Friday, 2 November 2012

കാര്‍മേഘങ്ങള്‍ അകലുമ്പോള്‍

ഇന്ന് ഞാന്‍ ആസ്വദിക്കുന്ന ഒരു കാഴ്ചയുണ്ട്
പെയ്യാതെ അകന്നു പോകുന്ന നിറമേഘങ്ങള്‍ , പക്ഷെ
ഒരിക്കല്‍ അവന്‍ എനിക്കും പ്രിയമുള്ളവനായിരുന്നു
ജീവനോപ്പം ഞാന്‍  സ്നേഹിച്ച മഴയുടെ കാമുകന്‍

ചിരിച്ചല്ലസിച്ചും കളിച്ചുട്ടഹസിച്ചും ആര്‍ത്തുവിളിച്ചും
പിന്നെ ഒരു തേങ്ങലായും എന്‍റെ കൂടെ വന്ന മഴ!
അമ്മയുടെ നെഞ്ചില്‍ മുഖം പൂഴ്ത്തി കിടക്കുമ്പോള്‍
അതിന്‍റെ തണുപ്പ് എന്നെ താലോലോച്ചു
അച്ഛന്റെ തലോടലുകള്‍ ഏറ്റുവാങ്ങുമ്പോള്‍
കളിയായെന്നെ ഭയപ്പെടുത്താന്‍ മുരണ്ടു
ഒരു കുടക്കീഴില്‍ അവനോടൊപ്പം നടക്കുമ്പോള്‍
ഒരു തോഴിയെ പോലെന്നെ അവനോടു ചേര്‍ത്തു

നഷ്ട ബോധത്തില്‍  ഞാന്‍ കരയുമ്പോള്‍
കണ്ണീല്‍ ചാലുകള്‍ തണ്ണീര്‍ കരങ്ങളാല്‍ തുടച്ചും
പിന്നെ എന്‍റെ വിഷാദത്തിന്റെ അടഞ്ഞ മുറിയില്‍
ഇരുട്ടില്‍ കൂടെ പല  നാളുകള്‍ കൂട്ടിരുന്നും
മനസ്സിന്‍ മുറിവുകള്‍ കഴുകി തുടച്ച്
ഉണങ്ങും വരെ എന്നെ സുശ്രൂഷിച്ചും
എന്‍റെ വിവാഹ നാളില്‍ തിമിര്‍ത്തു പെയ്തും
അവള്‍  എനിക്ക് പ്രിയപ്പെട്ടവളായി

ഇന്നെനിക്കവളെ വെറുപ്പാണ്
ഉണക്കാനിട്ട ഈറന്‍ തുണികള്‍ നന്ക്കുംപോഴും,
മുറ്റത്തെ പുല്ലുകളെ തഴുകി വളര്‍ത്തുമ്പോഴും
എന്‍റെ ഉറക്കം കേടുത്തുമ്പോഴുമൊക്കെ
എന്‍റെ കുഞ്ഞുങ്ങളെ ഭയപ്പെടുത്തുമ്പോഴും
ഗര്ജനങ്ങളോടെ താണ്ടവം നടത്തുമ്പോഴും
മിന്നല്പ്പിണരുകലാല്‍ സംഹാരം നടത്തുമ്പോഴും
എനിക്ക് അവളെ ഭയമാണ്

എങ്കിലും ഞാന്‍ ഓര്‍ക്കാറുണ്ട് ചില നല്ല നാളുകള്‍
എനിക്കവള്‍ സമ്മാനിച്ച നല്ല ദിനങ്ങള്‍
അവളുടെ നനുത്ത കയ്യിന്‍ കുളിര്‍ സ്പര്‍ശം
ശരീരത്തില്‍ തീര്‍ക്കുന്ന മാസ്മര വികാരങ്ങള്‍
പെയ്യാതെ പോകുമ്പോള്‍ ഞാനറിയാതെ
എന്‍റെ കണ്‍കൊണിലൊരു മുത്തുതിര്‍ന്നു
നിന്‍റെ ഗന്ധം അറിയാത്ത, ശബ്ദം കേള്‍ക്കാത്ത
നാളുകളില്‍ വല്ലാത്ത ഏകാന്തത തോന്നി

അറിയുന്നു ഞാന്‍ നിന്‍റെ അകല്‍ച്ചയുടെ കാരണം
അവളെഎനിക്കിന്നു  പ്രിയമല്ലെന്നു നീ അറിഞ്ഞിരിക്കും

ദൂരേക്ക്‌ മറയുമ്പോള്‍ നീ കാണിക്കുന്ന സ്നേഹം
എന്നോടോ  അതോ അവളോടോ എന്നു മാത്രമറിയാന്‍ ബാക്കി!



