കാട്ടു വേനല്‍ ഉണക്കി ക്കരിച്ചോരെന്‍
നേര്‍ത്ത മേനിയെ നോക്കിഞാന്‍ നില്‍ക്കവേ
ഓര്‍ത്തുപോയതെന്‍ നല്ലകാലത്തില്‍ ഞാന്‍
പൂത്തു നിന്നതും കായ്കള്‍ പഴുത്തതും
ചുറ്റിയെന്നെക്കളിച്ച കിടാങ്ങളും
നൃത്തമാടുന്ന വണ്ടും ശലഭവും
ഒക്കെയിന്നെന്റെ ഓര്‍മയില്‍ മാത്രമായ്
സ്വപ്നമാണെന്ന് തോന്നും വിധത്തിലായ്
മന്ദമാരുതനെന്‍ ഇലച്ചാര്‍ത്തിലൂ-
ടൊന്നു കയ്യാല്‍ തഴുകിക്കടന്നുപോയ്
മെല്ലെ ഞാനുമുലഞ്ഞുപോയ് നാണത്താല്‍
കുഞ്ഞുപൂക്കള്‍ കൊഴിച്ചു ചിരിച്ചു ഞാന്‍
ചുറ്റുമുള്ളോരെന്‍ കൂട്ടു മരങ്ങളില്‍
മുറ്റുനിന്നതില്‍ ഒട്ടനേകങ്ങളും
വെട്ടിമാറ്റുന്ന കാഴ്ചകള്‍ കണ്ടു ഞാന്‍
ഞെട്ടലോടെ കഴിച്ചെന്‍ ദിനങ്ങളും
പിന്നെയേറെ കടന്നുപോയ് നാളുകള്‍
കണ്ടു തീരാത്ത കാഴ്ചകള്‍ കണ്ടു ഞാന്‍
കണ്ടു തീരുവാന്‍ വേണ്ടിവിധിച്ചതും
വേണ്ടെതില്ലെന്നു തോന്നീ മനസ്സിലും
വെട്ടിവെട്ടിയരിഞ്ഞു കളയുന്നു
തട്ടിയാകെ നിരത്തിപ്പണിയുന്നു
പത്തു പന്ത്രണ്ടു വീടുകള്‍ മേല്‍ക്കുമേല്‍
പച്ചയെന്ന നിറമാകെ മായുന്നു
വെച്ചുകൂട്ടുന്നു മണ്ണിന്‍റെ ചട്ടിയില്‍
കൊച്ചു ചെടികളെ കാഴ്ച്ചക്കായ് ചുറ്റുമായ്
ഉപ്പിലിട്ടവയാകില്ല ഉപ്പുപോ-
ലെന്ന ചൊല്ലും മറന്നുപോയ് കാണുമോ
ഇന്നുഞാനീ മതിലിന്നരികത്ത്
നിന്നു ചുറ്റും തിരഞ്ഞു നോക്കീടവേ
കുഞ്ഞു തൈകളല്ലാതെയൊരു മര-
മില്ല കണ്ണുകള്‍ പായുന്ന ദൂരത്തില്‍
താപമേറി വരുന്നു ദിനം തോറും
സൂര്യദേവനും നീരസമാര്‍ന്നുവോ
താങ്ങുവാനെനിക്കേറെനാളാവില്ലെ-
ന്നോര്‍മ്മയെന്നെയിന്നേറെ തളര്‍ത്തുന്നു
നല്ലനാളുകള്‍ പോയ്മറഞ്ഞീടുവാന്‍
കര്‍മ്മമത്തരം ചെയ്തില്ല ഞാന്‍ പിന്നെ
എന്തിനെന്നെ പരീക്ഷിപ്പതീവിധം
എന്ന് ഞാന്‍ ചോദിച്ചീടുന്നതോ പിഴ
വെട്ടി മാറ്റിയെന്‍ വേദന നിര്ത്തീടാന്‍
ഒട്ടു പാടുണ്ടോ മനിതരെ തോന്നിക്കാന്‍
എത്രകാലമെന്‍ കാലമെന്നറിയാതെ
ചത്തു ജീവിച്ച്ചിടാന്‍ വയ്യെന്നറിയുക
ഓര്‍ത്തു ജീവിക്കുവാനുണ്ടോര്‍മ്മക്കൂട്ടിലായ്
ഒട്ടനേകം ഹരിതമാം ഓര്‍മ്മകള്‍
കണ്‍തുറന്നീടാന്‍ ഭയമുണ്ടെനിക്കിന്നു
മെന്ന സത്യം മറച്ചിടുന്നില്ല ഞാന്‍
എത്രയെത്ര ജനനങ്ങള്‍ കണ്ടുഞാന്‍
ഒട്ടനേകം മരണ ദുഖങ്ങളും
ഏത്തണേയെന്‍ മരണമിനിവേഗം
എന്നൊരാശയില്‍ ഞാനും കഴിയുന്നു
നേര്‍ത്ത മേനിയെ നോക്കിഞാന്‍ നില്‍ക്കവേ
കടപ്പാട് : ഗൂഗിള്‍ |
പൂത്തു നിന്നതും കായ്കള്‍ പഴുത്തതും
ചുറ്റിയെന്നെക്കളിച്ച കിടാങ്ങളും
നൃത്തമാടുന്ന വണ്ടും ശലഭവും
ഒക്കെയിന്നെന്റെ ഓര്‍മയില്‍ മാത്രമായ്
സ്വപ്നമാണെന്ന് തോന്നും വിധത്തിലായ്
മന്ദമാരുതനെന്‍ ഇലച്ചാര്‍ത്തിലൂ-
ടൊന്നു കയ്യാല്‍ തഴുകിക്കടന്നുപോയ്
മെല്ലെ ഞാനുമുലഞ്ഞുപോയ് നാണത്താല്‍
