Tuesday 12 August 2014

പ്രണയാത്മം

നിന്‍റെ തിരകള്‍
എന്‍റെ തീരങ്ങളെ തഴുകുമ്പോഴും
(കടപ്പാട് - ഗൂഗിള്‍)
നിന്‍റെ തളിര്‍കാറ്റ്
എന്‍റെ മേനിയെ പുല്‍കുമ്പോഴും
നിന്‍റെ ചൂട്
എന്‍റെ  ഉള്ളിലെ കുളിരിനെ മാറ്റുമ്പോഴും
നിന്‍റെ ചിറകുകള്‍
എന്‍റെ ആകാശത്തില്‍ വിഹരിക്കുമ്പോഴും
നിന്‍റെ വേരുകള്‍
എന്‍റെ മണ്ണിനെ ചേര്‍ത്തു പിടിക്കുമ്പോഴും
പ്രിയേ ഞാന്‍ അറിയുന്നു
നിന്‍റെ പ്രണയമൊന്നില്ലായിരുന്നെങ്കില്‍
ഞാന്‍ അറിയില്ലായിരുന്നു
എന്നിലുള്ള ഈ ജീവന്‍റെ സ്പന്ദനം

21 comments:

  1. പ്രണയാത്മകം!
    കൊള്ളാം

    ReplyDelete
  2. പ്രണയം.. കവിത കൊള്ളാം..
    പുതു വിഷയങ്ങളുമായി കവിത തുടരൂ.. ആശംസകൾ..

    ReplyDelete
    Replies
    1. നന്ദി വിഷ്ണു, ഇനിയും വരണം.

      Delete
  3. നിന്‍റെ പ്രണയമൊന്നില്ലായിരുന്നെങ്കില്‍
    ഞാന്‍ അറിയില്ലായിരുന്നു
    എന്നിലുള്ള ഈ ജീവന്‍റെ സ്പന്ദനം---- കൊള്ളാം

    ReplyDelete
  4. നല്ല വരികൾ
    പ്രണയം ഇനിയും സ്പന്ദിക്കട്ടെ.

    ReplyDelete
  5. സ്പന്ദിക്കാത്ത പ്രണയം സ്റ്റോപ്പില്‍ നിര്‍ത്താത്ത KSRTC ബസ്സ് പോലെയാണ്...

    ReplyDelete
    Replies
    1. ഓ, തന്നെ തന്നെ. വരവിനും, വായനക്കും നന്ദി കണ്ണൂരാന്‍.

      Delete

  6. ഒന്നും നിലയ്ക്കാതിരിക്കട്ടെ...

    ReplyDelete
  7. എന്‍റെയും ..നിന്‍റെയും ...

    ReplyDelete
    Replies
    1. നന്ദി ദീപ, വരവിനും വായനക്കും.

      Delete
  8. Replies
    1. നന്ദി സുഹൃത്തെ വരവിനും വായനക്കും.

      Delete
  9. പ്രണയാത്മകം!
    ആശംസകള്‍

    ReplyDelete