പകലിന്‍ വെളിച്ചവും പിന്നെ നിലാവും
പുലരിയുടെ പാട്ടും, പകലോന്റെ ചൂടും
പതിവായ കാറ്റും, പുകപോലെ മഞ്ഞും
പറയുന്നു പലരും അതു തന്നെ സ്വര്‍ഗം
പിറകിലായ് ഞാനും പതറാതെ നില്‍പ്പൂ
പുകയുന്നു ഞാനീ പതിവായ ചൂടില്‍
പുകയുന്ന മണ്ണില്‍ പഴികളില്ലാതെ
മഴയില്ലാതെങ്ങിനെ പുതുമണ്ണിന്‍ ഗന്ധം
മണമാര്‍ന്ന ജീവിതം പോലുമില്ലല്ലോ
പുലരുന്നതിന്‍ മുന്‍പേ പണികള്‍ തുടങ്ങുമ്പോള്‍
പിറകിലെ കാറ്റുനീ തഴുകുന്നതു പോലെ
പല നാള്‍ കഴിഞ്ഞിട്ടും പോകാതത്തുകൊണ്ട്
പരിതാപം കാറ്റിനും തോന്നി തുടങ്ങി
പുലരിയും പാട്ടും, പുകമഞ്ഞിന്‍ കൂട്ടും
നിലാവും നിറങ്ങളും കിളിതന്റെ പാട്ടും
കേള്‍ക്കുന്നു ഞാനെന്‍റെ നെഞ്ചിന്‍റെ ഉള്ളില്‍
കേള്‍ക്കുന്നില്ലാരുമെന്‍ രോദനമോന്നും
പലയുര് ചൊല്ലിപ്പടിച്ച മറുചോദ്യം
ഇവിടെയല്ലെങ്കില്‍ നാം ഉരുകിത്തീരില്ലേ
അവിടെയെങ്കില്‍ ഞാന്‍ പകച്ചുനില്‍ക്കില്ലേ
ഒരുനാള്‍ ഞാനെത്തും ഈ മരുഭൂമിയെ വിട്ട്
തിരികെവരില്ലെന്ന്‍ വാക്കും കൊടുക്കും
തിരികെ വരുമ്പോഴാ തീരത്ത് നീയും
ചിരിയോടെ വേണമെന്നൊരു മോഹം മാത്രം
ReplyDelete“ഒരുനാള്‍ ഞാനെത്തും ഈ മരുഭൂമിയെ വിട്ട്“
അന്നെന്റെ ചലനമറ്റ ശരീരം മാത്രമാകും!!
അയ്യോ, നിങ്ങ ദുഫായ്ക്കാര്‍ക്ക് അങ്ങനെ ഒക്കെ പറയാം,എന്നാലും മുഭൂമീനോദ് ഇത്ര ഇഷ്ടോ?
Deleteകൊള്ളാം .............
ReplyDeleteനന്ദി സലീം!
Deleteഒരുനാള്‍ ഞാനെത്തും ഈ മരുഭൂമിയെ വിട്ട്
ReplyDeleteതിരികെവരില്ലെന്ന്‍ വാക്കും കൊടുക്കും
ഏതൊരു പ്രവാസിയുടെയും സ്വപ്നം...
നല്ല വരികള്‍ സുഹൃത്തേ ആശംസകള്‍
നന്ദി ഷലീര്‍, വായനക്കും അഭിപ്രായത്തിനും!
Deleteനിവാസഭൂമിയും പ്രവാസഭൂമിയും എനിക്ക് വളരെ പ്രിയം
ReplyDeleteഈ കവിതയും പ്രിയം
ഈ വരവും പിന്നെ ഈ അഭിപ്രായവും എനിക്കെന്നും ഏറെ പ്രിയം !
Delete