വിശുദ്ധിയുടെ താഴ്വരകളില്‍
ഒറ്റക്കലയുമ്പോള്‍എന്റെ മനസ്സില്‍
നിന്റെ മുഖം മാത്രമായിരുന്നു
ചെന്നായകള്‍ ആക്രമിച്ചപ്പോഴും
എന്നെ കടിച്ചു കീറിയപ്പോഴും
ഞാന്‍ നിലവിളിച്ചത് നിന്റെ പേരായിരുന്നു
പിന്നീടെപ്പോഴോ ഒരു നേരത്ത്
ബോധം തെളിഞ്ഞപ്പോള്‍
ആദ്യം ചോദിച്ചതും നിന്നെയായിരുന്നു
ഇന്നീ കിടക്കയില്‍ മരണവും പിന്നെ
ജീവന്റെ മാലാഖമാരും
എനിക്കായി പോരാടുമ്പോള്‍
ഞാന്‍ തിരയുന്ന മുഖവും
നിന്റെതാണെന്ന് നീ അറിയുന്നോ!
(ഈ കവിത എഴുതുമ്പോള്‍ മനസ്സില്‍ നിറയെ ഡല്‍ഹിയിലെ പെണ്‍കുട്ടി ആയിരുന്നു. അവളുടെ സുഹൃത്തിനെ ആയിരിക്കുമോ അവള് ആ കണ്ണുകള്‍ കൊണ്ട് തേടിയിരിക്കുക? (അതോ ദൈവത്തിനെയോ?))
ഒരു മുഖം മാത്രം
ReplyDeleteആ പെണ്‍കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന പയ്യന് എന്ത് പറ്റി ആവോ?
Deleteകാണാത്ത മുഖം
ReplyDeleteകാണുമാറാകട്ടെ! നന്ദി മനോജ് ഈ വരവിനും വായനക്കും!
Deleteനഷ്ടപ്പെടുന്ന മുഖങ്ങള്‍ ...
ReplyDeleteഎല്ലാവര്ക്കും നല്ലത് വരട്ടെ !!
ആശംസകളോടെ
അസ്രുസ്
നന്ദി അശ്രു, ഈ വരവിനും അഭിപ്രായത്തിനും!
Deleteആശംസകൾ
ReplyDelete