Wednesday 12 December 2012

മരണം

നിശബ്ദതയുടെ താഴ് തകര്‍ത്ത്
എന്റെ ജീവിതത്തില്‍ നീ വന്നു
താണ്ടിയ ദൂരമിതത്രയും മുന്നില്‍
നിന്നെക്കുറിച്ചുള്ള ഓര്‍മകളായിരുന്നു
കനവിലും നിനവിലും കണ്‍മിഴിക്കൂട്ടിലും
ഈ നിലാമഴയിലും കുളിരിലും
മിഴിയടച്ചാ ലും തുറന്നാലും
നിന്‍ മുഖചിത്രംകണ്‍ മുന്‍പില്‍!
കാണുന്നതെല്ലാം സത്യമെങ്കില്‍
സ്വപ്‌നങ്ങളെന്നോന്നുമില്ലേ?
എങ്കിലും അങ്ങനെ വിശ്വസിക്കുമ്പോള്‍
മനസ്സിന്ടെ നനുത്ത കോണുകളില്‍
ആദ്യം വരുന്നത് നീ തന്നെ
കണ്ണടച്ചാല്‍ കേള്‍ക്കുന്നത്
നിന്ടെ പതുപതുത്ത കാലൊച്ച
കാറ്റില്‍ പടര്ന്നു വരുന്ന നിന്ടെ ഗന്ധം
മെല്ലെ മെല്ലെ ഞാന്‍ നിന്നെ
ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു
ഈ ലോകം വിട്ട് നിന്കൂടെ വരാന്‍
ഒരു നീണ്ട യാത്ര പോകാന്‍
മനം തുടിക്കുന്നു, വെമ്പുന്നു
തിരിച്ചു വരവില്ലാത്ത യാത്ര
അനന്തമജ്ഞ്യാതമായ യാത്ര!

( മരണം എന്ന അജ്ഞത ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ അനുഗ്രഹമാണ്, പക്ഷെ മരണം സന്നിഹിതവും, ആസന്നവുമാവുമ്പോള്‍ മനസ്സ് അതിലേക്കു ഓടിയടുക്കാന്‍ വെമ്പുന്നു, ജീവിതത്തില്‍ നിന്നും ഉള്ള ഒളിച്ചോട്ടം മനുഷ്യനെ ഈയാം പാറ്റകള്‍ ആക്കി മാറ്റുന്നു)


11 comments:

  1. കവിത കൊള്ളാം, എന്നാല്‍ ആശയം, മരണത്തെ കാത്തിരിക്കുന്ന നായകനോട് ഒട്ടും പ്രിയമില്ല, മരണം കൂരിരുട്ടിന്റെ പ്രതീകമാണ്, അത് പ്രിയപ്പെട്ടവരില്‍ നിന്നും ഒറ്റയാവുന്ന അവസ്ഥയാണ്. ഒറ്റപ്പെടുകയെന്നാല്‍ ഏറ്റവും വേദനാജനകവും....

    ആശംസകള്

    ReplyDelete
    Replies
    1. മരണമെന്ന രഹസ്യമാണ് നമ്മുടെ എല്ലാം ജീവിതത്തിന്‍റെ അടിത്തറ, എന്ന് നാം മരണത്തെ അറിയുന്നോ, മരണം എന്നാണെന്ന് അറിയുന്നോ, അന്ന് തീര്‍ന്നു ജീവിതം! പിന്നെ ദിവസങ്ങള്‍ വെറും എണ്ണങ്ങള്‍ മാത്രം. മരണം അടുത്തുതന്നെ ഉണ്ട് എന്നറിഞ്ഞു ജീവിക്കുന്ന ഒരു ആളാണ്‌ ഈ കവിതയ്ക്ക് പ്രേരണ.

      Delete
    2. നന്ദി സുഹൃത്തേ വായനക്കും അഭിപ്രായത്തിനും!

      Delete
  2. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുക അപ്പോള്‍ നമുക്ക്‌ മരിക്കാന്‍ സമയമുണ്ടാവില്ല.....എനിക്കും മരണത്തെ കാത്തിരിക്കുന്ന നായകനോട് ഒട്ടും പ്രിയമില്ല

    ReplyDelete
    Replies
    1. മരണം ഒരു സത്യമാണ്, ജനനത്തെക്കാള്‍ വലിയ സത്യം, പക്ഷെ ആ സത്യം വലിയ ഒരു രഹസ്യവുമാണ്, അത് എന്ന് പരസ്യമാകുന്നോ, അന്ന് മുതല്‍ ഓരോ നിമിഷവും നാം മരിച്ചുകൊണ്ടിരിക്കും, മരണത്തെ ഓര്‍ത്തു കൊണ്ടിരിക്കും. നന്ദി സുഹൃത്തേ വായനക്കും, അഭിപ്രായത്തിനും!

      Delete
  3. nice one...................
    congraats..................

    ReplyDelete
    Replies
    1. നന്ദി, ഇവിടെ വന്നതിനും, വായനക്കും, അഭിപ്രായത്തിനും !

      Delete
  4. Death is a ultimate TRUTH............
    Am a lover of the Death......

    ReplyDelete
    Replies
    1. ദൂരെ നിന്നു കാണുമ്പോള്‍ ഉള്ള ഒരു കൌതുകം മാത്രമേ എനിക്ക് മരണത്തോടുള്ളൂ, മരണം അടുത്തെത്തുമ്പോള്‍ കുറച്ചു കൂടി ജീവിക്കാന്‍ കൊതി തോന്നാത്തവരുണ്ടാകുമോ അശ്വതി? ഇല്ലെന്നാണ് എന്‍റെ പക്ഷം. ഈ വരവിനും വായനക്കും നന്ദി, ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

      Delete
  5. മരണം, രഹസ്യമായ ഒരു സമസ്യയായി തുടരുമ്പോഴും ജീവിക്കാനുള്ള പ്രേരകം കൂടെ ആകുന്നു..

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ, ഇനിയും വരിക

      Delete