Friday 9 May 2014

ആമ്പല്‍പ്പൂ മരണങ്ങള്‍

മരണങ്ങളില്‍ ചിലത് ഇങ്ങനെയും ഉണ്ട്
ചെളിപിടിച്ചു പാഴായ ജീവിതങ്ങളില്‍
പലപ്പോഴും നമ്മള്‍
കടപ്പാട് : ഗൂഗിള്‍
ആകാംഷയോടെ ഉറ്റു നോക്കുന്നവ
ഇന്നോ നാളെയോ
ഒരത്ഭുതം പോലെ
ഒരാശ്വാസം പോലെ
ഒരു ശാപമോക്ഷം പോലെ
ചെളിയില്‍ മാത്രം വിരിയുന്ന
വെളുത്ത ആമ്പല്‍പ്പൂ പോലെ..
മൊട്ടിടുമ്പോഴും, വിരിയുമ്പോഴും
ഊര്‍ധന്‍റെ പരിഭ്രമത്തിനപ്പുറം
ചുറ്റും അവ ആഹ്ളാദം വിതറുന്നു
ചുറ്റുമുള്ളവര്‍ അതിന്‍റെ ഭംഗിയില്‍
മതി മറക്കും
വേഗം പറിച്ചെടുക്കാന്‍ ആഗ്രഹിക്കും
കൊഴിയാന്‍ പ്രാര്‍ഥിക്കും
അപ്പോഴും മനസ്സില്‍, ഒരു കോണില്‍
ഒരു മൃദു മന്ത്രണം പോലെ
കേള്‍ക്കും
വേണം ഇനിയുമൊരു നേരം കൂടി...
ജീവിച്ചു കൊതി തീരാന്‍ ഒരു മാത്ര കൂടി...

17 comments:

  1. മരണങ്ങളില്‍ ചിലത് ഇങ്ങനെയും ഉണ്ട്...

    വേണം ഇനിയുമൊരു നേരം കൂടി...
    ജീവിച്ചു കൊതി തീരാന്‍ ഒരു മാത്ര കൂടി...

    എല്ലാ വരികളും ഇഷ്ടമായി..

    ReplyDelete
    Replies
    1. നന്ദി ഗിരീഷ്‌, ഈ വരവിനും, വായനക്കും

      Delete
  2. Replies
    1. പൂ പോലെ മരണങ്ങളും... നന്ദി ഈ വരവിനും, വായനക്കും

      Delete
  3. നല്ല കവിത.

    കൊഴിയാൻ പ്രാർത്ഥിക്കും എന്നുള്ളത് മാത്രം എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല.

    ചിലർ സന്തോഷിക്കും, ചിലർ പൊട്ടിച്ചെടുക്കാൻ ശ്രമിക്കും പിന്നെയും ചിലർ കൊഴിയാൻ പ്രാർത്ഥിക്കും എന്നായിരിക്കും കവി ഉദ്ദേശിച്ചതെന്ന് ഊഹിക്കുന്നു.

    ReplyDelete
    Replies
    1. ചുറ്റുമുള്ളവര്‍ അതിന്‍റെ ഭംഗിയില്‍
      മതി മറക്കും
      വേഗം പറിച്ചെടുക്കാന്‍ ആഗ്രഹിക്കും
      കൊഴിയാന്‍ പ്രാര്‍ഥിക്കും

      അല്ല മനോജ്‌ ,ചിലര്‍ എന്നെഴുതാത്തതിനു കാരണം ഉണ്ട്. പൊട്ടിച്ചെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും (mercy killing) അതിനു സാധ്യതകള്‍ ഇല്ലാത്തതിനാല്‍ പ്രാര്‍ഥിക്കും എന്നാണ് ഉദ്ദേശിച്ചത്. മാത്രമല്ല വേണ്ടപ്പെട്ടവര്‍ മരണശയ്യയില്‍ കിടക്കുമ്പോള്‍ നാം ഒരിക്കലും, എത്ര കഠിനമായ ആഗ്രഹങ്ങള്‍ ഉണ്ടെങ്കിലും അത്തരം ഒരു പ്രവര്‍ത്തി ചെയ്യില്ലല്ലോ, പക്ഷെ ഉള്ളില്‍ പ്രാര്‍ഥിക്കും എന്നത് നിശ്ചയം തന്നെ!. വരവിനും, വായനക്കും, അഭിപ്രായത്തിനും നന്ദി, ഇനിയും വരിക ഈ വഴികളില്‍..

      Delete
  4. ആശയം കൊള്ളാം :)

    ReplyDelete
  5. മനോഹരമായി വിരിഞ്ഞുനില്‍ക്കുന്ന ആമ്പല്‍പ്പൂ കാണുമ്പോള്‍ നമുക്കെന്നും അത്ഭുതമാണ്........
    നല്ല ചിന്തകള്‍ വരികളും മനോഹരം.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍, ഈ വരവിനും, ആശംസകള്‍ക്കും

      Delete
  6. കൊള്ളാം പ്രവീണ്‍... നല്ല ആശയം :)

    ReplyDelete
  7. അങ്ങനെയും ചിലര്‍...അല്ലെ? നന്നായിരിക്കുന്നു , ആശംസകള്‍

    ReplyDelete
  8. നന്നായിരിക്കുന്നു പ്രവീണ്‍

    ReplyDelete