ഏകനല്ല ഞാന്‍ ഈ മൂകരാത്രിയില്‍
കാലമിത്രയും താണ്ടി ഞാന്‍ എങ്കിലും
കൂടെ വന്നതീ ഇരുള്‍ മാത്രമല്ലയോ
കാലമുരുളുമ്പോള്‍ കെട്ടിപ്പടുത്തോരീ
കോട്ടയും പിന്നെ കൊട്ടത്തളങ്ങളും
കൂട്ടിനായ് വന്ന കൂട്ടുകാരോക്കെയും
വിട്ടു പോയ് ചിലര്‍ ശത്രുക്കളുമായി
വിട്ടു പോയ് ചിലര്‍ ശത്രുക്കളുമായി
തോളുകള്‍ ഞാന്‍ ചവിട്ടിക്കയറുമ്പോള്
തോലുരിഞ്ഞവര്‍ നൊന്തു കരഞ്ഞപ്പോള്‍
കണ്ടതില്ലാത്ത ഭാവം നടിച്ചു ഞാന്‍
കണ്ട സ്വപ്‌നങ്ങള്‍ മുകളിലെ കാഴ്ചകള്‍
ഇന്ന് ഞാന്‍ എന്‍റെ സ്വപ്നലോകത്തെത്തി
നേടിയതൊക്കെ എണ്ണിനോക്കീടവേ
എന്‍ കണക്കുകളൊക്കെ പിഴച്ചെന്നു
ഞാനറിഞ്ഞെന്നെ ഉള്ളില്‍ പഴിക്കുന്നു
കാലമാകട്ടെ തന്‍റെ വിശപ്പിനാല്‍
കാര്‍ന്നു തിന്നു ചവിട്ടു പടികളും
കാലന്‍ പോലും വരുമെങ്കിലെങ്ങിനെ-
ന്നോര്‍ത്തു ഞാനും കാലമുരുട്ടുന്നു
(വിജയത്തിന്‍റെ ഉത്തുംഗ ശ്രിന്‍ഗത്തില്‍ എന്ന് നാം ധരിക്കുന്ന ഒരാളുടെ മനസ്സിലേക്ക് ഒരു എത്തി നോട്ടം. ഒരു ജീവിത കാലം മുഴുവന്‍ നേടിയതൊക്കെയും ഒന്നുമല്ലായിരുന്നു എന്ന ചിന്ത ജീവിതത്തിന്‍റെ വ്യര്‍ത്ഥതയെ വരച്ചു കാട്ടുന്നു.മലയാളം ബ്ലോഗ്ഗര്‍ കവിത രചന മത്സരത്തില്‍ സമ്മാനാര്‍ഹമായ കവിത)
നിഴല്‍ പോലൊരു തോഴന്‍
ReplyDeleteനിഴല്‍ മാത്രം അവശേഷിക്കുന്ന ദിവസങ്ങളില്‍ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, പരാജയം ! (വിജയത്തിന്‍റെ എന്ന് കരുതി നാം കയറുന്ന പല കൊടുമുടികളും മറ്റു പല പരാജയങ്ങളുടെയും ഗര്‍ത്ത ത്തിലാണ് നിലകൊള്ളുന്നത്!)
Deleteവായനക്ക് നന്ദി അജിത്തേട്ടാ!
Deleteകാലം സാക്ഷി......
ReplyDeleteനല്ല കവിത...നിഴലാകും കൂട്ടുകാരന്‍ എപ്പോഴും കൂടെ.ആശംസകള്‍
ReplyDeleteനന്ദി ജിന്‍സ്, ഈ വരവിനും വായനക്കും, അഭിപ്രായത്തിനും!
Deleteനേടി എന്ന് നമ്മള്‍ കരുതുന്നത് ഒന്നും അല്ല യഥാര്‍ത്ഥ നേട്ടം
ReplyDeleteനല്ല വരികള്‍ ശബ്ദം കുറച്ചൂടെ വോളിയം ആവാമായിരുന്നു
ഇത് ഒരു ചെറിയ പരീക്ഷണം ആയിരുന്നു, ഇനി ശരിയാക്കണം, വായനക്കും ആസ്വാദനത്തിനും നന്ദി!
Deleteവളരേ ലളിതമായി പറഞ്ഞുവെച്ചത് ഒരു വലിയ സത്യം! നമ്മിൽ പലരും ജീവിതയാത്രക്കിടെ മരന്നുപോകുന്ന സത്യം. നല്ല കവിത!
ReplyDeleteനന്ദി ചീരാ, വായനക്കും, ആസ്വാദനത്തിനും!
Deleteകവിത നന്നായി
ReplyDeleteനന്നായി ചൊല്ലുന്നു. പക്ഷേ ശബ്ദം വളരെ കുറഞ്ഞുപോയി
ഒന്നുകൂടി ശരിയാക്കണം, അടുത്ത വീക്ക് ഏന്‍ഡ് ആവട്ടെ!
