വസ്ഥമായി
ജീവിക്കാനുള്ള അവകാശം നീ മോഷ്ടിച്ചു

സൃഷ്ടിയുടെ പരമ സത്ത മനസ്സിലാക്കാതെ
ഇണചേര്‍ന്ന് ആനന്ദിച്ചതിന്‍  ശേഷം
ഗര്ഭച്ഹിദ്രങ്ങള്‍ കച്ചവടമാക്കി, ഒരു കുഞ്ഞിന്റെ
പിറക്കാനുള്ള അവകാശം നീ  കവര്‍ന്നെടുത്തു

അവിഹിതവും വ്യഭിചാരവും നടത്തി
സദാചാര ബോധങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍
നിന്ടെ വീര്യം തുപ്പിക്കളഞ്ഞതില്‍ കുരുത്ത
ജന്മത്തെ തള്ളിപ്പറഞ്ഞപ്പോള്‍
അച്ഛാ എന്നുവിളിക്കാനുള്ള അവകാശം മോഷ്ടിച്ചു

ചൂഷണം ചെയ്തും നുണ പറഞ്ഞും പിന്നെ
താളത്തിനോത്ത് തുള്ളിയും, ഒരുപാട്
സൂത്രങ്ങള്‍ കാണിച്ചും കണ്കെട്ടിയും
സത്യമറിയാനുള്ള അവകാശവും നീ കവര്‍ന്നു

അവകാശങ്ങളുടെ മോഷണം
നിനക്കൊരു ഹരമായിരുന്നോ?

ഇന്ന് നീ ഈ നില്‍ക്കുന്ന കോടതി
സത്യത്തിന്റെ സ്വന്തമാണ്
ഇതില്‍ വിധിക്കുന്ന വിധി
നിന്ടെ അവകാശങ്ങളോ ജീവനോ,
മറ്റൊന്നുമോ കവര്‍ന്നെടുക്കില്ല
മറിച്ച്, നിന്നെ ഞാന്‍ തുറന്നുവിടും
നിന്ടെ, നീ തന്നെ നിശ്ചയിച്ച വിധിയിലേക്ക്

ദുഷിച്ചവായു ശ്വസിച്ചു ചുമച്ചും
മാരക മായങ്ങള്‍ ഭക്ഷിച്ചും
അനീതി സഹിച്ചും, ഭയന്നും
ആട്ടും തുപ്പും സഹിച്ചും , കരഞ്ഞും
ജന്മമൊരു ബാധ്യതയെന്നരിഞ്ഞും
തന്റെ മാതാപിതാക്കളെ തള്ളിപ്പരഞ്ഞും
സ്വന്തം മക്കളുടെ അവജ്ഞ ഏറ്റുവാങ്ങിയും
രാഷ്ട്രീയ പേക്കൊലങ്ങളെ സഹിച്ചും
അവസാനം പണം തിന്നാനാകില്ല എന്നും
കൊണ്ടുപോകാനാവില്ല എന്നും  ഉള്ള
അറിവില്‍ ചുട്ടു നീറിയും
മെല്ലെ മെല്ലെ നീ മരിക്കും!

 അന്ന് നീ ഓര്‍ക്കും
എന്റെ നീതിയെ , എന്റെ ധര്‍മത്തെ
എന്നെ നിനക്കായി ഹോമിച്ച
എന്‍റെ സ്വന്തം ധര്‍മത്തെ !

( മനുഷ്യന്‍റെ കൈകടത്തല്‍ കൊണ്ട് ദുഷിച്ച ഭൂമിയില്‍ ജീവിക്കുക എന്നത് തന്നെയാണ് നാം നമ്മുടെ പാപങ്ങള്‍ക്ക്‌ എട്ടു വാങ്ങുന്ന ശിക്ഷ എന്നത് ഒരു സത്യമാണ്. കവിതയില്‍ ഭൂമി മനുഷ്യരുടെ ശിക്ഷ വിധിക്കുന്നു ( ഇ മഷിയില്‍ പ്രസിദ്ധീകരിച്ച കവിത))

6 comments:

 1. അവസാനം പണം തിന്നാനാകില്ല എന്നും
  കൊണ്ടുപോകാനാവില്ല എന്നും ഉള്ള
  അറിവില്‍ ചുട്ടു നീറിയും
  മെല്ലെ മെല്ലെ നീ മരിക്കും!
  ...
  ആ തിരിച്ചറിവുകള്‍ മനുഷ്യന് വേണ്ടുവോളം ഉണ്ട് ..അവന്‍ നിശബ്ധനാവുന്ന സമയത്ത്...പക്ഷെ !
  കുറച്ചു രോഷം അങ്ങട് തീര്ത്തുവല്ലേ...നല്ലത്
  വീണ്ടും എഴുതൂ...മനസ്സൊന്നു ശാന്തമാവട്ടെ ..
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 2. ഈ തിരിച്ചറിവ് തന്നെയല്ലേ മനുഷ്യമനസ്സിനെ ഉയരങ്ങലേക്ക് മാത്രം നോക്കിയുള്ള പ്രയാണത്തില്‍ നിന്നും മുക്തനാക്കുന്നത്?, ഇത് തന്നെയല്ലേ മത്സര കാലുഷ്യങ്ങളില്‍ നിന്നും മസ്സിനെ ശാന്തമാക്കുന്നത്!
  നന്ദി, ആസ്വാദനത്തിനും, അഭിപ്രായത്തിനും അശ്രു!

  ReplyDelete
 3. കത്തിയും തോക്കും നരഹത്യയും പിന്നെ
  രാഷ്ട്രീയ മെന്നുള്ള നാടകവും,
  ചേരിപ്പോരുകളും കൊല്ലും കൊലവിളിയും
  നാട്ടിലെങ്ങും നീ നടത്തുമ്പോള്‍
  ഒരു സാധാരനക്കാരന്റെ സ്വസ്ഥമായി
  ജീവിക്കാനുള്ള അവകാശം നീ മോഷ്ടിച്ചു

  അതാണല്ലൊ എല്ലാം

  ആശംസകൾ

  ReplyDelete
 4. ഭൂമിയാല്‍ ചോദ്യം ചെയ്യപ്പെടുമ്പോള്

  വളരെ നല്ല വരികള് ആശംസ

  ReplyDelete
  Replies
  1. നന്ദി ഭായ്, ഇത് ഇപ്രാവശ്യം ഇ മഷിയില്‍ കൂടി പുറത്തു വിട്ട കവിതയാണ്.

   Delete