Thursday, 27 December 2012

ഓര്‍മ്മക്കായ്..

കാറ്റിന്നെന്റെ കാതിലോതും
നേര്‍ത്തൊരീ ഗാനത്തിലും
കേള്‍പ്പൂ നിന്റെ സ്പന്ദനങ്ങള്‍
നിന്‍  സ്വരത്തിന്‍ മാധുര്യവും
ഓര്‍ത്തുപോകുന്നു സഖീ
നമ്മള്‍ ഒത്തു പാടിയോരാ
പാട്ടിന്‍ താള മേളങ്ങളും
ഒത്തുചേര്‍ന്ന നാളുകളും

നിന്‍റെ വിരല്‍തുമ്പ് മെല്ലെ
തൊട്ടാല്‍ പാടും വീണയില്‍
നീ ഉതിര്‍ത്ത നാദങ്ങളും
ഞാന്‍ പകര്‍ന്ന ശീലുകളും
നിന്‍റെ മിഴി ക്കൂട്ടിനുള്ളില്‍
കണ്ടു ഞാന്‍ ഒരു തിളക്കം
അന്നറിഞ്ഞില്ല ഞാന്‍ നിന്‍
സ്നേഹത്തിന്‍റെ തീഷ്ണതയെ

ഇന്നീ ദൂരമത്രയും നടന്ന്
പിന്തിരിഞ്ഞു നോക്കുമ്പോള്‍
എന്‍റെ പിന്നില്‍ നഷ്ടബോധം
മാത്രമെന്നറിഞ്ഞീടുന്നു
ഇന്ന് നീ എവിടെയെന്നു പോലും
അറിയില്ലെനിക്കെന്നാലും
കാത്തിരിപ്പിനെന്തു സുഖം
എന്ന് ഞാന്‍ അറിഞ്ഞീടുന്നു


(ഇതൊരു ഗാനമായി ചിട്ടപ്പെടുത്തിയതാണ്, ഒരു കാമുകന്റെ മനസ്സില്‍ നഷ്ട പ്രണയത്തിന്‍റെ അലകള്‍ സൃഷ്‌ടിച്ച ഒരു ഗാനമാണ് ഈ കവിതയില്‍ വിഷയമാക്കിയിരിക്കുന്നത്, ആലാപനത്തിന് മുന്‍‌തൂക്കം കൊടുത്തിരിക്കുന്നു)



12 comments:

  1. കാത്തിരിപ്പിനും സുഖം

    ReplyDelete
    Replies
    1. കാത്തിരിപ്പാണ് അതെന്നറിഞ്ഞാല്‍ ഒരു സുഖം!
      http://deeputtandekavithakal.blogspot.com/2012/12/blog-post_24.html

      നന്ദി, ഈ വരവിനും വായനകള്‍ക്കും !

      Delete
  2. നന്നായിട്ടുണ്ട് മാഷേ..

    ReplyDelete
    Replies
    1. നന്ദി ഷാനിദ്, പുതിയ ടിപ്സ് ഒന്നും ഇല്ലല്ലോ?

      Delete
  3. കാത്തിരിപ്പൂ കണ്മണി...

    ReplyDelete
    Replies
    1. നന്ദി മനോജ്‌, ഈ വരവിനും, വായനക്കും!

      Delete
  4. പ്രണയിനിയുടെ സ്പന്ദനം എന്നെന്നും ഹൃദയത്തിലുണ്ടായിരിക്കട്ടേ...

    ReplyDelete
    Replies
    1. ഈ വരവിനും വായനക്കും നന്ദി അനുരാജ് !

      Delete
  5. ശരിക്കും ഒരു താളത്തില്‍ ചൊല്ലാന്‍ കഴിയുന്നു.ലളിതം സുന്ദരം

    ReplyDelete
    Replies
    1. ഇന്ന് നീ എവിടെയെന്നു അനേഷണം ...:) .നന്നായിട്ടുണ്ട്

      Delete
    2. വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി ലക്ഷ്മി, ഇനിയും ഈ വഴി വരും എന്ന് പ്രതീക്ഷിക്കുന്നു

      Delete