Thursday 16 January 2014

രാഗബന്ധനം

ഇനിയുമുണ്ടീ മനസ്സില്‍ ഇണങ്ങാത്ത
പ്രണയമല്‍പ്പം ഉറങ്ങിക്കിടക്കുന്നു
ഇനിയുമുണ്ടെന്‍ ഹൃദന്തത്തിനുള്ളില്ലായ്
നിണമുണങ്ങാത്ത മുറിവുകളായിരം
പ്രണയമെന്റെ മനസ്സിന്‍ കയങ്ങളെ
ചുഴികളാക്കി ഇളക്കി മറിച്ചിട്ടും
മനസ്സ് തെല്ലും മയങ്ങാത്തതെന്തെന്ന്
അനുനയിപ്പിച്ചു ചോദ്യമുതിര്‍ത്തു ഞാന്‍

പ്രണയ പീഡിതരാകുവാന്‍ മനിതരില്‍
നിയമമേറെ അറിയേണ്ടതുണ്ടഹോ
ജാതി വര്‍ഗ്ഗപ്പൊരുത്തങ്ങള്‍ പോരാതെ
ജാതകങ്ങള്‍ കൂടി നോക്കിടുന്നു ചിലര്‍
ചേര്‍ച്ചയൊക്കുകില്‍ പിന്നേയൊരുകൂട്ടര്‍
ചീര്‍ത്ത കീശകള്‍ തൂക്കി നോക്കീടുന്നു
പെണ്ണ് തൂക്കത്തില്‍ പൊന്നും പണങ്ങളും
പിന്നെ വേറെ പല കൌതുകങ്ങളും

നിയമമെല്ലാം പഠിച്ചതിന്‍ ശേഷമീ
പ്രണയകാലം വരികില്ലോരിക്കലും
മനസ്സിലാകും നിനക്കെന്‍റെ വാക്കുകള്‍
തിരികെ നോക്കുകില്‍ പോയ കാലത്തിനെ
പ്രണയമുണരുകില്‍ നിന്നുടെ ജീവിതം
തകരുമോ എന്ന് ഞാന്‍ ഭയന്നീടുന്നു
മനസിനിരുളില്‍ മയക്കിക്കിടത്തി ഞാന്‍
പ്രണയകാലം തടഞ്ഞു വെച്ചീടുന്നു















18 comments:

  1. പ്രണയമിന്ന് ഒരുപാട് കൂട്ടി കിഴച്ച് ലാഭം നോക്കി നടത്തുന്ന കച്ചവടമാണ്. പ്രണയമുണങ്ങാത്ത മനസ്സിൽ നിന്ന് വന്ന കവിത നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. ആദ്യ വായനകാരന് നന്ദി നിധീഷ്, ഇനിയും വരിക.

      Delete
  2. കൂട്ടികിഴിച്ചു ചേര്‍ച്ച വരുകില്‍
    പ്രണയകാലം തുടങ്ങീടാം.
    നന്നായി വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി തങ്കപ്പന്‍ സര്‍

      Delete
  3. മനുഷ്യര്‍ പലതരം എന്ന് കരുതിയാല്‍ മതി.
    നല്ല വരികള്‍ പ്രവീണ്‍

    ReplyDelete
    Replies
    1. വരവിനും വായനക്കും നന്ദി രാംജി ഏട്ടാ

      Delete
  4. തടഞ്ഞുവെച്ച പ്രണയകാലത്തിന് ഒരു എന്‍ ട്രന്‍സ് എക്സാം ഏര്‍പ്പെടുത്തണം. നിയമാവലി പഠിച്ചിട്ട് മതി ഇനി പ്രണയം.പ്രണയം പീഡിപ്പിക്കപ്പെടാതിരിക്കട്ടെ.ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. കിട്ടുന്ന റാങ്ക് അനുസരിച്ച് പ്രണയത്തിന് ചോയ്സ് ഉണ്ടാകും അല്ലെ?, വരവിനും, വായനക്കും നന്ദി നസീ

      Delete
  5. പ്രണയമാണേലും പ്രയോജനമുള്ളത് തന്നെ വേണം

    ReplyDelete
    Replies
    1. ഇക്കാലത്ത് പ്രയോജനം നോക്കി ആണല്ലോ എല്ലാം! വരവിനുംവായനക്കും നന്ദി അജിത്തേട്ടാ.

      Delete
  6. പ്രണയം രണ്ടു മനസ്സുകള്‍ തമ്മിലാണ്...

    ReplyDelete
    Replies
    1. പ്രണയം പലപ്പോഴും രണ്ട് ആളുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല എന്നതാണ് സത്യം, അതിന്‍റെ വേരുകള്‍ സൂഷ്മവും പടര്‍ന്നു കിടക്കുന്നവയുമാണ്

      Delete
  7. പ്രണയവും ഇങ്ങിനെയൊക്കെയായി... വരികള്‍ ഇഷ്ടായി

    ReplyDelete
  8. വരവിനും വായനക്കും നന്ദി മുബീ

    ReplyDelete
  9. Replies
    1. നന്ദി സമിത ഇനിയും വരുമെന്ന് കരുതുന്നു

      Delete
  10. പ്രണയമാണേലും പ്രയോജനമുള്ളത് തന്നെ വേണം...വരികള്‍ ഇഷ്ടായി

    ..

    ReplyDelete