Deleteഉയരമാണ് നമ്മുടെ എന്നത്തെയും പ്രലോഭനങ്ങള്‍.., ഓരോ ഉയര്‍ച്ചയും ഒറ്റപ്പെലിലേക്കുള്ള യാത്രയുംകൂടെയാണ്. കീഴടക്കാനുള്ള വ്യഗ്രതയില്‍ ചിരന്തനമായ ഈ യാഥാര്‍ത്ഥ്യം ഏറ്റവും വൈകിയാണ് നാം തിരിച്ചറിയുക. അപ്പോഴേക്കും ഈ ഒറ്റപ്പെടല്‍ പൂര്‍ണ്ണമായി കഴിഞ്ഞിരിക്കും. കൂടെ നമ്മുടെ നിഴല്‍ മാത്രം ബാക്കിയാകുന്നു.
ReplyDelete'ഉയരങ്ങളില്‍' ഈ യാഥാര്‍ത്ഥ്യത്തെയാണ് ഉചിതമായ വാക്കുകളില്‍ നമ്മുടെ മുമ്പില്‍ തുറന്നു വെയ്ക്കുന്നത്.
/" തോളുകള്‍ ഞാന്‍ ചവിട്ടിക്കയറുമ്പോള് / തോലുരിഞ്ഞവര്‍ നൊന്തു കരഞ്ഞപ്പോള്‍ / കണ്ടതില്ലെന്ന ഭാവം നടിച്ചു ഞാന്‍/ കണ്ട സ്വപ്‌നങ്ങള്‍ "/
താളബദ്ധമായ വരികളില്‍ ജീവിതത്തിന്റെ ഈ നതോന്നത ഒഴുകിപ്പരക്കുന്നത് കാണാനാവുന്നു. മനുഷ്യന്റെ വീഴ്ചകളെ അഗാധമാക്കുന്നത് ഈ ഉയര്ച്ചകളെന്നു ആവര്‍ത്തന വിരസമല്ലാതെ പറഞ്ഞു വെക്കുന്നു. കവിതയില്‍ നിന്ന് ഇറങ്ങിപ്പോയ താളം , ഭാവം പിന്നെ ചില മുഖത്തെഴുത്തുകളും ഈ കവിതയില്‍ തിരിച്ചു കയറി വരുന്നത് കണ്ടു സന്തോഷം തോന്നുന്നു.
നല്ല കവിതകകാശംസകള്‍
വരവിനും, വായനക്കും നന്ദി നാമൂസ്, പക്ഷെ ഈ കവിത പിറന്നതില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നത് ആ മത്സരത്തിന്‍റെ സംഘാടകരോടാണ്, ആ മത്സരം ഇല്ലെങ്കില്‍ ഈ കവിതയും ഇല്ല!
Deleteആശംസകൾ
ReplyDeleteനന്ദി സര്‍, വരവിനും, വായനക്കും!
Deleteകവിത നന്നായിട്ടുണ്ട് പ്രവീണ്‍ ..നല്ല കേള്‍ക്കാന്‍ പറ്റണില്ല ..സൌണ്ട് തീരെ ഇല്ലാ ട്ടോ
ReplyDeleteവായനക്ക് നന്ദി കൊച്ചുമോള്‍ , റെക്കോര്‍ഡ് ചെയ്തപ്പോള്‍ ഉണ്ടായിരുന്ന ശബ്ദം ലോഡ് ചെയ്തപ്പോള്‍ ഇല്ല, എന്ത് പറ്റി എന്നറിയില്ല. അതോ ഇനി ശബ്ദമില്ലാത്തവന്റെ ശബ്ദമായതുകൊണ്ടാണോ???
Deleteകാലമാകട്ടെ തന്‍റെ വിശപ്പിനാല്‍
ReplyDeleteകാര്‍ന്നു തിന്നു ചവിട്ടു പടികളും...
കവിത ഗദ്ഗദമാകുന്നു ..
എല്ലാം നേടിയിട്ടും ഒടുവില്‍ കൂടെ നിഴല്‍ മാത്രം ..
എന്ന് കൂട്ടി വായിക്കുമ്പോള്‍ ഈ കവിത ഓരോര്മ്മപ്പെടുതലുമാവുന്നു ...
ഒന്നാം സ്ഥാനം വാങ്ങിയ ഈ വരികളെ കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യമില്ലല്ലോ :)
അഭിനന്ദനങ്ങള്‍....
വായനക്ക് നന്ദി ശലീര്‍, ഈ കവിത മാത്രമാണ്, ഞ്ഞാന്‍ എഴുതിയതില്‍ വെച്ച് എന്‍റെ മനസ്സില്‍ നില്‍ക്കുന്നത്. എന്തോ, വലിയൊരു അടുപ്പം തോന്നിയ കവിത, പ്രത്യേകിച്ച്, മൂന്നാമത്തെ സ്ടാന്സ.
Deleteനല്ല കവിത.അര്‍ഥവത്തായ വരികള്‍
ReplyDeleteവായനക്ക് നന്ദി കാക്ക, ഇനിയും വരുമെന്ന് പ്രതീഷിക്കുന്നു!
Delete