വര്‍ണ്ണ ദീപ പ്രകാശമായ് നീ എന്‍റെ
എത്ര നാളുകള്‍ പോയ്മറഞ്ഞീടിലും
ഇത്രതന്നെയെന്‍ ഉള്ളിലുണ്ടായിടും
ഇഷ്ടമെന്നുള്ള രാഗത്തിന്‍ മര്‍മരം
നിന്നെയോര്‍ക്കുന്ന ഓരോ ദിനത്തിലും
ഒറ്റ നൂലില്‍ കൊരുത്തിട്ട താലിയില്‍
എന്‍റെ കയ്യില്‍ കരം തന്ന നിന്നെയെന്‍
ശിഷ്ടകാലം മുഴുക്കെയെന്‍ പ്രാണനായ്
നോക്കുമെന്നുമുറപ്പിച്ചു നാളതില്‍
ജന്മമേകിയ നാടിനെ വിട്ടുനീ
എന്‍റെ കൂടെ ഇറങ്ങിത്തിരിക്കവേ
കണ്‍കള്‍ രണ്ടും നിറഞ്ഞതില്‍ ഞാന്‍ കണ്ടു
എണ്ണമില്ലാത്ത ചോദ്യചിഹ്നങ്ങളും
അന്നു നിന്‍ കാതില്‍ ചൊല്ലിയതൊക്കെയും
ഇന്നുമോര്‍ക്കുന്നു ഇന്നുപോല്‍ ഞാന്‍ സഖീ
കാത്തിടും നിന്നെ ജീവനിന്‍ ജീവനായ്
പ്രാണനെന്നെ പിരിഞ്ഞുപോകും വരെ.
കണ്ണില്‍ ദിവ്യാനുരാഗം പടര്‍ത്തവേ
മെല്ലെ ഓര്‍ത്തുപോയ് ഞാനുമെന്‍ ജീവിത-
മെത്രധന്യമെന്നുള്ളില്‍ ചിരിയോടെ
എത്ര നാളുകള്‍ പോയ്മറഞ്ഞീടിലും
ഇത്രതന്നെയെന്‍ ഉള്ളിലുണ്ടായിടും
ഇഷ്ടമെന്നുള്ള രാഗത്തിന്‍ മര്‍മരം
നിന്നെയോര്‍ക്കുന്ന ഓരോ ദിനത്തിലും
ഒറ്റ നൂലില്‍ കൊരുത്തിട്ട താലിയില്‍
എന്‍റെ കയ്യില്‍ കരം തന്ന നിന്നെയെന്‍
ശിഷ്ടകാലം മുഴുക്കെയെന്‍ പ്രാണനായ്
നോക്കുമെന്നുമുറപ്പിച്ചു നാളതില്‍
ജന്മമേകിയ നാടിനെ വിട്ടുനീ
എന്‍റെ കൂടെ ഇറങ്ങിത്തിരിക്കവേ
കണ്‍കള്‍ രണ്ടും നിറഞ്ഞതില്‍ ഞാന്‍ കണ്ടു
എണ്ണമില്ലാത്ത ചോദ്യചിഹ്നങ്ങളും
അന്നു നിന്‍ കാതില്‍ ചൊല്ലിയതൊക്കെയും
ഇന്നുമോര്‍ക്കുന്നു ഇന്നുപോല്‍ ഞാന്‍ സഖീ
കാത്തിടും നിന്നെ ജീവനിന്‍ ജീവനായ്
പ്രാണനെന്നെ പിരിഞ്ഞുപോകും വരെ.
കഴിയാതെ പോയതാണെനിക്കിതു...ഇന്നും കിടന്നു നീറുന്ന വേദന.
ReplyDeleteപറയാതെ, അറിയാതെ പോകുമ്പോള്‍ നഷ്ടപ്പെടുന്നത് പലപ്പോഴും ജീവിതം തന്നെ!
