Friday 27 December 2013

ജീവിതത്തിന്‍റെ മൂന്നു കവിതകള്‍


ജ്ഞാനിയുടെ കവിത:
പാരില്‍ ഞാന്‍ പിറന്നതും
പിന്നെ ഞാന്‍ വളര്‍ന്നതും
പാഴല്ല എല്ലാം ഭവാന്‍
ചിന്തിച്ചു ചെയ് വതല്ലോ
ചെയ്യുന്നതെല്ലാം കര്‍മം
ചെയ്യാത്തതും തന്‍ കര്‍മം
സല്‍ക്കര്‍മ ദുഷ്കര്‍മങ്ങള്‍
എല്ലാം തന്‍ നിയോഗങ്ങള്‍

വിഡ്ഢിയുടെ കവിത:
ജയിക്കാനായീ മണ്ണില്‍
ജനിച്ചു ഞാനീ ഭൂവില്‍
ജയിക്കാനായി ഞാനും
പടകള്‍ നയിച്ചിടും
സര്‍വതും ജയിക്കുകില്‍
മരിക്കാതീയൂഴിയില്‍
ഇരിക്കും പെരെന്‍ അന്ത്യ-
ശ്വാസത്തിന്‍ പുറകിലും

സാധാരണക്കാരന്‍റെ കവിത:
നീക്കണം കാലം നന്നായ്
അല്ലലില്ലാതെ പിന്നെ
ആര്‍ക്കുമെന്‍ വിചാരത്തില്‍
ദോഷങ്ങള്‍ വരാതെയും
ഉറ്റവര്‍ക്കായും പിന്നെ
ഉറ്റുനോക്കുന്നോര്‍ക്കായും
നന്മകള്‍ ചെയ്യും വിധം
തള്ളണം കാലത്തിനെ


14 comments:

  1. ജീവിതത്തിന്റെ കവിതകള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  2. ഞാന്‍ സാധാരണക്കാരന്‍......

    കവിത ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. നന്ദി സാജന്‍, ഈ വരവിനും വായനക്കും ആസ്വാദനത്തിനും !

      Delete
  3. കവിത ഇഷ്ടപ്പെട്ടു

    ReplyDelete
  4. കൊള്ളാട്ടോ :)

    ReplyDelete
  5. നന്നായിരിക്കുന്നു.,ആശംസകൾ

    ReplyDelete
  6. മൂന്നുമാണ് എല്ലാവരും!!

    കവിത കൊള്ളാം

    ReplyDelete
    Replies
    1. ഹോ അജിത്തെട്ടനെ കാണാഞ്ഞ് ആകെ വിഷമിച്ചിരിക്കുകയായിരുന്നു ;)

      Delete
  7. ഈ മൂന്ന് പാട്ടും മാറി മാറി പാടുന്നത് ജീവിതം

    ReplyDelete