ഇനിയുമുണ്ടീ മനസ്സില്‍ ഇണങ്ങാത്ത
പ്രണയമല്‍പ്പം ഉറങ്ങിക്കിടക്കുന്നു
ഇനിയുമുണ്ടെന്‍ ഹൃദന്തത്തിനുള്ളില്ലായ്
നിണമുണങ്ങാത്ത മുറിവുകളായിരം
പ്രണയമെന്റെ മനസ്സിന്‍ കയങ്ങളെ
ചുഴികളാക്കി ഇളക്കി മറിച്ചിട്ടും
മനസ്സ് തെല്ലും മയങ്ങാത്തതെന്തെന്ന്
അനുനയിപ്പിച്ചു ചോദ്യമുതിര്‍ത്തു ഞാന്‍
പ്രണയ പീഡിതരാകുവാന്‍ മനിതരില്‍
നിയമമേറെ അറിയേണ്ടതുണ്ടഹോ
ജാതി വര്‍ഗ്ഗപ്പൊരുത്തങ്ങള്‍ പോരാതെ
ജാതകങ്ങള്‍ കൂടി നോക്കിടുന്നു ചിലര്‍
ചേര്‍ച്ചയൊക്കുകില്‍ പിന്നേയൊരുകൂട്ടര്‍
ചീര്‍ത്ത കീശകള്‍ തൂക്കി നോക്കീടുന്നു
പെണ്ണ് തൂക്കത്തില്‍ പൊന്നും പണങ്ങളും
പിന്നെ വേറെ പല കൌതുകങ്ങളും
നിയമമെല്ലാം പഠിച്ചതിന്‍ ശേഷമീ
പ്രണയകാലം വരികില്ലോരിക്കലും
മനസ്സിലാകും നിനക്കെന്‍റെ വാക്കുകള്‍
തിരികെ നോക്കുകില്‍ പോയ കാലത്തിനെ
പ്രണയമുണരുകില്‍ നിന്നുടെ ജീവിതം
തകരുമോ എന്ന് ഞാന്‍ ഭയന്നീടുന്നു
മനസിനിരുളില്‍ മയക്കിക്കിടത്തി ഞാന്‍
പ്രണയകാലം തടഞ്ഞു വെച്ചീടുന്നു
പ്രണയമല്‍പ്പം ഉറങ്ങിക്കിടക്കുന്നു
ഇനിയുമുണ്ടെന്‍ ഹൃദന്തത്തിനുള്ളില്ലായ്
നിണമുണങ്ങാത്ത മുറിവുകളായിരം
പ്രണയമെന്റെ മനസ്സിന്‍ കയങ്ങളെ
ചുഴികളാക്കി ഇളക്കി മറിച്ചിട്ടും
മനസ്സ് തെല്ലും മയങ്ങാത്തതെന്തെന്ന്
അനുനയിപ്പിച്ചു ചോദ്യമുതിര്‍ത്തു ഞാന്‍
പ്രണയ പീഡിതരാകുവാന്‍ മനിതരില്‍
നിയമമേറെ അറിയേണ്ടതുണ്ടഹോ
ജാതി വര്‍ഗ്ഗപ്പൊരുത്തങ്ങള്‍ പോരാതെ
ജാതകങ്ങള്‍ കൂടി നോക്കിടുന്നു ചിലര്‍
ചേര്‍ച്ചയൊക്കുകില്‍ പിന്നേയൊരുകൂട്ടര്‍
ചീര്‍ത്ത കീശകള്‍ തൂക്കി നോക്കീടുന്നു
പെണ്ണ് തൂക്കത്തില്‍ പൊന്നും പണങ്ങളും
പിന്നെ വേറെ പല കൌതുകങ്ങളും
നിയമമെല്ലാം പഠിച്ചതിന്‍ ശേഷമീ
പ്രണയകാലം വരികില്ലോരിക്കലും
മനസ്സിലാകും നിനക്കെന്‍റെ വാക്കുകള്‍
തിരികെ നോക്കുകില്‍ പോയ കാലത്തിനെ
പ്രണയമുണരുകില്‍ നിന്നുടെ ജീവിതം
തകരുമോ എന്ന് ഞാന്‍ ഭയന്നീടുന്നു
മനസിനിരുളില്‍ മയക്കിക്കിടത്തി ഞാന്‍
പ്രണയകാലം തടഞ്ഞു വെച്ചീടുന്നു
പ്രണയമിന്ന് ഒരുപാട് കൂട്ടി കിഴച്ച് ലാഭം നോക്കി നടത്തുന്ന കച്ചവടമാണ്. പ്രണയമുണങ്ങാത്ത മനസ്സിൽ നിന്ന് വന്ന കവിത നന്നായിരിക്കുന്നു
ReplyDeleteആദ്യ വായനകാരന് നന്ദി നിധീഷ്, ഇനിയും വരിക.
Deleteകൂട്ടികിഴിച്ചു ചേര്‍ച്ച വരുകില്‍
ReplyDeleteപ്രണയകാലം തുടങ്ങീടാം.
നന്നായി വരികള്‍
ആശംസകള്‍
ആശംസകള്‍ക്ക് നന്ദി തങ്കപ്പന്‍ സര്‍
Deleteമനുഷ്യര്‍ പലതരം എന്ന് കരുതിയാല്‍ മതി.
ReplyDeleteനല്ല വരികള്‍ പ്രവീണ്‍
വരവിനും വായനക്കും നന്ദി രാംജി ഏട്ടാ
Deleteതടഞ്ഞുവെച്ച പ്രണയകാലത്തിന് ഒരു എന്‍ ട്രന്‍സ് എക്സാം ഏര്‍പ്പെടുത്തണം. നിയമാവലി പഠിച്ചിട്ട് മതി ഇനി പ്രണയം.പ്രണയം പീഡിപ്പിക്കപ്പെടാതിരിക്കട്ടെ.ഇഷ്ടപ്പെട്ടു.
ReplyDeleteകിട്ടുന്ന റാങ്ക് അനുസരിച്ച് പ്രണയത്തിന് ചോയ്സ് ഉണ്ടാകും അല്ലെ?, വരവിനും, വായനക്കും നന്ദി നസീ
Deleteപ്രണയമാണേലും പ്രയോജനമുള്ളത് തന്നെ വേണം
ReplyDeleteഇക്കാലത്ത് പ്രയോജനം നോക്കി ആണല്ലോ എല്ലാം! വരവിനുംവായനക്കും നന്ദി അജിത്തേട്ടാ.
Deleteപ്രണയം രണ്ടു മനസ്സുകള്‍ തമ്മിലാണ്...
ReplyDeleteപ്രണയം പലപ്പോഴും രണ്ട് ആളുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല എന്നതാണ് സത്യം, അതിന്‍റെ വേരുകള്‍ സൂഷ്മവും പടര്‍ന്നു കിടക്കുന്നവയുമാണ്
Deleteപ്രണയവും ഇങ്ങിനെയൊക്കെയായി... വരികള്‍ ഇഷ്ടായി
ReplyDeleteവരവിനും വായനക്കും നന്ദി മുബീ
ReplyDeletenalla varikal
ReplyDeleteനന്ദി സമിത ഇനിയും വരുമെന്ന് കരുതുന്നു
Deleteപ്രണയമാണേലും പ്രയോജനമുള്ളത് തന്നെ വേണം...വരികള്‍ ഇഷ്ടായി
ReplyDelete..
നന്ദി താത്ത
Delete