Deleteവരവിനും, വായനക്കും നന്ദി
എനിക്ക് സാധിച്ചതാണിത്
ReplyDeleteഇന്നും തുടരുന്ന സുകൃതബന്ധം
മനോഹരമായ കവിത
ഇനിയുമോരുപാടുകാലം ഒന്നിച്ചിരിക്കാന്‍ സര്‍വേശ്വരന്‍ തുണയാകട്ടെ! വായനക്ക് നന്ദി അജിത്തേട്ടാ
Deleteകാത്തിടും നിന്നെ ജീവനിന്‍ ജീവനായ്
ReplyDeleteപ്രാണനെന്നെ പിരിഞ്ഞുപോകും വരെ....
Loved it...
വായനക്കും അഭിപ്രായത്തിനും നന്ദി അസലു!
Deleteആത്മസമര്‍പ്പണം സ്പുരിക്കുന്ന വരികള്‍
ReplyDeleteആശംസകള്‍
വരവിനും വായനക്കും നന്ദി തങ്കപ്പന്‍ സര്‍
Deleteനല്ല ഈണത്തിലും നീളത്തിലും വായിക്കാം
ReplyDeleteനന്ദി ഷാജു, ഇനിയും വരിക, വായിക്കുക!
Deleteഏറെ നാളിങ്ങനെ കൂടുവാൻ,
ReplyDeleteഎന്നുമെപ്പോഴും പ്രണയത്തിലായിടാൻ
കോടി കോടി സ്നേഹാശംസകൾ.!
നന്ദി നാമൂസ്, ഈ വരവിനും, വായനക്കും, അഭിപ്രായത്തിനും!
Deleteദിവ്യാനുരാഗം എന്ന് എവിടെ വായിച്ചാലും എനിക്കെന്‍റെ പഴയ കാമുകി ദിവ്യയെ കാണാന്‍ തോന്നും... :( :p
ReplyDeleteകാണുന്നതൊക്കെ കൊള്ളാം, പക്ഷെ അവളുടെ ആളുകള്‍ നിന്നെ കാണാതിരുന്നാല്‍ നിനക്ക് കൊള്ളാം, അല്ലെങ്കില്‍ പിന്നെ അവരുടെ കയ്യില്‍ നിന്നും വേണ്ടുവോളം കൊള്ളാം!
Deleteകാത്തിടും നിന്നെ ജീവനിന്‍ ജീവനായ്
ReplyDeleteപ്രാണനെന്നെ പിരിഞ്ഞുപോകും വരെ....
വരവിനും വായനക്കും നന്ദി ശാഹിത്താ
Deleteവളരെ ഭംഗിയായി പറഞ്ഞു.
ReplyDeleteനല്ല കവിത
നന്ദി ഗിരീഷ്, ഈ വരവിനും, ആശംസകള്‍ക്കും !
Deleteഒത്തിരി തവണ വായിച്ചു ... മതിവരുവോളം ... പ്രിയ സഖിക്കായി ഇത് കടമെടുക്കുന്നു ..അന്നു നിന്‍ കാതില്‍ ചൊല്ലിയതൊക്കെയും
ReplyDeleteഇന്നുമോര്‍ക്കുന്നു ഇന്നുപോല്‍ ഞാന്‍ സഖീ
കാത്തിടും നിന്നെ ജീവനിന്‍ ജീവനായ്
പ്രാണനെന്നെ പിരിഞ്ഞുപോകും വരെ.
വീണ്ടുംവരാം .. സസ്നേഹം
ആഷിക് തിരൂർ
ഹഹ, അപ്പൊ ചിലവുണ്ട് ആഷി, ഞാന്‍ തിരൂരില്‍ വരണോ അതോ ഇങ്ങോട്ട്എത്തിച്ചുതരുമോ?
Deletenalla kavitha
ReplyDeleteവരവിനും, വായനക്കും നന്ദി സമിത.
Delete