മൃഗമുറങ്ങിക്കിടക്കും മനസ്സിലായ്
നിറയെ മുറിവുകള്‍ കോറിക്കിടക്കവേ
നിറയെ മുറിവുകള്‍ കോറിക്കിടക്കവേ
തുടിതിമര്‍ക്കും കടലില്ലലോസരം
കൊടിയ വേനല്‍ , കിനാവില്‍ തളിര്‍ത്തോരാ
ചെടിയെ മെല്ലെ കരിച്ചു ചുടുമ്പോഴും
മനസ്സു തെല്ലും പിടഞ്ഞില്ലോരിക്കലും
കരളുറപ്പോടെ കണ്ടുനിന്നപ്പോഴും
പകലുമാറി ഇരുളിന്നെയും കാത്ത്
പലരുമീനിഴല്‍ പുറകില്‍ ഒളിക്കുന്നു
വദനസുന്ദരം തന്‍റെ പുറകിലായ്
പലവിധം മുഖം ഭയമുണര്‍ത്തീടുന്നു
മറവി തന്നില്‍ മറച്ചു ഞാന്‍ എന്നുടെ
പിറവി തന്‍റെ പുറകിലെ പുണ്യവും
മതിമറന്നു ഞാന്‍ ആസ്വദിച്ചാടിയീ
ചടുല ജീവിതം ദോഷമാമീവിധം
പുറകെ വന്നവര്‍ ഏറെ ഉണ്ടായെന്റെ
പുറകില്‍ നിന്നും കളിച്ചു രസിച്ചവര്‍
ഇവിടെ ഇന്നുഞാന്‍ എകനായീടുന്നു
പതനമീവിധം പൂര്‍ണമായീടുന്നു.
ഇനിയുമെന്നില്‍ ഭയം ബാക്കിയില്ലെന്ന
തറിയുകെന്നെ നീ നിന്‍ കൂടെ കൂട്ടുക
മരണമെന്തിനീ ഓരോദിനത്തിലും
മതിയെനിക്കിനീ നൊന്തു മരിക്കലും
വിട വിട എന്ന് ചെല്ലുന്നത് കേള്‍ക്കാന്‍
ഇനിയുമാരുമെന്‍ കൂടെയില്ലെന്നതും
അറിയുക നീ മനം നൊന്തു കേഴുവാന്‍
മനിതരില്ലിനി ഭൂവില്‍ എനിക്കായി
( ഒരു എയിഡ്സ് രോഗിയുടെ മനോവ്യാപാരങ്ങളിലൂടെ )
കൊടിയ വേനല്‍ , കിനാവില്‍ തളിര്‍ത്തോരാ
ചെടിയെ മെല്ലെ കരിച്ചു ചുടുമ്പോഴും
മനസ്സു തെല്ലും പിടഞ്ഞില്ലോരിക്കലും
കരളുറപ്പോടെ കണ്ടുനിന്നപ്പോഴും
പകലുമാറി ഇരുളിന്നെയും കാത്ത്
പലരുമീനിഴല്‍ പുറകില്‍ ഒളിക്കുന്നു
വദനസുന്ദരം തന്‍റെ പുറകിലായ്
പലവിധം മുഖം ഭയമുണര്‍ത്തീടുന്നു
മറവി തന്നില്‍ മറച്ചു ഞാന്‍ എന്നുടെ
പിറവി തന്‍റെ പുറകിലെ പുണ്യവും
മതിമറന്നു ഞാന്‍ ആസ്വദിച്ചാടിയീ
ചടുല ജീവിതം ദോഷമാമീവിധം
പുറകെ വന്നവര്‍ ഏറെ ഉണ്ടായെന്റെ
പുറകില്‍ നിന്നും കളിച്ചു രസിച്ചവര്‍
ഇവിടെ ഇന്നുഞാന്‍ എകനായീടുന്നു
പതനമീവിധം പൂര്‍ണമായീടുന്നു.
