Tuesday 1 January 2013

നിനക്കായ് ....

സന്ധ്യകളില്‍ ഞാന്‍ മിഴികളുറപ്പിച്ചു
കടപ്പാട് : ഗൂഗിള്‍
നില്‍ക്കുന്നു നിന്‍ വഴിയിലൂടെ
എന്‍ ജാലകങ്ങള്‍ അടക്കാറില്ലിപ്പോള്‍ ഞാന്‍
നിന്നുടെ വരവിന്‍ പ്രതീക്ഷയാലെ
എന്നു നീ വരുമെന്ന ചോദ്യത്തിനെങ്കിലും
മേല്ലെയോരുത്തരം തന്നു കൂടെ
എന്‍റെ ഏകാന്തത ഒരുവാക്കിന്‍ തഴുകലില്‍
കാത്തിരിപ്പായി ഭവിക്കയില്ലേ!

(അകലെയെങ്ങോ ഉള്ള പ്രിയതമനെ ഓര്‍ക്കുമ്പോള്‍ പ്രണയിനിയുടെ മനസ്സിലെ ചില ചിന്തകള്‍ ചിത്രീകരിച്ചിരിക്കുന്നു)


10 comments:


  1. പ്രിയതമനായി കാത്തിരിക്കുന്ന
    പ്രിയതമയുടെ വിരഹ വേദന
    ചുരുങ്ങിയ വാക്കുകളില്‍
    ഹൃദയസ്പര്‍ശിയായി വരച്ചിട്ടു.
    പ്രതീപ് അസ്സലായിട്ടുണ്ടിക്കുറി.
    PS :
    നല്ല അനുയോജ്യമായ ചിത്രം,
    പക്ഷെ, ചിത്രത്തിന് ക്രെഡിറ്റ്‌ ലൈന്‍ കൊടുക്കുക
    ചിത്രത്തിന് തൊട്ടു താഴ്യോ അല്ലെങ്കില്‍ കവിതയ്ക്ക്
    താഴയോ. കടപ്പാട് എന്നെഴുതി വെബ്‌ അഡ്രസ്‌ കൊടുക്കുക

    ReplyDelete
    Replies
    1. നന്ദി സര്‍ , ചിത്രങ്ങള്‍ എല്ലാം ഗൂഗിള്‍ല്‍ നിന്നും എടുക്കുന്നതായത് കൊണ്ടാണ് പ്രത്യേകം എഴുതാതിരുന്നത്, ഇനി മുതല്‍ ശ്രദ്ധിക്കാം.

      Delete
  2. പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്
    നന്നായി പ്രവീണ്‍

    ReplyDelete
    Replies
    1. നന്ദി ചേട്ടാ, ഈ വരവിനും, ആശംസക്കും !

      Delete
  3. വരും വരും എന്ന പ്രതീക്ഷകളിൽ ഏകാന്തതയെങ്കിലും അകറ്റാനായെങ്കിൽ...
    നല്ല വരികൾ

    ReplyDelete
    Replies
    1. നന്ദി ചേട്ടാ, ഈ വരവിനും, അഭിനന്ദനത്തിനും

      Delete
  4. പ്രേമഗാനം പാടിപ്പാടി....

    ReplyDelete
    Replies
    1. ഇനിയും കുറെ കാലം പാടണം എന്നുണ്ട്!

      Delete