എനിക്കെന്നെ നഷ്ടമായി എന്നറിയാന്‍
എനിക്ക് നിന്‍റെ വില കൊടുക്കേണ്ടി
വന്നു
ജീവിതത്തില്‍ പല ജ്ഞാനങ്ങളും
അങ്ങിനെതന്നെ
വിലകൊടുത്തു വാങ്ങി തുറന്നു
നോക്കുമ്പോള്‍
ചിലപ്പോഴൊക്കെ നിരാശ മാത്രം കാണും
എന്നിട്ടും നാം പായുന്നു പുറകെ
കിട്ടുന്നതുവരെ, തുറക്കുന്നതുവരെ
ഇതിന്‍റെ പേരും പ്രതീക്ഷ എന്ന്
തന്നെ
ഇല്ലാത്തതു കിട്ടാന്‍,
കിട്ടാത്തത് നേടാന്‍
ഇനിയും ആഗ്രഹിക്കാന്‍, ജീവിതം
തുടരാന്‍
പക്ഷെ ഇതും ഒരു മരുന്ന് തന്നെ
ജീവന്‍റെ മൃതസഞ്ജീവനി !
ഇതൊന്നുമില്ലാതെ, ആഗ്രഹിക്കാതെ
ഞാനും
ജീവിക്കാം എന്ന് വെറുതെ മോഹിച്ചു
മോഹങ്ങള്‍ അടക്കിവക്കുന്നതും മോഹം
തന്നെ
പിണമായി വെറുതെ ഞാന്‍ ജീവിച്ചു
വ്യാമോഹത്തിന്റെ മൂന്നാം നാള്‍
ഞാനും
ഉയര്‍ത്തെഴുന്നേറ്റു
ആശയുടെ മോഹവലയത്തിലേക്ക്
സുപ്രഭാതം..
ReplyDeleteവളരെ അർത്ഥവത്തായ വരികളിലൂടെ കവിത തുടക്കം കുറിച്ചിരിക്കുന്നു...
ആശംസകൾ...!
thanx dear, u made my day!
Delete