(മഴയെ ക്കുറിച്ച് എഴുതിയ കവിത, പക്ഷെ മഴയുടെ കാമുകനായി കാര്‍മേഘങ്ങളെ വര്‍ണ്ണിച്ചിരിക്കുന്നു )









18 comments:

  1. ആ കാര്‍മേഘം നീങ്ങി മഴ തിമിര്‍ത്തു പെയ്യെട്ടെ...
    വരും ..വരാതിരിക്കില്ല ..
    ആ മഴ മേഘങ്ങള്‍ !
    നല്ല വരികള്‍
    ആശംസകള്‍
    അസ്രുസ്

    ReplyDelete
  2. നന്ദി നാട്ടുകാരാ, വായനക്കും, ആസ്വാദനത്തിനും!

    ReplyDelete
  3. ഇന്ന് ഞാന്‍ ആസ്വദിക്കുന്ന ഒരു കാഴ്ചയുണ്ട്
    പെയ്യാതെ അകന്നു പോകുന്ന നിറമേഘങ്ങള്‍ , പക്ഷെ
    ഒരിക്കല്‍ അവന്‍ എനിക്കും പ്രിയമുള്ളവനായിരുന്നു
    ജീവനോപ്പം ഞാന്‍ സ്നേഹിച്ച മഴയുടെ കാമുകന്‍.

    ആ സ്നേഹമഴയൊക്കെ അകന്നു പോയി.....അല്ലേ ?
    അതോടൊപ്പം മഴയോടുള്ള ഇഷ്ടവും.!

    ഇന്നെനിക്കവളെ വെറുപ്പാണ്
    ഉണക്കാനിട്ട ഈറന്‍ തുണികള്‍ നന്ക്കുംപോഴും,
    മുറ്റത്തെ പുല്ലുകളെ തഴുകി വളര്‍ത്തുമ്പോഴും
    എന്‍റെ ഉറക്കം കേടുത്തുമ്പോഴുമൊക്കെ
    എന്‍റെ കുഞ്ഞുങ്ങളെ ഭയപ്പെടുത്തുമ്പോഴും

    അങ്ങനെയാ ഒരു സമയത്ത് വല്ലാതെ സ്നേഹിച്ചവരേയാ,നമ്മൾ ഏറ്റവും കൂടുതൽ വെറുക്കേണ്ടി വരുക.!

    എങ്കിലും ഞാന്‍ ഓര്‍ക്കാറുണ്ട് ചില നല്ല നാളുകള്‍
    എനിക്കവള്‍ സമ്മാനിച്ച നല്ല ദിനങ്ങള്‍
    അവളുടെ നനുത്ത കയ്യിന്‍ കുളിര്‍ സ്പര്‍ശം
    ശരീരത്തില്‍ തീര്‍ക്കുന്ന മാസ്മര വികാരങ്ങള്‍

    അവൾ ഒരിക്കൽ വരും എന്ന പ്രതീക്ഷയോടിരിക്കുക.
    ഒരിക്കലും ആപ്രതീക്ഷ വിടരുത്.
    ആശംസകൾ.

