Friday 12 February 2016

ജവാന്‍

വെടി ആദ്യം കൊണ്ടത് നെഞ്ചത്താണ്
ഹൃദയം കഷ്ടി രക്ഷപ്പെട്ടു
ഉന്നം തെറ്റിയതാകും
വല്ലാതെ പിഴക്കാത്തത് ഭാഗ്യം
അടുത്തത് ചെവിയില്‍
അതെ, ഇടത്തേതില്‍ തന്നെ
പറഞ്ഞുറപ്പിച്ച പോലെ
വലത്തുള്ള ആള്‍ പറയുന്നത്
(കടപ്പാട് : ഗൂഗിള്‍)
മാത്രമേ ഇനി കേള്‍ക്കേണ്ടൂ
മൂന്നാമത്തേത് കുറിക്കു തന്നെ
കാല്‍മുട്ടിന് തൊട്ടു മുകളില്‍
എല്ലും മാംസവും ചിതറി
കാല്‍ രണ്ടേ രണ്ടു ഞരമ്പില്‍ തൂങ്ങി
കണ്ണടക്കുന്നതിനു മുന്‍പ് കണ്ടു
കൂട്ടുകാരന്‍റെ ഹെല്‍മെറ്റില്‍
പറ്റിപ്പിടിച്ചൊരു ഇറച്ചിത്തുണ്ട്

നാളെ അമ്പലത്തില്‍ പോണം
ഒരു തുലാഭാരമുണ്ട് നേര്‍ച്ച
കദളിപ്പഴം കൊണ്ട്
അവളുടെ പ്രാത്ഥനയാണ്
അതിര്‍ത്തിയിലെ ഈ
നശിച്ച ജോലിയൊന്നു
നിര്‍ത്തിത്തരണേ എന്ന്
മൂന്നു റാത്തല്‍ ഇറച്ചി
ഡോക്ടര്‍ മുറിച്ചു കളഞ്ഞത് കൊണ്ട്
കാശ് ലാഭമായി ഏതായാലും
ഇനി നാട്ടുകാര് പറയുന്ന പോലെ
ഒന്ന് സുഖിക്കണം
പെന്‍ഷനും കൂടെ കുപ്പിയും ഉണ്ടല്ലോ!


(കവിത മഞ്ഞു മലകളില്‍ ദേശത്തിനായി ജീവന്‍ വെടിഞ്ഞ ധീര ജവാന്മാരുടെ ത്യാഗത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു)

6 comments:

  1. പിക്കറ്റ് 43 കണ്ടപ്പോഴാണു പട്ടാളക്കാരുടെ ജീവിതത്തെപ്പറ്റി അല്പമെങ്കിലും ചിന്തിച്ചത്

    ReplyDelete
    Replies
    1. നന്ദി അജിത്തെട്ടാ, ഞാന്‍ കണ്ടില്ല, കാണണം.

      Delete
  2. അതെ, എളുപ്പ്മല്ല ഈ ജീവിതം...
    എന്നിട്ടും നമുക്ക് പ്രിയം വാട്സപ്പും ഫേസ്ബുക്കും..

    ReplyDelete
    Replies
    1. നന്ദി വിനീത്, ഇനിയും വരണം

      Delete
  3. ഹോ.കുളിരു കോരിയ്ക്കാനോരോ എഴുത്തുകൾ!!!

    ReplyDelete
    Replies
    1. നന്ദി സുധീ, ഇനിയും വരണം, വായിക്കണം

      Delete