സ്കൂള്‍
പോകാന്‍ കൊതിച്ചിട്ടും
പോകാന്‍ വിടാതെയെന്‍
അച്ഛന് പഠിപ്പിച്ചു പാഠമൊക്കെ
പാടത്തിറങ്ങി നിരങ്ങേണ്ടവര്‍ നാം
പാഠം പഠിച്ചിട്ടിതെന്തു ചെയ് വാന്‍
രാഷ്ട്രീയം
തമ്പ്രാന് ചൊല്ലണ ചിത്രത്തില്‍ കുത്ത്യാല്‍
കുത്ത് നിറക്കാന്‍ നാണ്യം തരും
അന്തിക്ക് മോന്താന് കള്ളും തരും
പിന്നെ കൂലിയില്‍ കൂടുതല്‍ നെല്ല് തരും
ഗാന്ധിജി
എണ്ണം പഠിപ്പിച്ച മാഷാണിത്
കാശിന്റെ രാജാവാം മാഷാണിത്
മൂവന്തി നേരത്ത് മോന്തുവാന്‍ നേരത്ത്
കീശയില്‍ വേണ്ടൊരു മാഷാണത്
ജോലി
മോന്തിക്ക് വീട്ടില്‍
കയറുമ്പോള്‍ എന്റെ കാല്
മെല്ലെ വിറച്ചാലും സാരമില്ല
കയ്യിലായിത്തിരി
നോട്ടുകള്‍ കണ്ടെന്നാല്‍
കള്ള് മണത്താലും സാരമില്ല
പത്രം
ചായകുടിക്കുന്ന നേരത്ത് പീട്യെന്റെ
മുന്നിലെ ബെഞ്ചില്‍ നിരന്നിരുന്നാല്‍
കാണണം ആളുകള്‍ പൌറു കാണിക്കുവാന്‍
വായ്ക്കണ കടലാസ് താളുകളില്‍
എങ്ങും നടക്കാത്ത എങ്ങുമേ കേള്‍ക്കാത്ത
പൊള്ള് നിറച്ച കഥകള്‍ മാത്രം
പോകാന്‍ കൊതിച്ചിട്ടും
പോകാന്‍ വിടാതെയെന്‍
അച്ഛന് പഠിപ്പിച്ചു പാഠമൊക്കെ
പാടത്തിറങ്ങി നിരങ്ങേണ്ടവര്‍ നാം
പാഠം പഠിച്ചിട്ടിതെന്തു ചെയ് വാന്‍
രാഷ്ട്രീയം
തമ്പ്രാന് ചൊല്ലണ ചിത്രത്തില്‍ കുത്ത്യാല്‍
കുത്ത് നിറക്കാന്‍ നാണ്യം തരും
അന്തിക്ക് മോന്താന് കള്ളും തരും
പിന്നെ കൂലിയില്‍ കൂടുതല്‍ നെല്ല് തരും
ഗാന്ധിജി
എണ്ണം പഠിപ്പിച്ച മാഷാണിത്
കാശിന്റെ രാജാവാം മാഷാണിത്
മൂവന്തി നേരത്ത് മോന്തുവാന്‍ നേരത്ത്
കീശയില്‍ വേണ്ടൊരു മാഷാണത്
ജോലി
മോന്തിക്ക് വീട്ടില്‍
കയറുമ്പോള്‍ എന്റെ കാല്
മെല്ലെ വിറച്ചാലും സാരമില്ല
കയ്യിലായിത്തിരി
നോട്ടുകള്‍ കണ്ടെന്നാല്‍
കള്ള് മണത്താലും സാരമില്ല
പത്രം
ചായകുടിക്കുന്ന നേരത്ത് പീട്യെന്റെ
മുന്നിലെ ബെഞ്ചില്‍ നിരന്നിരുന്നാല്‍
കാണണം ആളുകള്‍ പൌറു കാണിക്കുവാന്‍
വായ്ക്കണ കടലാസ് താളുകളില്‍
എങ്ങും നടക്കാത്ത എങ്ങുമേ കേള്‍ക്കാത്ത
പൊള്ള് നിറച്ച കഥകള്‍ മാത്രം
പണം മാത്രം എന്നായിരിക്കുന്നു എല്ലാം.
ReplyDeleteവായനക്കും അഭിപ്പ്രായത്തിനും നന്ദി രാംജിഎട്ടാ.
Deleteപൌറു കാണിക്കാന്‍ വായ്ക്കണ പത്രത്തേലെ വെഷേശങ്ങള്........
ReplyDeleteനല്ല കവിത
ആശംസകള്‍
വരവിനും വായനക്കും നന്ദി സര്
Deleteനല്ല കവിതകൾ..
ReplyDeleteപഠിച്ചിട്ടും കാര്യമില്ല എന്നായിരിക്കുന്നു
ReplyDeleteഇഷ്ടപ്പെട്ടു
ReplyDeleteനിരക്ഷരനായ സാധാരണക്കാരന്റെ പാട്ട്
നിരക്ഷരന്റെ കവിതകള്‍ കൊള്ളാല്ലോ :)
ReplyDeleteഎങ്ങുമേ കേള്‍ക്കാത്ത കവിതകള്‍
ReplyDeleteആശംസകള്‍
നിരക്ഷരം കൊള്ളാം കേട്ടോ!
ReplyDelete"അച്ഛനെ" ആണോ അച്ചനെ ആണോ ആദ്യത്തേതില്‍ ഉദ്ദേശിച്ചിരിക്കുന്നത് ? (നിരക്ഷരന് ആണേലും അത് വ്യക്തമാക്കണം ;) )
ReplyDeleteആശംസോള്...
ഇത്തിരി കൊണ്ടൊരു ഒത്തിരി മൊഴിഞ്ഞ കുഞ്ഞിക്കവിതകൾ എല്ലാം സുന്ദരം. ആശംസകൾ.
ReplyDeleteഅഭിപ്പ്രായങ്ങള്ക്കും, വായനക്കും ഏവര്‍ക്കും നന്ദി, ഇനിയും ഈ വഴി വരും എന്ന് പ്രതീക്ഷിക്കുന്നു
ReplyDelete