കുഞ്ഞുപൂക്കള്‍ കൊഴിച്ചു ചിരിച്ചു ഞാന്‍
ചുറ്റുമുള്ളോരെന്‍ കൂട്ടു മരങ്ങളില്‍
e - മഷി |
വെട്ടിമാറ്റുന്ന കാഴ്ചകള്‍ കണ്ടു ഞാന്‍
ഞെട്ടലോടെ കഴിച്ചെന്‍ ദിനങ്ങളും
പിന്നെയേറെ കടന്നുപോയ് നാളുകള്‍
കണ്ടു തീരാത്ത കാഴ്ചകള്‍ കണ്ടു ഞാന്‍
കണ്ടു തീരുവാന്‍ വേണ്ടിവിധിച്ചതും
വേണ്ടെതില്ലെന്നു തോന്നീ മനസ്സിലും
വെട്ടിവെട്ടിയരിഞ്ഞു കളയുന്നു
തട്ടിയാകെ നിരത്തിപ്പണിയുന്നു
പത്തു പന്ത്രണ്ടു വീടുകള്‍ മേല്‍ക്കുമേല്‍
പച്ചയെന്ന നിറമാകെ മായുന്നു
വെച്ചുകൂട്ടുന്നു മണ്ണിന്‍റെ ചട്ടിയില്‍
കൊച്ചു ചെടികളെ കാഴ്ച്ചക്കായ് ചുറ്റുമായ്
ഉപ്പിലിട്ടവയാകില്ല ഉപ്പുപോ-
ലെന്ന ചൊല്ലും മറന്നുപോയ് കാണുമോ
ഇന്നുഞാനീ മതിലിന്നരികത്ത്
നിന്നു ചുറ്റും തിരഞ്ഞു നോക്കീടവേ
കുഞ്ഞു തൈകളല്ലാതെയൊരു മര-
മില്ല കണ്ണുകള്‍ പായുന്ന ദൂരത്തില്‍
താപമേറി വരുന്നു ദിനം തോറും
സൂര്യദേവനും നീരസമാര്‍ന്നുവോ
താങ്ങുവാനെനിക്കേറെനാളാവില്ലെ-
ന്നോര്‍മ്മയെന്നെയിന്നേറെ തളര്‍ത്തുന്നു
നല്ലനാളുകള്‍ പോയ്മറഞ്ഞീടുവാന്‍
കര്‍മ്മമത്തരം ചെയ്തില്ല ഞാന്‍ പിന്നെ
എന്തിനെന്നെ പരീക്ഷിപ്പതീവിധം
എന്ന് ഞാന്‍ ചോദിച്ചീടുന്നതോ പിഴ
വെട്ടി മാറ്റിയെന്‍ വേദന നിര്ത്തീടാന്‍
ഒട്ടു പാടുണ്ടോ മനിതരെ തോന്നിക്കാന്‍
എത്രകാലമെന്‍ കാലമെന്നറിയാതെ
ചത്തു ജീവിച്ച്ചിടാന്‍ വയ്യെന്നറിയുക
ഓര്‍ത്തു ജീവിക്കുവാനുണ്ടോര്‍മ്മക്കൂട്ടിലായ്
ഒട്ടനേകം ഹരിതമാം ഓര്‍മ്മകള്‍
കണ്‍തുറന്നീടാന്‍ ഭയമുണ്ടെനിക്കിന്നു
മെന്ന സത്യം മറച്ചിടുന്നില്ല ഞാന്‍
എത്രയെത്ര ജനനങ്ങള്‍ കണ്ടുഞാന്‍
ഒട്ടനേകം മരണ ദുഖങ്ങളും
ഏത്തണേയെന്‍ മരണമിനിവേഗം
എന്നൊരാശയില്‍ ഞാനും കഴിയുന്നു
realy nice poem i like &aashamsakal praveen
ReplyDeleteനന്ദി അസിഫ്, ആസിഫ് ഷമീരും. ആസിഫ് വയനാടും ഒരേ ആള്‍ തന്നെയാണോ?
Deleteമരം പാടുന്ന ഗീതം നമ്മൂടെ ഓരോരുത്തരുടേതുമാണ്
ReplyDeleteമനോഹരരചന
നന്ദി അജിത്തെട്ടാ, ഈ വഴി മറക്കാതെ, ഈ മരത്തിന്‍റെ ചുവട്ടില്‍ ഇത്തിരി നേരം ഇരുന്നതിന്!
Deleteഎത്രയെത്ര ജനനങ്ങള്‍ കണ്ടുഞാന്‍
ReplyDeleteഒട്ടനേകം മരണ ദുഖങ്ങളും
ഏത്തണേയെന്‍ മരണമിനിവേഗം
എന്നൊരാശയില്‍ ഞാനും കഴിയുന്നു
നല്ല കവിത
ഇഷ്ടായി
നന്ദി ചേച്ചി, ഈ വരവിനും, വായനക്കും, അഭിപ്രായത്തിനും.
Deleteനന്നായി എഴുതി.....
ReplyDeleteനന്ദി പ്രദീപേട്ടാ
Deleteഇത്രേം നല്ലൊരു രചന കൂടുതല്‍ പേരിലേക്ക് എത്തിക്കൂ പ്രവീ.
ReplyDeleteമനോഹരമായി ഈണത്തില്‍ ചൊല്ലാന്‍ കഴിഞ്ഞു.
വായനക്കും അഭിപ്രായത്തിനും നന്ദി കണ്ണൂരാന്‍ , കുറെ നാളായല്ലോ കണ്ടിട്ട്?
Delete