എന്നുമെന്‍ കൂടെ നീ ഉണ്ടായിരുന്നെന്റെ
പിന്നാലെ എങ്ങു പോയെങ്കിലും ഞാന്‍
പെറ്റനാള്‍ തൊട്ടേ നീ എന്‍ കൂടെയുന്ടെന്നു
ഞാന്‍ പോലുമറിയാഞ്ഞതെന്തേ സഖേ
ഒരുപോള കണ്ണടക്കാതെ നീ എന്‍റെ ഈ
ശയ്യക്കരികിലായ് നില്‍ക്കുന്നതും
മെല്ലെ തലോടാനും പിന്നെ പുണരാനും
വെമ്പുന്നതും ഞാനറിഞ്ഞിടുന്നു
ഒരു കുഞ്ഞാം കാലത്ത് നീ വരുന്നേരമെന്‍
അമ്മയകറ്റിയതോര്‍മ്മയുണ്ടോ
മെല്ലെയകന്നു പോയ് ദൂരെ നിന്നും പിന്നെ
എന്നെ നീ നോക്കിയതോര്‍മ്മയുണ്ടോ
ഒരു നാളെന്‍ അതിഥിയായ് വരണമെന്‍ വീട്ടില്‍ നീ
ഒരുപാട് പറയാനായുണ്ടെനിക്ക്
ഒരുപിടി ചോറും കറികളും പിന്നെ ഞാന്‍
കരുതിയ കാഴ്ചകള്‍ ചിലവയുണ്ട്
എന്‍റെ യഹങ്കാര മെന്റെ അസൂയയും
എന്‍റെ വിഷാദമാം ജീവിതവും
എന്‍റെ ദുര്‍ഭാഗ്യവും ഏകാം നിനക്ക് ഞാന്‍
കൊണ്ടുപോയീടാന്‍ ഒരുക്കമെന്നാല്‍
ഇനിയുമീ ജീവിതം മതിയായില്ലെന്നു ഞാന്‍
ചൊല്ലുകില്‍ അത്ഭുതം വേണ്ട തെല്ലും
മരണമേ നീ എടുത്തീടുക എന്നിലെ
ദുരിതമാം ദൂഷിത സിദ്ധികളെ
ഒരുപാടുനാളുകള്‍ ഇനിയുമീ ഭൂമിയില്‍
കരുതാനായ് പ്രാര്‍ഥിക്കാറുണ്ട് ഞാനും
മനിതനായ് തന്നെ ഇനിയും കഴിയാനായ്
മനതാരില്‍ പ്രാര്‍ത്ഥന എന്നുമുണ്ട്
ഒരു നാളില്‍ നീയെന്നെ പതിതനായ് കാണുകില്‍
ഒരു വേള ഞാന്‍ വീണു പോയിയെങ്കില്‍
ഒരു വാക്കും മിണ്ടാതെ, ഒരു മാത്ര ഓര്‍ക്കാതെ
ഝ്ടുതിയില്‍ എന്നെ വിളിച്ചീടുക
മരണമേ നീ എന്‍റെ കൂടെ നടക്കണം
നിന്നെ ക്കുറിച്ച് ഞാന്‍ ഓര്‍ത്തിടാനായ്
നീ തന്നെ സത്യമെന്നുള്ളതില്‍ ഒരു തരി
സംശയം പോലും തരാത്ത പോലെ
ഒരു നാളില്‍ നീയെന്നെ പതിതനായ് കാണുകില്‍
ഒരു വേള ഞാന്‍ വീണു പോയിയെങ്കില്‍
ഒരു വാക്കും മിണ്ടാതെ, ഒരു മാത്ര ഓര്‍ക്കാതെ
ഝ്ടുതിയില്‍ എന്നെ വിളിച്ചീടുക
എന്‍റെ വിഷാദമാം ജീവിതവും
എന്‍റെ ദുര്‍ഭാഗ്യവും ഏകാം നിനക്ക് ഞാന്‍
കൊണ്ടുപോയീടാന്‍ ഒരുക്കമെന്നാല്‍
ഇനിയുമീ ജീവിതം മതിയായില്ലെന്നു ഞാന്‍
ചൊല്ലുകില്‍ അത്ഭുതം വേണ്ട തെല്ലും
മരണമേ നീ എടുത്തീടുക എന്നിലെ
ദുരിതമാം ദൂഷിത സിദ്ധികളെ
ഒരുപാടുനാളുകള്‍ ഇനിയുമീ ഭൂമിയില്‍
കരുതാനായ് പ്രാര്‍ഥിക്കാറുണ്ട് ഞാനും
മനിതനായ് തന്നെ ഇനിയും കഴിയാനായ്
മനതാരില്‍ പ്രാര്‍ത്ഥന എന്നുമുണ്ട്
ഒരു നാളില്‍ നീയെന്നെ പതിതനായ് കാണുകില്‍
ഒരു വേള ഞാന്‍ വീണു പോയിയെങ്കില്‍
ഒരു വാക്കും മിണ്ടാതെ, ഒരു മാത്ര ഓര്‍ക്കാതെ
ഝ്ടുതിയില്‍ എന്നെ വിളിച്ചീടുക
മരണമേ നീ എന്‍റെ കൂടെ നടക്കണം
നിന്നെ ക്കുറിച്ച് ഞാന്‍ ഓര്‍ത്തിടാനായ്
നീ തന്നെ സത്യമെന്നുള്ളതില്‍ ഒരു തരി
സംശയം പോലും തരാത്ത പോലെ
ഒരു നാളില്‍ നീയെന്നെ പതിതനായ് കാണുകില്‍
ഒരു വേള ഞാന്‍ വീണു പോയിയെങ്കില്‍
ഒരു വാക്കും മിണ്ടാതെ, ഒരു മാത്ര ഓര്‍ക്കാതെ
ഝ്ടുതിയില്‍ എന്നെ വിളിച്ചീടുക
മരണം.... :(
ReplyDeleteനന്ദി മുബീ, വരവിനും,വായനക്കും!
Deleteനന്നായിരിക്കുന്നൂ..ആശംസകൾ..!
ReplyDeleteനന്ദി ടീച്ചര്‍ !
Deleteനന്നായിരിക്കുന്നൂ..ആശംസകൾ..!
ReplyDeleteവീണ്ടും ഒരു നന്ദി :)
DeleteThis comment has been removed by a blog administrator.
ReplyDeleteഅയ്യോ, പ്രദീപേട്ട, റിപ്ല്യ് എഴുതാന്‍ ക്ലിക്ക് ചെയ്തതാണ്, മാറിപ്പോയി,വരവിനും വായനക്കും നന്ദി.എന്നും നമ്മുടെ കൂടെ ഉണ്ട് എന്നത് തന്നെയല്ലേ സത്യം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്!
Deleteസമയമായില്ല പോലും
ReplyDeleteസമയമായില്ല പോലും
ചണ്ടാല ഭിക്ഷുകി :)
Deleteവരും
ReplyDeleteശരീരമോ നിഴലോ എന്തോ നശിക്കുന്നു.മരണമെന്നു പേര്‍ .
ReplyDelete