Saturday 26 January 2013

ഭാരത ഭൂമി




ഒരു പുതു പുലരിയെ വരവേല്‍ക്കാനായ്‌
പുളകമണിഞ്ഞീ നവ ഭൂമി
പുഴയും പറവയുമാറരുവികളും
പിറന്നു വീണൊരു പുണ്യഭൂമി

ഇതെന്‍റെ പ്രിയ ഭൂമി,
ഇതെന്‍റെ ഭാരത ഭൂമി,

സഹ്യ കിരീടം മുടിയില്‍ ചൂടി
മടിയില്‍ നദികളെ യാലോലം
തഴുകി ഉണര്‍ ത്തീവനമാലികളെ
കലകളമെന്നൊരു സംഗീതം

വേദപുരാണവു മിതിഹാസങ്ങളും
വാല്മീകത്തിലെ  മുനികഥയും
നന്മകളെറ്റി വരുന്നൊരു കാറ്റില്‍
എന്നുടെ  ഉള്ളില്‍ നിറക്കുന്നു

ഖുറാനും ബൈബിളും ഭഗവദ്ഗീതയും
സിരകളിലോടുന്നെന്നാലും നാം
സാഹോദര്യ തുടികളില്‍ തീര്‍ക്കും
താളത്തില്‍ മുഴുകീടുന്നു

നാനാത്വത്തില്‍ ഏകത്വം താന്‍
എന്നുടെ നാടിന്‍ പ്രിയ തത്വം
സത്യമഹിംസയും സന്മാര്‍ഗങ്ങളും
എന്‍റെയുമുള്ളില്‍ പടര്‍ത്തുന്നു

പിടിച്ചു വച്ചൊരു നാടിന്‍ മാനം
തിരിച്ചു വാങ്ങിയ വീരന്മാര്‍
ഗാന്ധിഭഗത്തും ബോസാസാദും
എന്നുടെ നാടിന്‍ പ്രിയ പുത്രര്‍

ഭാഷകളെറെ നാവുകളില്‍ പല
വേഷംദേശം സംസ്കാരം
മാനുഷരെല്ലാം ഒന്നാണെന്നതു
വരച്ചിരിപ്പൂ ഇടനെഞ്ചില്‍

ഒത്തോരുമിക്കുക സാഹോദര്യം
ചെര്‍ക്കുന്നൊരു വന്‍ ചങ്ങലയായ്
വരുവിന്‍ പ്രിയരേ വരവേല്‍ക്കാം ഈ
തേജസ്സര്‍ന്നൊരു പൊന്‍ പുലരി

ഇതെന്‍റെ പ്രിയ ഭൂമി,
ഇതെന്‍റെ ഭാരത ഭൂമി,


(ദേശ ഭക്തി ഗാനം, സബ് ജില്ല കലോത്സവത്തിന് വേണ്ടി എഴുതി ചിട്ടപ്പെടുത്തിയത്!)





24 comments:

  1. വായിക്കാൻ വളരെ ബുദ്ദിമുട്ടുണ്ട്...p/s change font

    ReplyDelete
    Replies
    1. മാറ്റിയിരിക്കുന്നു മനോജ്‌, ഇത് ഇത് കഴിഞ്ഞ സ്കൂള്‍ യുവജനോത്സവത്തിനായി എഴുതിയ ദേശ ഭക്തി ഗാനമാണ്!

      Delete
  2. Replies
    1. നന്ദി സലീം, ഈ ദേശഭക്തിഗാനം ഈ കഴിഞ്ഞ സ്കൂള്‍ യുവജനോത്സവത്തിനായി എഴുതിയതാണ്!

      Delete
  3. ഖുറാനും ബൈബിളും ഭഗവദ്ഗീതയും
    സിരകളിലോടുന്നെന്നാലും നാം
    സാഹോദര്യ തുടികളില്‍ തീര്‍ക്കും
    താളത്തില്‍ മുഴുകീടുന്നു

    കൊള്ളാം കവിത

    ReplyDelete
    Replies
    1. ഇത് കഴിഞ്ഞ സ്കൂള്‍ യുവജനോത്സവത്തിനായി എഴുതിയ ദേശ ഭക്തി ഗാനമാണ് റൈനീ

      Delete
  4. ഓളത്തിലാടി ഈണത്തിൽ ചൊല്ലാം

    ആശംസകൾ

    ReplyDelete
  5. ഇതെന്‍റെ പ്രിയ ഭൂമി,
    ഇതെന്‍റെ ഭാരത ഭൂമി,
    ജയ്‌ ............ഹിന്ദ്‌
    നല്ല വരികള്‍ ...
    ആശംഷകളോടെ
    അസ്രുസ്
    സാരെ ജഹാംസെ അച്ഛാ ..
    ഹിന്ദൂസ്താന്‍ ഹമാരെ ...
    ജയ്ഹിന്ദ്

    ReplyDelete
  6. കുട്ടികള്‍ക്ക് താളത്തില്‍ ചൊല്ലാന്‍ പറ്റിയ നല്ല ഒരു ദേശ ഭക്തി ഗാനം ,

    ReplyDelete
  7. നാനാത്വത്തിലെ ഏകത്വം പ്രതിഫലിപ്പിക്കുന്ന ഒന്നാന്തരം കവിത. ദേശഭക്തി തുടിക്കുന്ന വരികള്‍, ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഇക്കാ, പഴയതാണ്, ഇന്നത്തെ ദിവസത്തിന് റീ പോസ്റ്റ്‌ ചെയ്തതാണ്!

      Delete
  8. വളരെ നന്നായി

    ReplyDelete
  9. നന്നായി.... നല്ല താളം..

    ഭരത് മാതാ കി ജയ്...

    ReplyDelete
    Replies
    1. നന്ദി മനോജ്‌, റിപ്പബ്ലിക്ക് ദിനാശംസകള്‍ !

      Delete
  10. ഉശാരായിട്ടുന്ദ് കൊള്ളാം

    ReplyDelete
    Replies
    1. വന്നെനും, വായ്ച്ചെനും സലാം!ഇഞ്ഞും വര്വോണ്ടി !

      Delete
  11. ദേശഭക്തി ഗാനത്തിന്റെ നല്ല ഭാവങ്ങള്‍

    ReplyDelete
  12. നമിക്കുന്നു ഭാരതാംബയെ! ഒാഡിയോ ഉണ്ടോ

    ReplyDelete
    Replies
    1. ഇല്ല, വരവിനും വായനക്കും നന്ദി

      Delete