Thursday 1 October 2015

മതവും മദവും

(Image courtesy : Google)
വറുത്തു പൊരിച്ചു കറുത്തൊരു കഷ്ണം
വായില്‍ കൊണ്ടു ചവക്കും നേരം
രുചിയല്ലാത്തൊരു മതവും ഉള്ളില്‍
നുരയുന്നുണ്ടായില്ലെന്നറിക
തലക്കടി കിട്ടിച്ചോരയൊലിച്ചെന്‍
വീടിന്‍ മുന്‍പില്‍ പിടയും നേരം
മതമല്ലാത്തൊരു മദവും കണ്ണില്‍
കണ്ടില്ലവരുടെ ഉള്ളില്‍ കഷ്ടം
മനിതന്‍ തന്‍ മതി പോലെപ്പാര്‍ക്കാന്‍
മതിയാകില്ലീയിടമെങ്കില്‍ ഞാന്‍
മതമെന്നൊരു കുട ചൂടീടണമോ
കഥയറിയാതെ ഭ്രമിച്ചീടണമോ!
കറുത്തൊരു പോത്തിന്‍ ചെവിയില്‍ വെറുതെ
കുറുകുറു ചോല്ലാനാണീ കവിത
പറയാനറിയില്ലൊരു വഴി വേറെ
പറയാതിനി വയ്യെന്നറിയുക നീ
പശിയത് തീര്‍ക്കാന്‍ പശുവിനെ വെട്ടി
വയറുനിറച്ചവനേക്കാള്‍ കഷ്ടം
വെറിയാലവനെ കൊന്നു കടിച്ചി-
ട്ടലറും കൂട്ടര്‍ തന്നെന്നറിക
നെറികേടിന്‍പേര്‍ മതമല്ലെന്നും
മതമത് ചൊല്ലില്ലെന്നുമറിഞ്ഞും
ചതിയാല്‍ നാട് ഭരിക്കാനെങ്കില്‍
നാടുമുടിക്കും നീയെന്നറിക

17 comments:

  1. ഹാ!കഷ്ടം.
    നാടിനെ പിന്നോട്ടു നടത്തുംക്കാലം!!
    ആശംസകള്‍

    ReplyDelete
  2. കാലം.....ഇതു വല്ലാത്തൊരു കാലം.. കവിത നന്നായിട്ടുണ്ട്. ആശംസകൾ പ്രവീണ്‍

    ReplyDelete
  3. >>കറുത്തൊരു പോത്തിന്‍ ചെവിയില്‍ വെറുതെ
    കുറുകുറു ചോല്ലാനാണീ കവിത
    പറയാനറിയില്ലൊരു വഴി വേറെ << അതെ പറയാതെ വയ്യ ... നല്ലതിനായി പ്രാർഥനകൾ

    ReplyDelete
  4. കാലങ്ങള്‍ മാറിവരികയാണല്ലേ!!

    ReplyDelete
  5. നാല്‍കാലികളെ പോലും മതഭ്രാന്താല്‍ വേര്‍തിരിക്കുന്ന കാലത്തുള്ള ഈ എഴുത്ത് ഭംഗിയായി..

    ReplyDelete
  6. പേടിയാവുന്നു ചിലതൊക്കെ കാണുമ്പോള്‍ !! നന്നായി പ്രവീണ്‍ സമകാലികം

    ReplyDelete
    Replies
    1. It is not fear, but anger that we must develop! truth, and faith must give us strength and each one of us must fight against such evils that lies with in us. Bonds must be made between humans, not between casts, religions and political parties. Thanks for reading and scribbling here, come again.

      Delete
  7. oronnu kandum , kettum ippol ivideyokke jeevikkaan thanne pediyaayi thudangi

    ReplyDelete
  8. അത് കിടുക്കി... well directed shot...!!!!!!!

    ReplyDelete
  9. Replies
    1. നന്ദി പ്രകാശ്, വരവിനും വായനക്കും!

      Delete