ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി എന്താണ്?
ഈ ലോകവും നക്ഷത്രങ്ങളും ഗ്രഹങ്ങളും
അറ്റമില്ലാത്ത , നാം അറിയാത്ത ദൂരങ്ങളും!
നമ്മുടെ ഭൂതം ഭാവി വര്‍ത്തമാനങ്ങളും
തീരുമാനിക്കുന്നതെന്താണ്, ഗ്രഹങ്ങളോ അതോ
നക്ഷത്രക്കൂട്ടങ്ങളോ?
ഇത് രണ്ടുമല്ലെന്നെന്റെ പക്ഷം, പക്ഷെ
വരാന്‍ പോകുന്നതിനെ വരച്ചുകാണിക്കുന്ന
ദൈവഹിതം എന്ന് വിശ്വസിക്കാതെ വയ്യ
ഗ്രഹങ്ങളില്‍ നിന്നും ഞാന്‍ പഠിച്ചത്
ഇതൊന്നുമല്ല,
ഭൂതത്തിന്റെ വേദനകളോ
വര്‍ത്തമാനത്തിന്റെ യാദനകളോ
ഭാവിയുടെ ഉല്‍ക്കണ്ഠയോ എനിക്കില്ല
അതുകൊണ്ട് തന്നെ ഞാന്‍ പഠിച്ചത്
അവരെപ്പോലാകാനാണ്
ഒരു നക്ഷത്രമാകാനും, വെളിച്ചം പരത്താനും
കഴിയില്ല എന്നല്ല, പക്ഷെ
എന്‍റെ ചുറ്റും അത്ര വലിയൊരു ലോകം
എന്നെ മാത്രം ആശ്രയിച്ച് , അത് വേണ്ട
അതുകൊണ്ട് തന്നെ ഞാന്‍ ഒരു ഗ്രഹമായ്ക്കോട്ടേ!
എന്റെ ചെറിയ ലോകം, എന്ന്നെ ചുറ്റട്ടെ
സൂര്യനും ചന്ദ്രനും, താരങ്ങളും പോലെ
എന്‍റെ പ്രിയപ്പെട്ടവര്‍
പക്ഷെ ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്തെന്നോ
എല്ലാ ഗ്രഹങ്ങളുടെയും തോന്നല്‍ ഇത് തന്നെ
ലോകം എന്‍റെ ചുറ്റും എന്ന് തന്നെ!
( എല്ലാമനുഷ്യരും കാണുന്നത് തന്‍റെ ചുറ്റുമുള്ള ലോകമാണ്, ലോകത്തിലെ എല്ലാ വസ്തുക്കളും ചുറ്റുപാടാണ് അനുഭവിക്കുന്നത്, ഒരു തരത്തില്‍ എല്ലാവരുടെയും ജീവിതം ഗ്രഹങ്ങലെപ്പോലെയാണ്, ലോകം ചുറ്റുമ്പോഴും നാം കാണുന്നത് നമ്മളെ ലോകം ചുറ്റുന്നതായിട്ടാണ് )
ഈ ലോകവും നക്ഷത്രങ്ങളും ഗ്രഹങ്ങളും
അറ്റമില്ലാത്ത , നാം അറിയാത്ത ദൂരങ്ങളും!
നമ്മുടെ ഭൂതം ഭാവി വര്‍ത്തമാനങ്ങളും
തീരുമാനിക്കുന്നതെന്താണ്, ഗ്രഹങ്ങളോ അതോ
നക്ഷത്രക്കൂട്ടങ്ങളോ?
ഇത് രണ്ടുമല്ലെന്നെന്റെ പക്ഷം, പക്ഷെ
വരാന്‍ പോകുന്നതിനെ വരച്ചുകാണിക്കുന്ന
ദൈവഹിതം എന്ന് വിശ്വസിക്കാതെ വയ്യ
ഗ്രഹങ്ങളില്‍ നിന്നും ഞാന്‍ പഠിച്ചത്
ഇതൊന്നുമല്ല,
ഭൂതത്തിന്റെ വേദനകളോ
വര്‍ത്തമാനത്തിന്റെ യാദനകളോ
ഭാവിയുടെ ഉല്‍ക്കണ്ഠയോ എനിക്കില്ല
അതുകൊണ്ട് തന്നെ ഞാന്‍ പഠിച്ചത്
അവരെപ്പോലാകാനാണ്
ഒരു നക്ഷത്രമാകാനും, വെളിച്ചം പരത്താനും
കഴിയില്ല എന്നല്ല, പക്ഷെ
എന്‍റെ ചുറ്റും അത്ര വലിയൊരു ലോകം
എന്നെ മാത്രം ആശ്രയിച്ച് , അത് വേണ്ട
അതുകൊണ്ട് തന്നെ ഞാന്‍ ഒരു ഗ്രഹമായ്ക്കോട്ടേ!
