Saturday 17 August 2013

തുടിപ്പ്

എന്‍റെ ചില്ലയില്‍ കൊഴിയാനായി നീ എന്നോരില മാത്രം.
വേനലിലും, മഴയിലും മഞ്ഞിലും
സുഖത്തിലും, ദുഖത്തിലും, വ്യാധിയിലും, ആധിയിലും
വന്നും പോയ്ക്കൊണ്ടുമിരിക്കുന്നവര്‍ക്കിടയില്‍
ഞാന്‍ എന്നും കാണുന്നു നിന്‍റെ മുഖം
ഒരു നിഴല്‍ പോലെ
എന്‍റെ പ്രതിച്ഛായ പോലെ നീ എന്നും
നീയില്ലാതെ ഞാനില്ലെന്നറിയുന്നു ഞാന്‍
ഉണര്‍ന്നെഴുന്നെക്കുമ്പോള്‍ , നിന്നെ കാണുമ്പോള്‍
എന്‍റെ ജീവന്‍റെ തുടിപ്പ് ഞാന്‍ അറിയുന്നു
നേര്‍ത്ത മഞ്ഞുപാളികള്‍ നിന്നെ മൂടുമ്പോഴും
മഴനൂലുകള്‍ എന്‍റെ കാഴ്ച മറക്കുമ്പോഴും
വെയിലില്‍ കരിഞ്ഞ്
സര്‍വ്വ ചരാചരങ്ങളും ഒടുങ്ങുമ്പോഴും
എന്‍റെ പ്രാര്‍ഥനകള്‍ നിനക്കുള്ളതായിരുന്നു
കാരണം നീയില്ലാതെ ഞാനില്ല
എന്‍റെ ചില്ലയില്‍ കൊഴിയാനായി
ഇന്ന് നീയെന്നോരില മാത്രം
എന്‍റെ ജീവനായി പ്രാര്‍ഥിക്കാന്‍
ഇവിടെ ഞാന്‍ മാത്രം.




8 comments:

  1. ആത്മാവിന്‍ തുടിപ്പുപ്പോള്‍ ആനന്ദനൃത്തമാടി..

    ReplyDelete
    Replies
    1. വരവിനും വായനക്കും നന്ദി അനീഷ്‌

      Delete
  2. പോകുവാ...... നിക്കാന്‍ തീരെ സമയമില്ല...

    ReplyDelete
    Replies
    1. വരാന്‍ സമയം കണ്ടെത്തിയതിനു നന്ദി വിനീത്, ഇനിയും വരിക!

      Delete
  3. തുടിപ്പുണ്ട്!

    ReplyDelete
    Replies
    1. തുടിക്കുമെന്‍ ഹൃദയത്തിന്‍ പിന്നിലായ് നിന്നുടെ
      ചെഞ്ചോര തന്നുടെ വീര്യമുണ്ട്
      നീ ചൊല്ലുമോരോരോ വാക്കിന്‍ പിറകിലും
      രോമാഞ്ചം കൊള്ളും മനസ്സുമുണ്ട്

      വരവിനും വായനക്കും എന്നും നന്ദി അജിത്തേട്ടാ !

      Delete
  4. നന്നായി എഴുതി....

    ReplyDelete
    Replies
    1. വായനക്ക് നന്ദി പ്രദീപേട്ടാ

      Delete