Saturday, 28 September 2013

മഴയും തണുപ്പും

വെള്ളക്കരങ്ങള്‍ കൊണ്ട് 
തണുപ്പെന്നെ തഴുകവേ
ആ ഇഷ്ടത്തിന് പിന്നിലെ ചതി
ഞാന്‍ തിരിച്ചറിഞ്ഞില്ല
മഴയെ ഇഷ്ടപ്പെട്ടിരുന്ന എന്നെ
എന്തിനാണ് നീ തണുപ്പിക്കുന്നത്?
ഞങ്ങളുടെ സംഗമത്തിലെ നിമിഷങ്ങള്‍
എന്തു ഭയമാണ് നിന്നില്‍ ഉണര്‍ത്തിയത് ?

9 comments:

  1. ആശയം വ്യക്തമായില്ല

    ReplyDelete
    Replies
    1. തണുപ്പിനെ മഴയുടെ കാമുകനായി വര്‍ണിച്ചിരിക്കുന്നു. മഴ ഇഷ്ടപ്പെട്ടു നനയുന്നവരെ ഒക്കെ തണുപ്പ് തണുപ്പിച്ചോടിക്കുന്നു. തന്‍റെ കാമുകിയെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ ഇഷ്ടമില്ല എന്ന് സാരം. എന്നാല്‍ തണുപ്പിന്‍റെ ' ആക്രമണം ' ഒരു പരിധി വരെ നമുക്ക് ഇഷ്ടമായത് കൊണ്ട് തന്നെ അതൊരു സ്നേഹം ഭാവിച്ചുള്ള ചതി ആയി വര്‍ണ്ണിച്ചിരിക്കുന്നു.

      Delete
    2. താങ്ക്സ് പ്രവീണ്‍

      Delete
  2. മഴനൂലുകള്‍ കൊണ്ട്....
    ആശംസകള്‍

    ReplyDelete
    Replies
    1. വരവിനും വായനക്കും നന്ദി തങ്കപ്പന്‍ സര്‍

      Delete
  3. ഭൂമിയില്‍ വേരുറപ്പിച്ച മരം ചൂടും, തണുപ്പും, മഴയും കാറ്റുമെല്ലാം സഹിക്കുന്നു.
    ഒരു പുഴു അതിന്റെ പരിണാമത്തിനു കാലമാവുന്നതും കാത്തു ഭൂമിയിലെ കുഴിയില്‍ കിടക്കുന്നു... പക്ഷെ നമ്മൾ മനുഷ്യർ....?

    ReplyDelete
  4. മഴയും കുളിരും
    തണുത്തു വിറച്ചു
    നല്ല വരികൾ !

    ReplyDelete
    Replies
    1. നന്ദി ഗിരീഷ്‌, വീണ്ടും വരിക

      Delete