Monday 28 October 2013

സമര ഗീതം


സമരമാണ് ജീവിതം സമത്വമാണ് ലക്ഷ്യവും
വരൂ പടുത്തുയര്‍ത്തിടാം നമുക്ക് നല്ല രാഷ്ട്രവും
മഹത്വമുണ്ട് ജീവിതത്തിനെന്ന മന്ത്രമറിയണം
പടര്‍ത്തിടേണം നന്മയും പഠിച്ച നല്ല പാഠവും
വിടര്‍ത്തിടേണം ഉള്ളില്‍ നമ്മള്‍ വാനമൊത്ത ചിന്തകള്‍
വളര്‍ത്തിടേണം ഉള്ളിലായ് സമത്വമെന്ന ഭാവവും
ഒഴുക്കിടേണ്ട ചോരയെ ഒഴുക്കണം ഞരമ്പിലായ്
വിയര്‍പ്പു കൊണ്ട് കാട്ടണം പ്രയത്നമെന്ന തന്ത്രവും

പതര്‍ച്ച വേണ്ട നമ്മളില്‍ ഉറച്ച നീതി കാട്ടുവാന്‍
തപിച്ചിടെണ്ട തിന്മയെ തുടച്ചു നീക്കി നീങ്ങുവാന്‍
തകര്‍ക്കണം അനീതിയെ ഉടച്ചു വാര്‍ത്തെടുക്കണം
പുഴക്കണം പടുക്കളെ തരുക്കളെ വളര്‍ത്തണം
ഉണര്‍ന്നിടേണം ഉള്ളില്‍ നാം ഒന്ന് ചേര്‍ന്ന് നില്‍ക്കണം
ഉറച്ചു പാറപോലെ ലക്ഷ്യമുള്ളില്‍ നാം കുറിക്കണം
ജയിക്കുമെന്ന നിശ്ചയം മനസ്സിലേറ്റി നീങ്ങുകില്‍
തടുത്തിടാന്‍ മടിച്ചിടും പടക്കിറങ്ങുമാളുകള്‍

ചുവപ്പ് വേണമുള്ളിലെ ഞരമ്പുകള്‍ തുടിക്കണം
ചുവപ്പ് പാറിടേണം നാടിന്‍ വീഥികളില്‍ നിശ്ചയം
ചുവന്ന സൂര്യനെ നമിച്ചുണര്‍ന്നിടേണമാളുകള്‍
ചുവപ്പുരാശി വീണ മാനമോതണം ദിനാന്ത്യവും
ചുവന്ന മണ്ണില്‍ തീര്‍ക്കണം നമുക്ക് സ്വപ്നതുല്യമായ്
വിതക്കുമോരോ വിത്തിലും നിറഞ്ഞു നില്‍ക്കും സൌഭഗം
നമുക്കുവാര്‍ത്തെടുത്തിടേണമൊത്തു ചേര്‍ന്ന നാടിനെ
സഖാക്കളേ ഉണര്ന്നിടൂ നയിച്ചിടൂ മനസ്സിനെ

ലാല്‍ സലാം...ലാല്‍ സലാം....ലാല്‍ സലാം..............



18 comments:

  1. ചുവപ്പ് വേണമുള്ളിലെ ഞരമ്പുകള്‍ തുടിക്കണം
    മാറ്റത്തിന്റെ ചുവപ്പ്

    നല്ല വിപ്ലവഗാനം

    ReplyDelete
  2. വിപ്ലവം ജയിക്കട്ടെ..

    ചടുലമായ എഴുത്ത്... വളരെ നന്നായി...

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി മനോജ്‌

      Delete
  3. ഒരു ഉണര്‍വ് എല്ലാവരിലും വേണം - മുഴുവന്‍ നാടിനും ...

    ReplyDelete
    Replies
    1. വരവിനും വായനക്കും നന്ദി നിഷേച്ചി

      Delete
  4. ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ..

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. വരവിനും വായനക്കും നന്ദി സുഹൃത്തേ, ഇനിയും വരുമെന്ന് കരുതുന്നു.

      Delete
  5. ചുവന്ന കവിത കൊള്ളാം മാര്ച്ച് ചെയ്യുന്നുണ്ട് ജനമനസ്സുകളിലേക്ക്

    ReplyDelete
    Replies
    1. വരവിനും, വായനക്കും, അഭിപ്രായത്തിനും നന്ദി ബൈജു, ഇനിയും വരണം ഈ വഴി.

      Delete
  6. വിപ്ലവങ്ങള്‍ ജയിക്കെട്ടെ ...
    മാറ്റങ്ങള്‍ തുടികൊള്ളട്ടെ ..
    ലാല്‍ സലാം

    ReplyDelete
    Replies
    1. വരവിനും, വായനക്കും നന്ദി, ലാല്‍ സലാം

      Delete
  7. ''നമുക്കുവാര്‍ത്തെടുത്തിടേണമൊത്തു ചേര്‍ന്ന നാടിനെ
    സഖാക്കളേ ഉണര്ന്നിടൂ നയിച്ചിടൂ മനസ്സിനെ...''
    നിലവാരമുള്ള രചന... വരികള്‍ മറക്കാത്ത ഈണം മനസ്സില്‍ നിറയുന്നു... കവിത്വമുള്ള എഴുത്തുകാരന് അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. വരവിനും, വായനക്കും, അഭിനന്ദനങ്ങള്‍ക്കും നന്ദി ബെന്ജിയേട്ടാ, ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

      Delete
  8. നന്നായിട്ടുണ്ട് ഈ വിപ്ലവഗാനം.
    ആശംസകള്‍

    ReplyDelete
    Replies
    1. വായനക്കും, അഭിപ്രായത്തിനും നന്ദി സര്‍

      Delete