കടലിനോടു പറയാനുള്ളത്...!
നിന്‍റെ പാട്ടും താരാട്ടും എന്നെ ഉണര്‍ത്തിയിട്ടെ ഉള്ളൂ
നിന്‍റെ ചിരിയും കളിയും ഞാന്‍ വെറുത്തിട്ടേ ഉള്ളൂ
നിന്‍റെ ക്രോധം ഇന്നുമൊരു ഭീതിയാണ്
മനസ്സില്‍ നിന്‍റെ മടിത്തട്ടൊരു യുദ്ധക്കളവും
തന്നു നീ നല്ല ചില കൂട്ടുകാരെ പിന്നെ
തന്നു നീ ഒരുപാട് ലോക ജ്ഞാനം
തന്ന് നീ കാണിച്ചു ജീവിതത്തില്‍ വില
തന്നതില്‍ ഞാന്‍ നന്‍കൃതാര്‍ത്ഥനല്ലോ
രാവേറെ വൈകീട്ടും നേരം പുലര്‍ന്നിട്ടും
മാറാത്ത ,മായാത്തോരോര്‍മയായ് നീ
ഇന്നു ഞാന്‍ എന്നിട്ടുമിവിടെ ഇരിക്കുന്നു
നിന്‍ മടിത്തട്ടിലെ ഓര്‍മകളുമായി
( കടലിനോട് വിട പറഞ്ഞ ഒരു നാവികന്‍ !)
ജീവിതപാരാവാരം!!
ReplyDeleteവീണ്ടും അജിത്തെട്ടന്‍ !, അപ്പൊ തിരിച്ചെത്തിയോ? നന്നായി, we were all missing you!
ReplyDeleteനീ സംഹാരരുദ്രയും..ശാന്ത സ്വരൂപയുമാണ്
ReplyDeleteDepth must be hidden, Where?, on the surface!
Deletegood
ReplyDeleteനന്ദി അഷ്റഫ് !
Delete