കടപ്പാട് : ഗൂഗിള്‍ |
അനുഭവിച്ചറിയുന്നവര്‍ നിര്‍ഭാഗ്യവാന്‍മാര്‍
പതനത്തോടെയോ അതോ അതിന് മുന്‍പോ
ദേഹം വിടുന്നവരുണ്ട്
പക്ഷെ അവര്‍ക്കാര്‍ക്കും
അവകാശപ്പെടാന്‍ സാധിക്കാത്ത
ഒന്നുണ്ട്, ഒരു അനുഭവമുണ്ട്
കാരണം
ഒരു പതനം പൂര്‍ണമാകുന്നത്
ആ അവസാന നിമിഷത്തിലാണ്
അതിന്‍റെ അനുഭവം
ജീവിതം മുഴുവനും!
എത്രയധികം കാലം ജീവിക്കുന്നുവോ
അത്രയും...
ഒരിറക്കം കഴിഞ്ഞാല്‍ ഒരു കയറ്റം ആ വിശ്വാസത്തില്‍ അങനെപോകുന്നു, ജയപരാജയങ്ങള്‍ സ്വീകരിച്ച്.
ReplyDeleteഇറക്കങ്ങള്‍ ഓരോന്നും ഓരോ പാഠങ്ങളാണ്, കയറ്റങ്ങള്‍ ആത്മവിശ്വാസം പകരുന്നവയും! വായനക്ക് നന്ദി അനീഷ്!
Deleteഇറങ്ങിയാൽ കയറണ്ടേ??
ReplyDeleteആഗ്രഹം മാത്രം ഉള്ളത് കൊണ്ടായോ?, വായനക്ക് നന്ദി ഗിരീഷ്.
Deleteപതനത്തില്‍ പതറാതെ
ReplyDeleteഫിനിക്സിനെപോലെ
പറന്നുയരാന്‍
ആത്മവിശ്വാസം
ആര്‍ജ്ജിക്കണം.
ആശംസകള്‍
വരവിനും വായനക്കും നന്ദി സര്‍ , ഓരോ പതനവും നമുക്ക് പുതിയ അനുഭവങ്ങള്‍ തരുന്നു, അത് നല്ലതിനായി ഉപയോഗിക്കാന്‍ പഠിക്കുന്നവന്‍ മിടുക്കന്‍ !
Deleteപതിയ്ക്കാത്തവര്‍
ReplyDeleteനിപതിയ്ക്കാത്തവര്‍ ആര്‍
പതിക്കുമെന്റെ ഉള്ളിലായ്
Deleteപഠിക്കുമോരോ പാഠവും
പടക്ക് കോപ്പു കൂട്ടിടാന്‍
പതര്‍ച്ചയിലാ തുയരുവാന്‍
പതിച്ചയോരോ കുഴികളില്‍
പടച്ചു വെച്ച പീഡകള്‍ !
വരവിനും വായനക്കും നന്ദി അജിത്തേട്ടാ !
ഒരു പതനം പൂര്‍ണമാകുന്നത്
ReplyDeleteആ അവസാന നിമിഷത്തിലാണ്
അതിന്‍റെ അനുഭവം
ജീവിതം മുഴുവനും!
എത്രയധികം കാലം ജീവിക്കുന്നുവോ
അത്രയും...
നന്നായി എഴുതി ... ഒത്തിരി പ്രതീക്ഷിച്ചു ട്ടോ ...
വീണ്ടുംവരാം .. സസ്നേഹം
ആഷിക് തിരൂർ
വായനക്കും അഭിപ്രായത്തിനും നന്ദി ആഷി !
Delete