Tuesday 29 January 2013

പ്രണയം

എന്‍ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ തുറക്കുന്ന
കടപ്പാട്: ഗൂഗിള്‍
പരിഭവം ചേര്‍ത്ത മിഴിത്തുമ്പുകള്‍
പറയുന്ന കഥകളില്‍ പ്രണയം തുളുംബുമ്പോള്‍
പരിഭവമലിയുന്നു എന്നുള്ളിലും
വിടരാത്ത മലരിനോടരികെ യടുക്കുമ്പോള്‍
പുലരിപോല്‍ മെല്ലെ തഴുകിടുമ്പോള്‍
മതിമറന്നുണരുന്ന പനിനീരിന്‍ പുഷ്പങ്ങള്‍
പതിയെ പരസ്പരം പുഞ്ചിരിപ്പൂ
പ്രിയതെ നീ എന്നുമെന്‍ പ്രിയതന്നെ എന്ന് ഞാന്‍
മൃദുവായ് നിന്‍ ചെവിയിലോതിടുമ്പോള്‍
പ്രണയത്താല്‍ പിന്നെയും കൂമ്പും  മിഴിക്കോണില്‍
നനവാര്‍ന്ന സ്വപ്‌നങ്ങള്‍ കണ്ടു നില്‍ക്കെ
വീണ്ടും  ഞാന്‍ മുഴുകിയെന്‍ മനതാരിനുള്ളിലെ
നിറമാര്‍ന്ന സ്വപ്നക്കിനാവിനുള്ളില്‍
ഒരുവേള നീയെന്‍റെ മുറിയുടെ വാതിലിന്‍
പുറകിലുണ്ടല്ലോ യെന്നോര്‍ത്തുപോയി




22 comments:

  1. നല്ല വരികള്‍ ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി കൊമ്പന്‍, ഈ വരവിനും, വായനക്കും!

      Delete
  2. എവിടെയോ നഷ്ടപെട്ട എന്റെ പ്രണയത്തെ ഓര്‍ത്തു പോയി

    ReplyDelete
    Replies
    1. പ്രണയം നഷ്ടപ്പെടുത്തരുത് രാഗേഷ്, കൊല്ലാം, മരണം ഒരു തരത്തില്‍ ഒരു രക്ഷയല്ലേ!

      Delete
  3. എന്നെ സങ്കടപ്പെടുത്തരുത് പ്ലീസ് .... :)
    നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. സങ്കടപ്പെടേണ്ട, ഇത് വെറും കവിതയല്ലേ,ജീവിതം ഇനിയുമെത്ര ജീവിക്കണം!
      ഈ വരവിനും വായനക്കും നന്ദി!

      Delete
  4. പ്രണയ തുരുത്ത് ......
    കൊള്ളാം പ്രവീണ്‍ ..
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  5. പരിഭവമലിയട്ടെ

    ReplyDelete
    Replies
    1. അലിയാതെ എവിടെപ്പോകാന്‍, അല്ലെ അജിത്തെട്ടാ!

      Delete
  6. enikkishtappettu....gud one,....:)

    ReplyDelete
    Replies
    1. നന്ദി ശില്ജിത്, വരവിനും, വായനക്കും!

      Delete
  7. വരികൾ ഇഷ്ടമായി......

    ReplyDelete
  8. പ്രണയം നല്ലതല്ലേ....
    അതിലും നല്ലതല്ലേ വിരഹം....

    ReplyDelete
  9. ജീവന്‍ തുടിക്കുന്ന പ്രണയം ഒളിപ്പിച്ച വരികള്‍ .

    ReplyDelete
    Replies
    1. നന്ദി തുമ്പീ, തുടിക്കുന്നത് കൊണ്ട് തന്നെയാകണം!

      Delete
  10. ഇവിടെ ആദ്യമായാണ്‌ എത്തുന്നത്‌.
    വളരെ നല്ല കവിതകൾ
    എന്റെ "ജനുവരി" എന്ന ജനുവരി 2012 ലെ കവിത ഒന്നു വായിക്കാൻ ശ്രമിക്കണം.

    ആശംസകൾ

    ReplyDelete
    Replies
    1. വരവിനും , അഭിപ്രായത്തിനും നന്ദി, തീര്‍ച്ചയായും വായിക്കുന്നതാണ് !

      Delete