Wednesday, 8 January 2014

ഭ്രാന്തം

എന്‍റെ ഭ്രാന്തിന് തണ്ണീര്‍ തടങ്ങള്‍ തുറക്കുന്നു
നിങ്ങളുടെ ഓരോ വാക്കുകളും
ഭ്രാന്തനെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കുന്നു
നിങ്ങളുടെ പ്രവര്‍ത്തികള്‍
എന്നില്‍ ആദ്യം വിത്ത് വിതച്ചതും നിങ്ങള്‍ തന്നെ
അതിനെ നിസ്വാര്‍ത്ഥതയോടെ പരിചരിച്ചതും നിങ്ങള്‍ തന്നെ
വളം ചെയ്തതും, ബോധത്തിന്റെ കളകള്‍
ഓരോന്നും വേരോടെ പിഴുതു മാറ്റിയതും നിങ്ങള്‍ തന്നെ
ഇന്നും എനിക്ക് ഞാന്‍ , ഞാന്‍ തന്നെ
കാലഭേദത്തിന്‍റെ രൂപമാറ്റം വകവെക്കാതെ
ആരെയും, എന്നെ തന്നെയും വഞ്ചിക്കാതെ
ഞാന്‍ ഞാനായി ജീവിക്കുന്നു
ഇന്ന് ഞാന്‍ ആരെയും കല്ലെറിയാറില്ല
അവരുടെ ഭ്രാന്തില്ലായ്മ അവര്‍ അറിയുന്നില്ല
ഈ ലോകത്ത് ജീവിക്കാന്‍ വേണ്ട
തിരിച്ചറിവില്‍ നിന്ന്
നന്മയുടെയും, കാപട്യമില്ലായ്മയുടെയും
ഭ്രാന്തിലേക്ക് തിരിച്ചെത്താന്‍
അവര്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു

8 comments:

  1. പ്രാര്‍ഥിക്കുന്നത്തിനും കാശു ചെലവാണ് അതാണ് സങ്കടം...

    ReplyDelete
    Replies
    1. ആ കാശു പോയാലും വേണ്ടില്ല, നന്നാവുമെന്ന് ഉറപ്പുണ്ടെങ്കില്‍ ! :) നന്ദി അനീഷ്‌ ഈ വരവിനും വായനക്കും

      Delete
  2. ഭ്രാന്തില്ലാത്തതും അത്ര നന്നല്ല അല്ലേ

    ReplyDelete
    Replies
    1. ഭ്രാന്ത് ആപേക്ഷികമാണ് എന്നാണ് എന്‍റെ പക്ഷം, ആര്‍ക്ക് എന്ന് തീരുമാനിക്കുന്നത് ഒരു ഭൂരിപക്ഷത്തിന്‍റെ അവകാശമല്ലേ നിതീഷ്?. വരവിനും വായനക്കും നന്ദി.

      Delete
  3. നന്മയുടെയും,കാപട്യമില്ലായ്മയുടെയും ലോകം!
    ആശംസകള്‍

    ReplyDelete
    Replies
    1. വരവിനും വായനക്കും നന്ദി തങ്കപ്പന്‍ സര്‍

      Delete
  4. ഞാനും ആരെയും കല്ലെറിയുന്നില്ല
    പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് അവന്‍ പറഞ്ഞു

    ReplyDelete
    Replies
    1. ചില പാപത്തിന്‍റെ കല്ലുകള്‍ മനസ്സില്‍ ഉറങ്ങിക്കിടക്കാം, ഒറ്റ നോട്ടത്തില്‍ ഒരു രത്നം പോലെ തിളങ്ങുന്നവ, അത് നാം പലപ്പോഴും തിരിച്ചറിയുന്നത്‌ നല്ലൊരു സുഹൃത്തിന്റെയോ, സഹാചാരിയുടെയോ സഹായം കൊണ്ടാകും , വായനക്കും ഈ വരവിനും നന്ദി അജിത്തെട്ടാ.

      Delete