മുലപ്പാല്‍ നുണയേണ്ട പ്രായത്തില്‍ മക്കളെ
മുലകീറി ചോര രുചിപ്പിച്ചിട്ടുന്മാദ
നൃത്തം ചവിട്ടിച്ചിടുന്നതിന്‍ പിറകിലായ്
ചുടുചോര മണമാല്‍ കൊതിപ്പിച്ച്ചിടുന്നിവര്‍
ചടുലമായ് ചുവടുകള്‍ വെച്ചതിന്നപ്പുറം
ഉടലില്‍ തുടിച്ചിടാന്‍ ഉയിര്‍ നീണ്ടു നില്‍ക്കുവാന്‍
മെല്ലെ തുറക്കുന്ന വായ് നനച്ചീടുവാന്‍
പിന്നെയും നീട്ടുന്നു ചോരത്തുടങ്ങളെ
കണ്കെട്ട് കാട്ടി ചിരിക്കുന്നു ചിന്തുന്ന
ചോരയില്‍ നീന്തിയിട്ടാടിത്തിമര്‍ക്കുന്നു
ഒരുനാള്‍ നിന്‍ ചോരയും ചേരുമീകൂട്ടില്‍
അമ്മയെ നോക്കാതെ അമ്മിഞ്ഞനുകരാതെ
ചോരക്കുമാത്രമായ് നീട്ടിക്കരഞ്ഞും
കടിച്ചും വലിച്ചും തിരഞ്ഞും നടക്കും
അന്നുനീ ഓര്‍ക്കും നിന്‍ അമ്മതന്‍ അമ്മിഞ്ഞ
പാലില്‍ നിനക്കായ് പകര്‍ന്നോരാ വാക്കുകള്‍
നന്നായ് വളരണം ഒന്നായ് വളരണം
അമ്മതന്‍ പൊന്നുണ്ണി നന്മയായ് വളരണം
നാടിന്‍റെ നന്മകള്‍ കണ്ടു പഠിക്കണം
നാടിന്നു നന്മകള്‍ ചെയ്തു വളരണം
അന്നത്തെ നാളിനെ ഇന്ന് നീ കാണുകില്‍
തെല്ലുമേ ഓര്‍ക്കാതെ തെല്ലും ഭയക്കാതെ
നില്‍ക്കണം മുന്നിലായ് കണ്ണില്‍ എരിക്കണം
നേരിന്‍റെ ചൂടിലായ് ചുട്ടൊരു ചാട്ടുളി
നാവായിത്തീരണം സത്യത്തിന്‍ ചാട്ടവാര്‍
മേലെപ്പറഞ്ഞു ധരിപ്പിച്ചിടേണമീ
പിഞ്ചു പൈതങ്ങളെ നല്ല വിധത്തിലായ്
കൊഞ്ചലില്‍ വീഴാത്ത മൂത്ത മൃഗങ്ങളെ
തെല്ലുമേ പാപത്തിന്‍ തോന്നലില്ലാതെ
തല്ലിത്തെളിക്കണം നല്ല വഴിയിലായ്
തല്ലിത്തെളിയ്ക്കണം
ReplyDeleteനല്ല കവിത
നന്ദി അജിത്തെട്ടാ
Deleteമാതാവിന്‍ വാത്സല്ല്യ ദുഗ്ദം പകര്‍ന്നാലെ
ReplyDeleteപൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ
അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴെ
നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ.....
ഈ വരികള്‍ ഓര്‍മ്മവന്നു..... നന്നായി എഴുതി
നന്ദി പ്രദീപേട്ടാ, ഈ വായനക്കും അഭിപ്രായത്തിനും!
Deleteനന്മയിലേക്കുള്ള വഴി ദുര്ഘടം തന്നെ പക്ഷെ അവിടെ എത്തിയെ തീരു
ReplyDeleteനന്നായി വരികൾ കടുപ്പം തോന്നിയെങ്കിലും ചായ പോലെ ഹൃദ്യം
വരവിനും,വായനക്കും, അഭിപ്രായത്തിനും നന്ദി, നിശ്വാസം വായിച്ചിരുന്നു, കുറെ ബ്ലോഗുകള്‍ വായിച്ചു തീര്‍ക്കാന്‍ ഉള്ളതുകൊണ്ട് കമന്റ് ഇട്ടില്ല എന്നെ ഉള്ളൂ.
Delete