ഞാന്‍തന്നെ കേമനെന്നും പറഞ്ഞ്
ഹൃദയം തലച്ചോറിനോട് തെറ്റി
കണ്ണും കയറി ഇടയിലൂടെ
കൈകാലിനും സഹിച്ചില്ല തീരെ
മൂക്കും, ചെവീകളും വായുമാരും
വിട്ടുകൊടുത്തില്ല തര്‍ക്കങ്ങളെ
നന്നായ് പ്രവര്‍ത്തിച്ചു കാണിച്ചിവര്‍
ഒറ്റക്കൊരാള്‍ മാത്രം മിണ്ടിയില്ല
ഒന്നും പറഞ്ഞില്ല പിന്നെയവന്‍
ഒന്നുമേ ചെയ്തുമില്ല കാണ്‍കെ
യുദ്ധമോ രണ്ടുനാള്‍ നീണ്ടപോയി
പണിമുടക്കും കൂടി നീണ്ടു നിന്നു
മൂന്നാം നാളെല്ലാല്ലാവരും
ക്ഷീണിച്ചു
ഒരു പ്രശ്നം എന്തോരു ചെറു മ്ലാനത
ആകെ ഒരു ഗന്ധം പടര്‍ന്നുവല്ലോ
ഹൃദയം നിലക്കാറായി ബുദ്ധി പോയി
കണ്ണും ചെവിയും തിരിയാതായി
വായ വരണ്ടു, വയറു പെരുത്തു
കൈ കാലുകള്‍ വീങ്ങി വിറുങ്ങലിച്ചു
സ്തംഭിച്ചു നിന്നവര്‍ എല്ലാവരും
യുദ്ധം നിലച്ചെന്തു സംഭവിച്ചു?
പണിയൊന്നും ചെയ്യാത്തോന്‍ പുഞ്ചിരിച്ചു
കഥയൊന്നും അറിയാത്തയാളെ പോലെ
കഥകള്‍ കേള്‍ക്കാനായി കാത്തു
നിന്നു
നീയാണു നാഥന്‍, നീ തന്നെ കേമന്‍
നീ തന്നെ കൂട്ടത്തില്‍ ഏറെ മുന്‍പന്‍
പെട്ടെന്ന് നീ നിന്‍റെയണ തുറക്കൂ
ഞങ്ങളുടെ ജീവന്നാശ്വാസമേകൂ
പണിയെടുക്കാത്തവന്‍ പണിതുടങ്ങി
പരിവാരങ്ങള്‍ക്കെല്ലാം ശാന്തിയേകി
തടയണ തുറന്നങ്ങു വിട്ടപ്പോഴേ
തല മുതല്‍ കാല്‍ വരെ തൃപ്തരായി!
ഞാനല്ല ഞാനല്ല ഞാനല്ല ഞാന്‍
ഞാനെന്ന ഭാവങ്ങള്‍ തോര്‍ന്നു പോയി
നാണങ്ങള്‍ മിന്നി മറിഞ്ഞുപോയി
ഞാനെന്നഹംഭാവം നാശമായി
ഇതുപോലെയാണുലകമോര്‍ത്തു കൊള്‍ക
തുച്ചരായാരുമില്ലെന്നറിക
ദൈവം പടച്ചവരോര്‍ത്തരും
ദൈവത്തിന്‍ ബാക്കിയാണെന്നറിക
മറ്റുള്ളവരെയും നീ കണ്ടിടുക
കാണിക്കും ജോലികള്‍ വിലയറിക
ചൊല്ലി നിര്‍ത്തിത്തിരിഞ്ഞില്ല
കേമന്‍
നാണിച്ചു തലതാഴ്ത്തി പ്രൌഡരെല്ലാം
വീണ്ടുമെല്ലാവരും പണിതുടങ്ങി
വീണ്ടുമഹങ്കാരം വന്നതില്ല
വാശിയോടെല്ലാരും വാഴ്ചയായി
വീഴ്ച്ചയില്ലാതെയൊരുമയോടെ!
"ഞാനെന്നഹംഭാവം നാശമായി..."
ReplyDeleteകൊള്ളാം
നന്ദി മുബീ!
ReplyDeleteതടയണകള്‍ ..
ReplyDeleteനല്ല ഉപമ..നല്ല വരികള്‍
നന്ദി ഇക്കാ
Deleteനല്ല ആശയം
ReplyDeleteനന്ദി ചേച്ചി !
Deleteചെറിയ വരികളിലൂടെ വലിയൊരു വീക്ഷണ ലോകം...........
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....
www.vinerahman.blogspot.com
നന്ദി വിനീത്
ReplyDelete