Saturday 22 December 2012

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....


ഇന്നും ഞാനെന്‍ കണ്ണിതളില്‍ നിന്നെ മാത്രം കണ്ടു നില്‍ക്കെ
കണ്ടതില്ല നിന്‍റെ കണ്ണില്‍ നൊമ്പരത്തിന്‍ കിന്നരങ്ങള്‍
ഇന്നുംഞാനെന്‍ തംബുരുവില്‍ മീട്ടിടുന്ന പാട്ടുകളില്‍
ഉണ്ടെന്‍ സ്നേഹത്തിന്റെ ശീലും പിന്നെയല്പം കണ്ണുനീരും

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

കണ്ടു ഞാനീ വെണ്ണിലാവില്‍ നിന്‍റെ മുഖത്തിന്‍ പ്രകാശം
എന്നുമെന്നുമോമനിക്കാനായി മാത്രം എന്‍റെയുള്ളില്‍
വിണ്ണിലേതു കോണിലായിരുന്ന്ന്നാലും എന്റെ സഖീ
രമ്യമായ ജീവിതത്തിന്‍ തേന്‍ മധുരം നീ നുകരൂ

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

എന്‍റെ ഓര്‍മ്മചെപ്പിലിന്നും കണ്‍കുളിരായ് നിന്‍റെ സ്നേഹം
കാതില്‍ കേള്‍പ്പൂ ഒന്നുചേര്‍ന്ന് പാടിയോരാ പാട്ടുകളും
എത്രകാലം മൂടിവച്ചാലും പടര്‍ത്തും വശ്യഗന്ധം
നിന്‍റെ ഓര്‍മ്മകള്‍ വിടര്‍ത്തും പൂവിതളില്‍ നിന്നുമല്ലോ

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

എന്നുമെന്നും നിന്നെയോര്‍ത്തു പാടുന്നു ഞാനെന്‍റെ ഗാനം
എന്നു നീ മടങ്ങി വന്നാലും തുടരാന്‍ എന്‍റെ വീഥി
കണ്ണുകളിലായിരം ചിരാതുകളിന്‍ പൊന്‍വെളിച്ചം
കണ്ടുവെന്നാല്‍ ഓര്‍ക്കുക നീ എന്റെ മാത്രമാണതെന്നും

ഇന്നും ഞാനെന്‍ കണ്ണിതളില്‍ നിന്നെ മാത്രം കണ്ടു നില്‍ക്കെ
കണ്ടതില്ല നിന്‍റെ കണ്ണില്‍ നൊമ്പരത്തിന്‍ കിന്നരങ്ങള്‍
ഇന്നുംഞാനെന്‍ തംബുരുവില്‍ മീട്ടുടുന്ന പാട്ടുകളില്‍
ഉണ്ടെന്‍ സ്നേഹത്തിന്റെ ശീലും പിന്നെയല്പം കണ്ണുനീരും

ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

( ഒരു ഗസല്‍ എഴുതാന്‍ നടത്തിയ ഒരു ശ്രമം, ഈണം കൊടുത്തപ്പോള്‍ ഒരു വല്ലാത്ത സന്തോഷം തോന്നി!)



20 comments:

  1. കൊള്ളാം ശ്രമം ഒട്ടും മോശമായിട്ടില്ല എന്ന് പറഞ്ഞാല്‍ വളരെ നന്നായിട്ടുണ്ട് കേട്ടോ..

    ഇതൊന്നു ട്യൂണ്‍ ചെയ്തു പാടി ഓഡിയോ കൂടി ഇടാമായിരുന്നില്ലേ ചേട്ടാ...


    മീട്ടുടുന്ന= മീട്ടിടുന്ന എന്ന് തിരുത്തണേ

    ആശംസകള്

    ReplyDelete
    Replies
    1. നന്ദി റൈന്‍ , പാടണം എന്ന് കരുതുന്നു, പക്ഷെ സമയം കിട്ടിയില്ല! തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി, തിരുത്തിയിരിക്കുന്നു കേട്ടോ, പിന്നെ 22 വയസ്സ് മാത്രമുള്ള എന്നെ പേര് വിളിച്ചോളൂ ;)

      Delete
  2. Replies
    1. നന്ദി മാഷേ, വായനക്കും, ആസ്വാദനത്തിനും!

      Delete
  3. Replies
    1. നന്ദി മേണ്ടെസ്, ഈ വരവിനും, വായനക്കും!

      Delete
  4. കൊള്ളാം ഇഷ്ടമായി

    ReplyDelete
    Replies
    1. നന്ദി വിദേശി, ഈ വരവിനും, വായനക്കും, അഭിപ്രായത്തിനും!

      Delete
  5. കവിത എന്നതിനേക്കാൾ ഒരു പാട്ട് എന്ന രീതിയിൽ വായിക്കാനാണ് ഇഷ്ടപ്പെട്ടത്....

    ReplyDelete
    Replies
    1. വായനക്ക് നന്ദി മാഷേ, ഇത് ഒരു ഗസലിന്റെ രൂപത്തില്‍ ചിട്ടപ്പെടുത്താന്‍ ശ്രമിച്ചതാണ്!

      Delete
  6. നന്നായിട്ടുണ്ട് .,.,.ഇനിയും പോരട്ടെ ,.,.,.ആശംസകള്‍ പ്രവീണ്‍

    ReplyDelete
    Replies
    1. നന്ദി ആസിഫ്, ഈ വരവിനും പ്രോത്സാഹനത്തിനും!

      Delete
  7. പ്രദീപ്‌ മാഷ്‌ പറഞ്ഞ പോലെ ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു ,,,,, എന്ന ഗാനം ഓര്‍മ്മ വന്നു..

