ജ്ഞാനിയുടെ കവിത:
പാരില്‍ ഞാന്‍ പിറന്നതും
പിന്നെ ഞാന്‍ വളര്‍ന്നതും
പാഴല്ല എല്ലാം ഭവാന്‍
ചിന്തിച്ചു ചെയ് വതല്ലോ
ചെയ്യുന്നതെല്ലാം കര്‍മം
ചെയ്യാത്തതും തന്‍ കര്‍മം
സല്‍ക്കര്‍മ ദുഷ്കര്‍മങ്ങള്‍
എല്ലാം തന്‍ നിയോഗങ്ങള്‍
വിഡ്ഢിയുടെ കവിത:
ജയിക്കാനായീ മണ്ണില്‍
ജനിച്ചു ഞാനീ ഭൂവില്‍
ജയിക്കാനായി ഞാനും
പടകള്‍ നയിച്ചിടും
സര്‍വതും ജയിക്കുകില്‍
മരിക്കാതീയൂഴിയില്‍
ഇരിക്കും പെരെന്‍ അന്ത്യ-
ശ്വാസത്തിന്‍ പുറകിലും
സാധാരണക്കാരന്‍റെ കവിത:
നീക്കണം കാലം നന്നായ്
അല്ലലില്ലാതെ പിന്നെ
ആര്‍ക്കുമെന്‍ വിചാരത്തില്‍
ദോഷങ്ങള്‍ വരാതെയും
ഉറ്റവര്‍ക്കായും പിന്നെ
ഉറ്റുനോക്കുന്നോര്‍ക്കായും
നന്മകള്‍ ചെയ്യും വിധം
തള്ളണം കാലത്തിനെ
ജീവിതത്തിന്റെ കവിതകള്‍ ഇഷ്ടപ്പെട്ടു.
ReplyDeleteനന്ദി ചേട്ടാ
Deleteഞാന്‍ സാധാരണക്കാരന്‍......
ReplyDeleteകവിത ഇഷ്ടപ്പെട്ടു
നന്ദി സാജന്‍, ഈ വരവിനും വായനക്കും ആസ്വാദനത്തിനും !
Deleteകവിത ഇഷ്ടപ്പെട്ടു
ReplyDeleteനന്ദി സുനൈസ്
Deleteകൊള്ളാട്ടോ :)
ReplyDeleteനന്ദി മുബീ
Deleteനന്നായിരിക്കുന്നു.,ആശംസകൾ
ReplyDeleteവായനക്ക് നന്ദി സുഹൃത്തേ
Deleteമൂന്നുമാണ് എല്ലാവരും!!
ReplyDeleteകവിത കൊള്ളാം
ഹോ അജിത്തെട്ടനെ കാണാഞ്ഞ് ആകെ വിഷമിച്ചിരിക്കുകയായിരുന്നു ;)
Deleteഈ മൂന്ന് പാട്ടും മാറി മാറി പാടുന്നത് ജീവിതം
ReplyDeleteവായനക്ക് നന്ദി നിധീഷ്
Delete