Tuesday, 23 October 2012

സ്വപ്നാടനം


വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

അകക്കോണില്‍ പുഞ്ചിരിയും ചുണ്ടുകളില്‍ മൂളും
പാട്ടിന്‍റെ മര്‍മരങ്ങളും
പ്രിയ തോഴിതന്‍ മാസ്മര സ്പര്‍ശനം തന്ന ചില
തേനൂറും ഓര്‍മകളും
സ്വപ്നങ്ങളില്‍ വന്നു നിറം പടര്‍ത്തി മറയവേ
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

വരുവാനാകാത്തൊരു ദൂരമിതെങ്കിലും ഞാന്‍
വെറുതെ മൂളുന്നു പ്രതീക്ഷയുടെ പാട്ടുകള്‍!
നിലാവിലും നീ തന്നെ കനവിലും നീ തന്നെ
ഓര്‍മ്മകളിലെ നൊമ്പരമെല്ലാം നീ തന്നെ
എന്നിട്ടുമീ രാവില്‍ എല്ലാമറിഞ്ഞിട്ടും
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

മടങ്ങട്ടെ ഞാന്‍ പ്രിയെ വീണ്ടുമീ രാത്രിയില്‍
പതിവായ സ്വപ്നസഞ്ചാരത്തിനായ്
രാക്കുയില്‍ പാട്ടും നിലാനിന്റെ കുളിരും
ഒരുപോലെ ദുഖം പടര്‍ത്തി നില്‍ക്കേ
എന്‍ പ്രണയ ചിന്തകള്‍ വീണ്ടുമുണരുമ്പോള്‍
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

എന്‍റെ സന്തോഷങ്ങള്‍ ഇന്നൊന്നു കാണാന്‍
നീയിന്നെന്‍ അരികില്‍ ഇല്ലല്ലോ
ഏകാന്തതയില്‍ എന്‍ മനസ്സിന്ടെ നിലവിള-
ക്കാളുമ്പോള്‍ നീ സുഖനിദ്രയിലോ?
നിന്‍ഓര്‍മചില്ലയില്‍ എന്‍വിഷാദത്തോടെ
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

പകരുവാന്‍ കഴിയാതെ സ്നേഹം എന്നുള്ളില്‍
തിങ്ങി നിറഞ്ഞു കവിയും നേരം
തിരമാല പോല്‍ വീണ്ടും ഒഴുകിയെത്തും നീയെന്‍
ഹൃദയത്തിന്‍ ചേര്‍ത്ത കവാടങ്ങളില്‍
നിയെന്‍ വികാരത്തില്‍ തിരയടിച്ചീടുമ്പോള്‍
വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

(മനുഷ്യന്‍ പലപ്പോഴും ജീവിക്കാന്‍ ഇഷ്ടപ്പെടുന്നത് സ്വപ്നങ്ങളിലാണ്‌, ദൈവം മനുഷ്യന് കൊടുത്തിരിക്കുന്ന ഒരു അനുഗ്രഹം തന്നെയാണ് സ്വപ്നം, അതിന് അതിരുകളില്ല, അതു കൊണ്ടുതന്നെ നാം പലപ്പോഴും അറിഞ്ഞു കൊണ്ടും, സന്തോഷത്തോടെയും സ്വപ്നങ്ങളിലേക്ക് വഴുതി വീഴുന്നു.)


4 comments:

  1. എന്‍റെ സന്തോഷങ്ങള്‍ ഇന്നൊന്നു കാണാന്‍
    നീയിന്നെന്‍ അരികില്‍ ഇല്ലല്ലോ
    ഏകാന്തതയില്‍ എന്‍ മനസ്സിന്ടെ നിലവിള-
    ക്കാളുമ്പോള്‍ നീ സുഖനിദ്രയിലോ?
    നിന്‍ഓര്‍മചില്ലയില്‍ എന്‍വിഷാദത്തോടെ
    വീണ്ടും ഒരു സ്വപ്നത്തിനായി ഞാന്‍ ഉറങ്ങുന്നു

    നന്നായിരിക്കുന്നു ..വരികള്‍ എനികിഷ്ടമായി

    ReplyDelete
  2. വരികൾ സ്വപ്നതിന്റെ മാസ്മരികതന്നെ വിതറിയല്ലെ പ്രിയാ
    നല്ല വരികൾ

    ടങ്ങട്ടെ ഞാന്‍ പ്രിയെ വീണ്ടുമീ രാത്രിയില്‍
    പതിവായ സ്വപ്നസഞ്ചാരത്തിനായ്
    രാക്കുയില്‍ പാട്ടും നിലാനിന്റെ കുളിരും
    ഒരുപോലെ ദുഖം പടര്‍ത്തി നില്‍ക്കേ

    ReplyDelete
  3. നന്ദി ഷാജു, സ്വപ്നത്തില്‍ മാത്രം സുഖം വിധിചിട്ടുള്ളവര്‍ക്ക്, അത് മനോഹരമായിത്തന്നെ കണ്ടാലേ മതി വരൂ! വായനക്കും, അഭിപ്രായത്തിനും ഒരിക്കല്‍ കൂടി നന്ദി....

    ReplyDelete