ഈ മണ്ണിന്റെ ചുവപ്പില്‍ നിന്‍ ചുടുചോര
തുപ്പുന്ന മുഖമോര്‍ത്തു തേങ്ങിക്കരഞ്ഞു ഞാന്‍
എന്തായി വളരണം മകനെ
നിനക്കെന്തായി തീരണം മകനെ
കൊഞ്ചുന്ന പ്രായതിലെന്നും ഞാന്‍
കൊഞ്ചിച്ചു ചോദിച്ച ചോദ്യം
പുഞ്ചിരിതൂകി കളിച്ചു നടന്നോരെന്‍
കുഞ്ഞിന്നെനിക്കുത്തരം തന്നു
എനിക്ക് സ്വതന്ത്രനാകണം അച്ഛാ
ഈ ഭ്രാന്തമായ ലോകത്തു നിന്നും
എന്നെന്നേക്കുമായി സ്വതന്ത്രനാകണം!
എനിക്ക് സ്വതന്ത്രനാകണം അച്ഛാ
ഈ ഭ്രാന്തമായ ലോകത്തു നിന്നും
എന്നെന്നേക്കുമായി സ്വതന്ത്രനാകണം!
(വിജയത്തിന്‍റെ മറുപുറം തുറന്നു കാണിക്കുന്ന ഈ കവിത പാലസ്തീന്‍ യുദ്ധത്തില്‍ നിന്നും കടമെടുത്തൊരു ആശയമാണ്)
അശാന്തമായ ഒരു സാമൂഹ്യവ്യവസ്ഥിതിക്ക് ബാല്യവും കൈമാരവുമില്ല.... നിലനിൽപ്പിനായുള്ള പോരാട്ടങ്ങളെ ഉള്ളു....
ReplyDeleteഒരു തരം ഭ്രാന്തന്മാർ
ReplyDeleteഎല്ലാ പോരാട്ടങ്ങള്‍ക്കും ചോരയുടെ മണം ഉണ്ട് ...ഭയപ്പെടുത്തുന്നു ഈ അശാന്തി
ReplyDeleteഈ വരവിനും വായനക്കും നന്ദി അഷ്‌റഫ് !
Delete