Wednesday 21 November 2012

സമയം

എന്താണ് സമയം?
പോകാത്ത സമയത്തെയൊരു നേരമ്പോക്കിനായ്‌
ഞാന്‍ തന്നെ ചോദിച്ച ചോദ്യം
വാച്ചുകള്‍ കാട്ടുന്നതാണോ സമയം
വാചില്ലേല്‍ സമയമില്ലെന്നോ?
വാച്ചുകള്‍ സമയമളക്കാന്‍ വേണ്ടി
നാം തന്നെ നിര്‍മ്മിച്ച സൂത്രം
ദിവസക്കണക്കുകള്‍ ആണോ
അതോ മാസത്തിന്‍ നാളുകളാണോ
ഇനി കൊല്ലത്തിലാകെയായാണോ
ഈ സമയമെന്നാരിന്നു കണ്ടു!
ഒരുവട്ടമീഭൂമി തലചുറ്റി തിരിയുമ്പോള്‍
ഒരു ദിനമെന്നു നാം കൊണ്ടാടുന്നു
ഒരു ദിനത്തില്‍ ചുറ്റല്‍ മേല്ലെയായെങ്കില്‍
സമയത്തിന്‍ നീളമതെന്തായിടും?

5 comments:

  1. ഓരോ സമയം
    ഓരോ മനുഷ്യര്‍

    ReplyDelete
  2. ഞാൻ സമയത്തിന്റെ വാദിയോ പ്രതിയോ അല്ല......
    നിലച്ച വാച്ചുകളോടാണ് എനിക്കിഷ്ടം.....

    ReplyDelete
    Replies
    1. അവസര വാദി?,

      പുതുചിന്തയിതു നന്ന് പതിയെ പറന്നിടാന്‍
      കാലത്തിന്‍ പിറകിലായ് ഏറെ നാള്‍കള്‍
      സമയം മരിക്കുന്ന കാലം വരില്ലെന്നു-
      മറിയും നാം മരണത്തിന്‍ മടിയില്‍ നില്‍ക്കെ!

      നന്ദി പ്രദീപേട്ടാ,വായനക്കും, അഭിപ്രായത്തിനും!



      Delete
  3. നിന്റെ സമയം ശരിയല്ല !
    അല്ലെങ്കില്‍ വായിക്കുന്ന എന്റെയും സമയം ശരിയല്ല !
    പക്ഷെ അവന്റെ സമയം വളരെ ശരിയാണ് പോലും !
    നിശബ്ദമാവുന്ന ആ സമയം ..പിന്നെ സമയമില്ല !!
    ..
    ചിന്തിപ്പിച്ച വരികള്‍
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
    Replies
    1. ഇത്ഒരു ശാസ്ത്രീയമായ ചിന്തയില്‍ നിന്നും ഉടലെടുത്ത ഒരു കവിതയാണ്, സത്യത്തില്‍ എന്താണ് ഒരു സെക്കന്റ്‌ എന്ന് കൃത്യമായി പറയാന്‍ കഴിയുമോ?
      പണ്ടൊക്കെ സമയം പ്രകൃതിയെ അനുസരിച്ചായിരുന്നു പക്ഷെ ഇപ്പോള്‍ അത് മനുഷ്യന്‍ തീരുമാനിക്കുന്നു! പറയുമ്പോള്‍, ഭൂമി സ്വയം ഒരു ദിവസത്തില്‍ ഒരു വട്ടം ചുറ്റുന്നു, പക്ഷെ ആ ഒരു ദിവസം 24 മണിക്കൂര്‍ തികച്ചില്ല, പക്ഷെ നമ്മുടെ എല്ലാ ദിവസത്തിലും 24 മണിക്കൂര്‍ ഉണ്ട്!

      Delete