Sunday 11 November 2012

സൂര്യപ്രഭാവലയത്തില്‍ ...

നിന്റെ തീഷ്ണ കിരണങ്ങള്‍ എന്നെ നോവിച്ചിരുന്നു
ഇളം മേനിയെ ഒരായിരം സൂചികള്‍ പോലെ
വര്‍ഷങ്ങള്‍ ഞാനാ ചൂടേറ്റു വാടിക്കരിഞ്ഞു
തളര്‍ന്നു ക്ഷീണിച്ചു വീണുറങ്ങി അമ്മയുടെ മടിയില്‍
സ്നേഹത്തിന്റെ തീജ്വാല കഠിനം തന്നെ!
എനിക്ക് കരുത്തേകിയതും തീയില്‍ കുരുപ്പിച്ചതും
ശക്തനാക്കി വളര്‍ത്തിയതും നീ തന്നെ
അമ്മയുടെ സ്നേഹലാലനങ്ങല്‍ക്കിടയിലും
കരുതലില്ലാത്ത അവസരങ്ങല്‍ക്കിടയിലും
തെറ്റിപ്പോകാനിടയുള്ള വഴിയനേകങ്ങളിലും
നീ പതിപ്പിച്ച എന്റെ തന്നെ  നിഴലിന്റെ ദിശ
എനിക്ക് എപ്പോഴും വഴികാട്ടിയായി കൂടെ നിന്നൂ
നിന്ടെ ചൂട് ഉള്ക്കരുത്തായി എന്റെ കൂടെ ഇന്നും ഉണ്ട്
നിന്ടെ സ്നേഹമന്നെനിക്കസഹ്യമായിരുന്നെങ്കിലും
ഇന്ന് ഞാനതൊരുപാട് ആസ്വദിക്കുന്നു
ആ സാന്നിധ്യത്തിന്റെ ആവശ്യം ഇന്ന് മനസ്സിലാകുന്നു
ഈര്‍പ്പമില്ലാത്ത മനസ്സിലും
പൂപ്പല്‍ പിടിക്കാത്ത ചിന്തകള്‍ക്കും
നന്ദി എന്നും നിന്റെ സാമീപ്യത്തിനോട് തന്നെ
നീയോരുക്കിയ മണ്ണില്‍ നട്ടുനനച്ച പച്ചപ്പിന്നെനിക്ക്
തണലും തളിരും ഫലങ്ങളും പൂക്കളും നല്‍കുന്നു
എന്റെ ഉദ്യാനത്തില്‍ നിന്നും ഉയരുന്ന
കാഴ്ചയും സുഗന്ധവും നിറവും മണവുമെല്ലാം
നീ ഒരുക്കിത്തന്ന സൌഭാഗ്യങ്ങളെന്നറിയുന്നു ഞാന്‍
ഇനിയുമൊരു വസന്തം വിടര്ന്നുലഞ്ഞാലും
ശിശിരത്തിന്റെ കുളിര്‍ക്കൈകള്‍ തഴുകിയാലും
മാരിവില്‍ക്കാഴ്ചകള്‍ കണ്കുളിര്‍പ്പിചാലും
എനിക്കിഷ്ടം നിന്റെ കൈവലയങ്ങള്‍ തന്നെ
ആ സൂര്യപ്രഭാ വലയങ്ങള്‍ !


(എന്റെ സ്നേഹമയനായ അച്ഛന് സമര്‍പ്പിക്കുന്നു ഈ കവിത!)





11 comments:

  1. എന്തെല്ലാം മോഹനക്കാഴ്ച്ചകള്‍ വന്നെന്നെ വലയം ചെയ്താലും
    എനിക്കിഷ്ടം നിന്റെ കൈവലയങ്ങള്‍ തന്നെ
    ആ സൂര്യപ്രഭാ വലയങ്ങള്‍ !

    വെരി ഗുഡ്

    ReplyDelete
  2. നല്ല വരികൾ
    നന്നായി എഴുതി

    നീ പതിപ്പിച്ച എന്റെ തന്നെ നിഴലിന്റെ ദിശ
    എനിക്ക് എപ്പോഴും വഴികാട്ടിയായി കൂടെ നിന്നൂ

    ReplyDelete
    Replies
    1. നന്ദി ഷാജു, വായനക്കും ആസ്വാദനത്തിനും, ദീപാവലി മംഗളങ്ങള്‍ !

      Delete
  3. ശകാരങ്ങളും നിര്‍ദേശങ്ങളും ഒക്കെ നമ്മെ നേരെ നയിക്കാന്‍ തന്നെ യായിരുന്നു
    നല്ല വരികള്‍ ആശംസകള്‍

    ReplyDelete
  4. വായിച്ചു.. ;) എല്ലാ അച്ചന്മാരും ഇങ്ങനെ ആയിരുന്നെങ്കില്‍... ;) നന്നായി എഴുതി.. ഇത് പോലെ അച്ഛനെ മനസിലാക്കുന്ന മക്കളും ഒരുപാട് ഉണ്ടാകട്ടെ...

    ReplyDelete
  5. നന്ദി മനോജ്‌, വായനക്കും, അഭിപ്രായത്തിനും !

    ReplyDelete
  6. നല്ല വരികള്‍ക്കൊപ്പം സ്നേഹനിധിയായ ആ അച്ഛന്
    എന്റെയും സ്നേഹപൂക്കള്‍ ..ഒരായിരം
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
    Replies
    1. നന്ദി അശ്രു, വായനക്കും അഭിപ്രായത്തിനും, ആശംസകള്‍ക്കും!

      Delete