    ReplyDelete
    Replies
    1. മന്നു, സ്നേഹം പലപ്പോഴും ഒരു സൌകര്യമായി മാറുന്ന ഇക്കാലത്ത്, പ്രതീക്ഷ എന്നൊരു വാക്കില്ല, കാരണം എപ്പോള്‍ വേണമെങ്കിലും സ്വന്തമാകാവുന്ന കാര്യങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ വിലയില്ല.പക്ഷെ അവ കയ്യെത്താ ദൂരത്ത്‌ എത്തുമ്പോഴേ നമുക്ക് അവയുടെ നഷ്ടം ബോധ്യമാകൂ.
      ഈ കവിത എഴുതുമ്പോള്‍ മനുഷ്യന് പ്രകൃതിയോടുള്ള മനോഭാവവും മനസ്സിലുണ്ടായിരുന്നു. നാം തന്നെയാണ് നമ്മുടെ , ദൈവം കനിഞ്ഞരുളിയ സൌഭാഗ്യങ്ങള്‍ നശിപ്പിക്കുന്നത്, പെയ്യാതെ പോകുന്ന മഴ നമ്മുടെ, മനുഷ്യന്‍റെ, കൈകടതലിനെ പ്രതിഫലിപ്പിക്കുന്നു!
      വായനക്കും അഭിപ്രായത്തിനും നന്ദി!

      Delete
  4. ഒക്കെ ഒരു തരം നാട്യങ്ങളല്ലെ? പ്രണയവും ബന്ധങളും ജീവിതവും എല്ലാമെല്ലാം...

    ആത്മാർഥത എന്ന പദം എവിടെയൊക്കെയോ മറഞ്ഞു കിടക്കുകയാണ് സുഹൃത്തെ, കണ്ടെത്താനിരിക്കുന്നു, അറിയാനിരിക്കുന്നു ഇനിയും ഇനിയും പലതും....!

    ആശംസകള്

    ReplyDelete
    Replies
    1. സത്യം!, വായനക്ക് നന്ദി( ഈ കവിത ഒരു മഴ സ്വപ്നമായി തോന്നിയോ?)

      Delete
  5. നാമറിയാതെ നിനച്ചിരിക്കാതെ വരുന്ന ബന്ധങ്ങള്‍
    നമ്മെ പുളകം കൊള്ളിച്ചു ഒരു മഴപോലെ വന്നു കാറ്റിനൊപ്പം
    പോകുന്ന
    ചിലതിനെ കെട്ടി നില്‍ക്കുന്ന മഴ വെള്ളം തുറന്നു വിടുന്ന പോലെ നാം
    വിട്ടുകളയുന്നു നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു
    നല്ല വരിക്ക് എന്റെ ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി കൂട്ടുകാരാ, വായനക്കും, അഭിപ്രായത്തിനും!

      Delete
  6. എത്ര അകന്നാലും ഒരിക്കലൊരു നീര്‍ പ്രളയവുമായി തിരിച്ചു വരും ,
    കാര്‍മേഘങ്ങള്‍ ..അതൊരു പ്രതീക്ഷയാണ് .
    സ്നേഹമെന്ന വാക്ക് ഇനിയും മരിച്ചിട്ടില്ലെന്ന ഒരു നേര്‍ത്ത പ്രതീക്ഷ.....
    കവിത ഇഷ്ട്ടമായി ...

    ReplyDelete
    Replies
    1. നന്ദി ഷലീര്‍, വായനക്കും, ആസ്വാദനത്തിനും, അഭിപ്രായത്തിനും!

      Delete
  7. മഴേ പറഞ്ഞാലുണ്ടല്ലോ...!!!

    ReplyDelete
    Replies
    1. ഇല്ല, നിര്‍ത്തി,;-)
      നന്ദി അജിത്തേട്ട!

      Delete
  8. സത്യം!, വായനക്ക് നന്ദി( ഈ കവിത ഒരു മഴ സ്വപ്നമായി തോന്നിയോ?)


    തീര്‍ച്ചയായും സ്വം എനിക്ക് അങ്ങനെ തോന്നി

    ReplyDelete
    Replies
    1. എങ്കില്‍ ഈ കവിത താങ്കള്‍ക്ക് ഇരിക്കട്ടെ!എന്റെ സ്നേഹപൂര്‍വ്വമുള്ള ഒരു ഉപഹാരം.

      Delete
  9. ചില മഴചിത്രങ്ങള്‍ കുഴപ്പമില്ലാതെ വരക്കാന്‍ ശ്രമിച്ചു..

    ആശംസകള്‍

    ReplyDelete