Friday 30 May 2014

നിരക്ഷരന്റെ അഞ്ചു കവിതകള്‍

സ്കൂള്‍
പോകാന്‍ കൊതിച്ചിട്ടും
പോകാന്‍ വിടാതെയെന്‍
അച്ഛന്‍ പഠിപ്പിച്ചു പാഠമൊക്കെ
പാടത്തിറങ്ങി നിരങ്ങേണ്ടവര്‍ നാം
പാഠം പഠിച്ചിട്ടിതെന്തു ചെയ് വാന്‍

രാഷ്ട്രീയം
തമ്പ്രാന്‍ ചൊല്ലണ ചിത്രത്തില്‍ കുത്ത്യാല്‍
കുത്ത് നിറക്കാന്‍ നാണ്യം തരും
അന്തിക്ക് മോന്താന്‍ കള്ളും തരും
പിന്നെ കൂലിയില്‍ കൂടുതല്‍ നെല്ല് തരും

ഗാന്ധിജി
എണ്ണം പഠിപ്പിച്ച മാഷാണിത്
കാശിന്‍റെ രാജാവാം മാഷാണിത്
മൂവന്തി നേരത്ത് മോന്തുവാന്‍ നേരത്ത്
കീശയില്‍ വേണ്ടൊരു മാഷാണത്

ജോലി
മോന്തിക്ക്‌  വീട്ടില്‍
കയറുമ്പോള്‍ എന്‍റെ കാല്‍
മെല്ലെ വിറച്ചാലും സാരമില്ല
കയ്യിലായിത്തിരി
നോട്ടുകള്‍ കണ്ടെന്നാല്‍
കള്ള് മണത്താലും സാരമില്ല

പത്രം
ചായകുടിക്കുന്ന നേരത്ത് പീട്യെന്റെ
മുന്നിലെ ബെഞ്ചില്‍ നിരന്നിരുന്നാല്‍
കാണണം ആളുകള്‍ പൌറു കാണിക്കുവാന്‍
വായ്ക്കണ കടലാസ് താളുകളില്‍
എങ്ങും നടക്കാത്ത എങ്ങുമേ കേള്‍ക്കാത്ത
പൊള്ള് നിറച്ച കഥകള്‍ മാത്രം





13 comments:

  1. പണം മാത്രം എന്നായിരിക്കുന്നു എല്ലാം.

    ReplyDelete
    Replies
    1. വായനക്കും അഭിപ്പ്രായത്തിനും നന്ദി രാംജിഎട്ടാ.

      Delete
  2. പൌറു കാണിക്കാന്‍ വായ്ക്കണ പത്രത്തേലെ വെഷേശങ്ങള്........
    നല്ല കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. വരവിനും വായനക്കും നന്ദി സര്‍

      Delete
  3. നല്ല കവിതകൾ..

    ReplyDelete
  4. പഠിച്ചിട്ടും കാര്യമില്ല എന്നായിരിക്കുന്നു

    ReplyDelete
  5. ഇഷ്ടപ്പെട്ടു
    നിരക്ഷരനായ സാധാരണക്കാരന്റെ പാട്ട്

    ReplyDelete
  6. നിരക്ഷരന്റെ കവിതകള്‍ കൊള്ളാല്ലോ :)

    ReplyDelete
  7. എങ്ങുമേ കേള്‍ക്കാത്ത കവിതകള്‍
    ആശംസകള്‍

    ReplyDelete
  8. നിരക്ഷരം കൊള്ളാം കേട്ടോ!

    ReplyDelete
  9. "അച്ഛനെ" ആണോ അച്ചനെ ആണോ ആദ്യത്തേതില്‍ ഉദ്ദേശിച്ചിരിക്കുന്നത് ? (നിരക്ഷരന്‍ ആണേലും അത് വ്യക്തമാക്കണം ;) )
    ആശംസോള്‍...

    ReplyDelete
  10. ഇത്തിരി കൊണ്ടൊരു ഒത്തിരി മൊഴിഞ്ഞ കുഞ്ഞിക്കവിതകൾ എല്ലാം സുന്ദരം. ആശംസകൾ.

    ReplyDelete
  11. അഭിപ്പ്രായങ്ങള്‍ക്കും, വായനക്കും ഏവര്‍ക്കും നന്ദി, ഇനിയും ഈ വഴി വരും എന്ന് പ്രതീക്ഷിക്കുന്നു

    ReplyDelete