Friday, 21 December 2012

നദി

സൂര്യന്‍റെ സ്നേഹവും, കാറ്റിന്‍ തലോടലും
മണ്ണിന്‍ തണുപ്പും വാനത്തിന്‍ കണ്ണീരും
ചേര്‍ന്നോഴുകുന്നു ഞാന്‍ ചേരാനായ് പ്രിയനോട്
ചേര്‍ന്ന് നിന്നിട്ടെന്നും മതിവരാറില്ലല്ലോ!

നിറഞ്ഞും കവിഞ്ഞും വഴികള്‍ പിരിഞ്ഞും
തെളിഞ്ഞും കലങ്ങിയും കുത്തൊലിച്ചാര്‍ത്തും
ഒരു ഭ്രാന്തിയെപ്പോല്‍ കല്ലുകളുരുട്ടിയും
ഒരുപാടു ജീവനെ ഉള്ളില്‍ വളര്‍ത്തിയും

ഉന്മാദിനിയെപ്പോല്‍ തട്ടിത്തെറിച്ചും
ക്ഷീണിച്ചവശയായ് ശാന്തയായോഴുകിയും
കാതങ്ങള്‍ താണ്ടുവാനേറെയുണ്ടിനിയും
ഒഴുകാനുണ്ടോരുപാടു കാലങ്ങളിനിയും

ഭയമുണ്ടെനിക്കിന്നു വഴികള്‍ കാണുമ്പോള്‍
നരനിവന്‍ നെയ്യുന്ന വലകള്‍ കാണുമ്പോള്‍
എന്നെ ഹനിക്കാനായ് കെട്ടുന്നു തടകള്‍
എന്നെ നിലംപതിപ്പിക്കാനായ് കുഴികള്‍

എന്‍ മാറ് മാന്തുന്നു കീറിപ്പറിക്കുന്നു
എന്‍റെ കണ്ഠത്തില്‍ വിഷമൊഴിച്ചീടുന്നു
പണയമായ്‌ വെച്ചെന്നെ ചൂതാടിടുന്നു
വിജയത്തിലും വലിയ തോല്‍വിയേല്‍ക്കുന്നു

പോയകാലത്തിന്‍ നന്നോര്‍മകളുമായി
വേദനയോടെയിന്നോഴുകുന്നു ഞാനും
ഒരുനാളെന്‍ പ്രിയനോട് ചേരാന്‍ കഴിയുമെ-

ന്നൊരു കൊച്ചു മോഹത്തോടോഴുകിടട്ടെ ഞാന്‍

(പ്രകൃതിയുടെ സന്തുലനത്തിലുള്ള മനുഷ്യന്‍റെ കൈകടത്തല്‍, ഒരു നദിയുടെ വ്യാകുലതകലായി ചിത്രീകരിച്ചിരിക്കുന്നു)








10 comments:

  1. കൂടുതല്‍ വായിക്കുക.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി, വായനക്കും അഭിപ്രായത്തിനും !

      Delete
  2. മാന്തുന്ന മണ്ണുമായി മാളം പണിയുന്ന
    മാലോകരറിയുന്നീലീവ്യഥകൾ

    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി വല്ലഭന്‍, ഈ വരവിനും, വായനക്കും!

      Delete
  3. ഈ ഒഴുക്ക് ഇനിയെത്രനാൾ

    ReplyDelete
    Replies
    1. കാലം പറയട്ടെ! നന്ദി മനോജ്‌, വായനക്ക്!

      Delete
  4. അവളൊരു പാവം പാല്ക്കാരിപ്പെണ്ണ്‌...

    നല്ല വരികൾ..

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൌ, പക്ഷെ പാല്‍ക്കാരി?

      Delete
    2. പുഴയോരഴകുള്ള പെണ്ണ്‌...
      ഈ പാട്ട് കേട്ടിട്ടില്ലേ?

      കവിത വായിച്ചപ്പോൾ അതിലെ ഒരു വരി പെട്ടെന്നോർമ്മ വന്നു.

      “” അവളൊരു( പുഴ) പാവം പാല്ക്കാരി പെണ്ണ്‌...
      അതെഴുതിയെന്നേയുള്ളൂ....

      ശുഭാശംസകൾ.......

      Delete