എന്റെ ചെറിയ ലോകം, എന്ന്നെ ചുറ്റട്ടെ
സൂര്യനും ചന്ദ്രനും, താരങ്ങളും പോലെ
എന്‍റെ പ്രിയപ്പെട്ടവര്‍
പക്ഷെ ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്തെന്നോ
എല്ലാ ഗ്രഹങ്ങളുടെയും തോന്നല്‍ ഇത് തന്നെ
ലോകം എന്‍റെ ചുറ്റും എന്ന് തന്നെ!
( എല്ലാമനുഷ്യരും കാണുന്നത് തന്‍റെ ചുറ്റുമുള്ള ലോകമാണ്, ലോകത്തിലെ എല്ലാ വസ്തുക്കളും ചുറ്റുപാടാണ് അനുഭവിക്കുന്നത്, ഒരു തരത്തില്‍ എല്ലാവരുടെയും ജീവിതം ഗ്രഹങ്ങലെപ്പോലെയാണ്, ലോകം ചുറ്റുമ്പോഴും നാം കാണുന്നത് നമ്മളെ ലോകം ചുറ്റുന്നതായിട്ടാണ് )
ദൈവത്തിന്‍റെ ഏറ്റവും മികച്ച സൃഷ്ടി എന്താണ്?
ReplyDeleteഎല്ലാ സൃഷ്ടികളും മികച്ചതാണ്.
ദൈവത്തിന്‍റെ സൃഷ്ടിയില്‍ ഏറ്റവും മികച്ചത്, ഭാവിയാണ്, ഭാവി എന്തെന്നറിഞ്ഞാല്‍ പിന്നേ എന്ത് ജീവിതം!
Deleteആശയക്കുഴപ്പങ്ങളാല്‍ കൊരുത്ത കവിത.(“ ദൈവത്തിന്‍റെ ഏറ്റവും മികച്ച സൃഷ്ടി എന്താണ്?
ReplyDeleteഈ ലോകവും നക്ഷത്രങ്ങളും ഗ്രഹങ്ങളും
അറ്റമില്ലാത്ത , നാം അറിയാത്ത ദൂരങ്ങളും!”) ഇതില്‍ ‘ഏറ്റവും മികച്ച എന്ന‘ സൂപ്പര്‍ലേറ്റീവ് ഉപയോഗിക്കണമെങ്കില്‍ , അനേകം സൃഷ്ടികളില്‍ നിന്ന് ഒന്നിനെ തിരഞ്ഞെടുക്കണം. പ്രപഞ്ചം മുഴുവനും തിരഞ്ഞെടുക്കപ്പെട്ടാല്‍ മറ്റ് സൃഷ്ടികള്‍ എവിടെ?.. (അതുകൊണ്ട് തന്നെ ഞാന്‍ ഉപഗ്രഹമായ്ക്കോട്ടേ!
എന്റെ ചെറിയ ലോകം, എന്ന്നെ ചുറ്റട്ടെ.) ഉപഗ്രഹം ചുറ്റപ്പെടുകയല്ലല്ലോ?.. മുന്നേറാന്‍ ഭാവുകങ്ങള്‍
ദൈവത്തിന്‍റെ സൃഷ്ടി ഏറ്റവും മികച്ചത് എന്ന് പറയാന്‍ കഴിയുന്ന ഒന്നല്ല കാരണം ഈ പ്രപഞ്ചം ഒരു സൃഷ്ടിയാണ്, ഒരൊറ്റ ഒന്ന്, അതില്‍ ചെറിയ ചെറിയ ഭാഗങ്ങള്‍ മാത്രമാണ് നാം, എല്ലാവര്ക്കും ഓരോ നിയോഗങ്ങള്‍ ഉണ്ട്, ഒരു വാഹനത്തില്‍ എല്ലഭാഗങ്ങള്‍ക്കും ഓരോ ഉപയോഗം എന്നപോലെ!
Deleteഉപഗ്രഹമല്ല, ഗ്രഹമാണ് (തെറ്റ് തിരുത്തിയിരിക്കുന്നു), പിന്നെ ചുറ്റല്‍ വെറും ആപേക്ഷികം, ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ മറ്റെല്ലാം നമ്മളെ ചുറ്റുയല്ലേ, ഏതു ഗ്രഹത്തില്‍ പോയി നോക്കിയാലും അത് അങ്ങനെ തന്നെ!
വായനക്കും അഭിപ്രായത്തിനും നന്ദി, ഒന്ന് കൂടി വായിക്കാന്‍ ക്ഷണിക്കുന്നു.
ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി ഈ കവിതയെഴുതിയ ദീപൂട്ടന് തന്നെ...എന്താ പോരേ.....
ReplyDeleteനന്ദി ആണ് രാജ് !
Delete