വീട്ടിലെത്തണം
അച്ഛനേം അമ്മയേം
ഗുരുവായൂര്‍ കൊണ്ടുപോണം
മുടങ്ങിയ വഴിപാടുകള്‍ ഉണ്ടത്രേ
മോന്റെ സ്കൂളില്‍ പോണം
പഠിത്തം ഉഴപ്പുന്നു എന്ന് ടീച്ചര്‍
താലി ഉരഞ്ഞു മുറിയാനായത്രേ
വിളക്കാന്‍ കൊടുക്കണം
പറമ്പില്‍ കുറേ വാഴ നടണം
കുളമിത്തിരി വലുതാക്കണം
മക്കളെ നീന്താന്‍ പഠിപ്പിക്കണം
കൂടെ മീന്‍ പിടിത്തവും മരം കയറ്റവും
കുറച്ചു മരങ്ങള്‍ നടണം
എല്ലാര്‍ക്കും പാസ് പോര്‍ട്ട് എടുക്കണം
ഒരു യാത്ര പോണം, സിനിമ കാണണം
പിന്നെ കുറച്ചു വിരുന്നുകളും
രണ്ടു കല്യാണങ്ങളും
ഒരു വീട് കൂടലും ഉണ്ട്
ഏതായാലും ഒരു മാസമുണ്ടല്ലോ!
ടൂ..ടൂ..ടൂ..ടൂ.. കട്ടായി
എട്ടു കൊല്ലത്തെ സ്ഥിരം പല്ലവി
ഫോണിനു പോലും മടുത്തു കാണും!
ഫോണിനു മടുക്കും..
ReplyDeleteകാലത്തിനു മടുക്കും..
എന്തിനു പറയണം..
മൂട്ടകൾക്കു വരെ മടുക്കും..
പക്ഷെ; പ്രവാസിയുടെ
ബന്ധുക്കൾക്ക് മാത്രം
മടുക്കില്ല..
പ്രവാസി മരിക്കുവോളം
thank you dear for the visit.
Deleteപ്രവാസികളുടെ വേവലാതികള്‍..........
ReplyDeleteആശംസകള്‍
thank you sir for the visit. still in dubai?
Delete