ഇനിയുമെന്നില്‍ ഭയം ബാക്കിയില്ലെന്ന
തറിയുകെന്നെ നീ നിന്‍ കൂടെ കൂട്ടുക
മരണമെന്തിനീ ഓരോദിനത്തിലും
മതിയെനിക്കിനീ നൊന്തു മരിക്കലും
വിട വിട എന്ന് ചെല്ലുന്നത് കേള്‍ക്കാന്‍
ഇനിയുമാരുമെന്‍ കൂടെയില്ലെന്നതും
അറിയുക നീ മനം നൊന്തു കേഴുവാന്‍
മനിതരില്ലിനി ഭൂവില്‍ എനിക്കായി
( ഒരു എയിഡ്സ് രോഗിയുടെ മനോവ്യാപാരങ്ങളിലൂടെ )
ഒടുവില്‍ സ്വന്തം നിഴല്‍മാത്രമെ കൂടെ ഉണ്ടാവു എന്നു കേട്ടിട്ടുണ്ട്.ചെയ്തുപോയ തെറ്റുകള്‍ തിരുത്താനോ, പ്രായശ്ചിത്തം ചെയ്യാനോ ആവാത്തവിധം നിസ്സാഹായമായ ആ അവസ്ഥ അസഹനീയം തന്നെ.....
ReplyDeleteനല്ല കവിത.... കവിതക്കുള്ളില്‍ ഒളിപ്പിച്ചുവെച്ചത് നല്ലൊരു സന്ദേശം.....
നന്ദി പ്രദീപേട്ടാ,ഈ അഭിനന്ദനങ്ങള്‍ എനിക്ക് പ്രചോദനം തരുന്നു.വളരെ നന്ദി.
Deleteമാനസികവ്യാപാരങ്ങള്‍ കാവ്യമാക്കിയപ്പോള്‍ നന്നായി
ReplyDeleteവായനക്ക് നന്ദി അജിത്തെട്ടാ, ഏകദേശം നാലാഴ്ചയായി ഈ കവിത പെട്ടിയില്‍ , മുഴുമിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല, ഈ weekendil ആണ് പിന്നെ കമ്പ്ലീറ്റ് ചെയ്തത്.
Deleteആദ്യ വരി തന്നെ മനൊഹരം “”മൃഗമുറങ്ങിക്കിടക്കും മനസ്സിലായ്
ReplyDeleteനിറയെ മുറിവുകള്‍ കോറിക്കിടക്കവേ“” ശരിയ്കും ഇഷ്ടപ്പെട്ടു.
നന്ദി നിധീഷ്, ഈ വരവിനും, വായനക്കും, അഭിനന്ദനങ്ങള്‍ക്കും !
Deleteനല്ല കവിത...
ReplyDeleteഎയിഡ്സ് രോഗിയുടെ ഡയറിക്കുരിപ്പുകള്‍ എന്നാ പുസ്തകമാണോ പ്രചോദനം ?
നന്ദി വിനീത്, ഈ വരവിനും, വായനക്കും. ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല, ആരാണ് എഴുതിയത്?, പബ്ലിഷര്‍ ആരാണ്?
Deleteചെയ്തു പോയ തെറ്റിന് ഭൂമിയില്‍ നിന്ന് തന്നെ പ്രതിഫലം കിട്ടിയ തരത്തില്‍ ഉള്ള ജീവിതം കൊള്ളാം വരികള്‍ ആശംസകള്‍
ReplyDeleteനന്ദി മാഷേ, ഈ വായനക്കും അഭിപ്രായത്തിനും
Deleteവ്യപാരം കൊള്ളാം :)
ReplyDeleteകച്ചോടം നഷ്ടത്തിലല്ലേ ഷാജു! വായനക്ക് നന്ദി
Deletekollam
ReplyDeleteവരവിനും വായനക്കും നന്ദി ഗൌതമന്‍
Deleteഇനിയുമെന്നില്‍ ഭയം ബാക്കിയില്ലെന്ന
ReplyDeleteതറിയുകെന്നെ നീ നിന്‍ കൂടെ കൂട്ടുക
മരണമെന്തിനീ ഓരോദിനത്തിലും
മതിയെനിക്കിനീ നൊന്തു മരിക്കലും
വിട വിട എന്ന് ചെല്ലുന്നത് കേള്‍ക്കാന്‍
ഇനിയുമാരുമെന്‍ കൂടെയില്ലെന്നതും
അറിയുക നീ മനം നൊന്തു കേഴുവാന്‍
മനിതരില്ലിനി ഭൂവില്‍ എനിക്കായി
വായനക്ക് നന്ദി സുഹൃത്തേ, ഇനിയും ഈ വഴി വരും എന്ന് പ്രതീക്ഷിക്കുന്നു
Deleteതിരിഞ്ഞു നോട്ടങ്ങളുടെ തിരിച്ചറിവുകള്‍.
ReplyDelete