    നല്ല വരികള്‍. ഒന്ന് ടൂണ്‍ ചെയ്തു നോക്കൂ

    ReplyDelete
    Replies
    1. ട്യുന്‍ ഒക്കെ ചെയ്തു മാഷേ, അത് ഇവിടെ കേറ്റാന്‍ പറ്റീല, നമ്മുടെ പ്രാണ സഖി ഞാന്‍ വെറുമൊരു എന്ന പാട്ടിന്‍റെയും, പൊന്നില്‍ കുളിച്ചു നിന്ന എന്നതിന്റെയും ഇടയിലായി ഒരു ട്യുന്‍, പക്ഷെ ടെമ്പോ വളരെ കുറവാണ് ചെയ്തത് .വന്നതിലും വായിച്ചതിലും നന്ദി !

      Delete
  8. അതെ.. ഇന്നുമെന്റെ കണ്ണുനീരിൽ
    നിന്നോർമ്മ പുഞ്ചിരിച്ചു....
    നല്ല കവിത...

    ശുഭാശംസകൾ......

    ReplyDelete
  9. നന്നായിരിക്കുന്നു
    ഒന്ന് പാടൂ

    ReplyDelete
    Replies
    1. നന്ദി ഷാജു, പാടിയ ഓഡിയോ അപ് ലോഡ് ചെയ്യാന്‍ സാധിച്ചില്ല, ഒന്ന് കൂടി ചെയ്യണം!

      Delete
  10. ഇന്നും ഞാനെന്‍ കണ്ണിതളില്‍ ... നിന്നെ മാത്രം കണ്ടു നില്‍ക്കെ..
    കണ്ടതില്ല നിന്‍റെ കണ്ണിരുളിൽ... നൊമ്പരത്തിന്റെ കിന്നരങ്ങള്‍...
    ഇന്നും ഞാനെന്‍ തംബുരുവില്‍...മീട്ടീടുന്ന പാട്ടുകളില്‍.....
    ഉണ്ടെന്‍ സ്നേഹത്തിന്റെ ശീലും...പിന്നെയൊരല്പം കണ്ണുനീരും...

    ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

    കണ്ടു ഞാനീ വെണ്ണിലാവില്‍...നിന്‍റെ മുഖത്തെ പുഞ്ചിരിയെ....
    കാത്തുവയ്പൂ എന്‍റെയുള്ളില്‍....എന്നുമെന്നുമോമനിക്കാൻ...
    മണ്ണിലേതു കോണിലാണെന്നാലും...എന്നുമെന്റെ പ്രിയ സഖി നീ..
    രമ്യമായ ജീവിതത്തിന്‍....തേന്‍ മധുരം നുകരേണം നീ...

    ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

    എന്‍റെ ഓര്‍മ്മച്ചെപ്പിലിന്നും...കണ്‍കുളിരായ് നിന്‍റെ സ്നേഹം...
    കാതില്‍ കേള്‍പ്പൂ നമ്മളൊന്നായ്...പാടിയോരാ പാട്ടുകളും..
    എത്രകാലം മൂടിവച്ചെന്നാലും..മായാതെ നിൽക്കുന്ന വശ്യഗന്ധം...
    നിന്‍ ഓര്‍മ്മയാം പൂവിതളില്‍...നിന്നു മാത്രം വന്നതല്ലേ...

    ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....

    എന്നുമെന്നും നിന്നെയോര്‍ത്ത്.. പാടുകയാണെന്റെ ആത്മരാഗം..
    എന്നു നീ മടങ്ങി വന്നെന്നാലും...നിനക്കായാ‍ണെന്റെ ഹൃദയവീഥി..
    കണ്ണുകളിലായിരം ചിരാതുകളിൽ നീയാൽ കൊളുത്തുന്ന പൊന്‍വെളിച്ചം
    പുഞ്ചിരി തൂകി നിന്നുവെന്നാൽ....ഓര്‍ക്കുക നീയെന്നുമെന്റേത് മാത്രമെന്ന്

    ഇന്നും ഞാനെന്‍ കണ്ണിതളില്‍ ... നിന്നെ മാത്രം കണ്ടു നില്‍ക്കെ..
    കണ്ടതില്ല നിന്‍റെ കണ്ണിരുളിൽ... നൊമ്പരത്തിന്റെ കിന്നരങ്ങള്‍...
    ഇന്നും ഞാനെന്‍ തംബുരുവില്‍...മീട്ടീടുന്ന പാട്ടുകളില്‍.....
    ഉണ്ടെന്‍ സ്നേഹത്തിന്റെ ശീലും...പിന്നെയൊരല്പം കണ്ണുനീരും...

    ഇന്നും ഞാനെന്‍ കണ്ണിതളില്‍ .....


    കവിത നന്നായി..... ഞാനൊന്നെഡിറ്റി നോക്കി.... അർത്ഥം മാറിപ്പോയെങ്കിൽ ക്ഷമിക്കണം...


    ReplyDelete
  11. നന്നായി തൂലിക, പക്ഷെ ഇത് ട്യുന്‍ ചെയ്തപ്പോള്‍ ചില മാറ്റങ്ങളൊക്കെ വരുത്തി ചിട്ടപ്പെടുത്തിയതാണ്, ഒരു ഗസലിന്റെ ഈണത്തില്‍, പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ എന്നതിന്റെ ഒരു ചെറിയ വാരിയെഷന്‍ !
    ഏതായാലും ഇഷ്ടപ്പെട്ടു, ചില അര്‍ത്ഥമാട്ങ്ങറ്റങ്ങളൊക്കെ നന്നായി!

    ReplyDelete