Monday, 21 December 2015

തിരച്ചില്‍

(കടപ്പാട് : ഗൂഗിള്‍)
ഞാനിന്ന്‍ ഒരു തിരച്ചിലില്‍ ആണ്
ഒരു സുദിനത്തില്‍
ഞാന്‍ ഇല്ലാതായി തീരും
എന്നാ വിശ്വാസം എനിക്കില്ല
പുറമേ നിന്ന കാണുന്ന
മരണത്തിന്‍റെ കാഴ്ചകള്‍
അകമേ നിന്ന് കണ്ടിട്ടുള്ള
ഒരു ഭാഗ്യവാനെ തിരയുകയാണ് ഞാന്‍
എന്‍റെ കണ്‍ തുളയിലൂടെ
ഒരു ജാലകത്തിലൂടെന്ന പോല്‍
പുറത്തോട്ടു നോക്കുന്ന ജീവി
എവിടെപ്പോകുന്നു എന്നാണ്
എന്‍റെ അന്വേഷണത്തിന്‍റെ പൊരുള്‍
ഒടുവില്‍ ഞാനെന്ന ഞാനോ
അവനെന്ന ഞാനോ
ശരിയായ ഞാന്‍ എന്നതാണ്
ചോദിക്കാനുള്ള ചോദ്യം
മരണത്തെ ഭയക്കാന്‍
തുടങ്ങിയിരിക്കുന്നു
എന്നതാണ് സത്യം!

14 comments:

  1. ആരാണു ഞാൻ!!!

    ReplyDelete
    Replies
    1. ഹോ, ഈ അജിത്തേട്ടന്റെ ഒരു കാര്യം!, ഞാന്‍ എന്റര്‍ ബട്ടണ്‍ ഞെക്കുന്നതും കാത്തിരിക്കുകയാണല്ലോ! വരവിനും വായനക്കും, ഒരു തരം പുതിയ നന്ദി ( ആരും ഇത് വരെ കാണാത്ത, കേള്‍ക്കാത്ത, കൊടുക്കാത്ത) ഒരു സ്പെഷ്യല്‍ നന്ദി. u r my man!

      Delete

  2. വളരെ വ്യത്യസ്തമായ ചിന്തകൾ , വ്യത്യസ്തമായ എഴുത്ത് ... എന്റെ ആശംസകൾ.

    ReplyDelete
    Replies
    1. ആദ്യ വരവിനും, വായനക്കും നന്ദി ഷഹീം, ഇനിയും വരിക ഇത് വഴി വല്ലപ്പോഴും!

      Delete
  3. അറിഞ്ഞില്ല, നീയിത്രയും ഗംഭീരനായത്.. ആശംസകള്‍. നിന്‍റെ മേല്‍ അച്ചടിമഷി പുരളാന്‍ സമയമായി :)

    ReplyDelete
    Replies
    1. നന്ദി പ്രകാശ്, ഈ അഭിനന്ദനങ്ങള്‍ക്കും, പ്രോത്സാഹനത്തിനും, സമയം വരും, അന്ന് എല്ലാം നടക്കും, ഇപ്പൊ അത്തരം ചിന്തകള്‍ ഒന്നും തന്നെ ഇല്ല

      Delete
  4. This comment has been removed by the author.

    ReplyDelete
  5. തിരച്ചിൽ തുടരുമ്പൊഴും ജീവിക്കാൻ മറക്കരുത് എന്നാണ് തവളയുടെ ഒരിത്. വീണ്ടും വരും.

    ReplyDelete
    Replies
    1. നന്ദി ന്‍റെ കുഞ്ഞ്യേ, ഇന്ജീം വരുന്നതും കാത്ത് ഞാന്‍ ഉണ്ടാകും!

      Delete
  6. തിരച്ചിൽ തുടരുമ്പൊഴും ജീവിക്കാൻ മറക്കരുത് എന്നാണ് തവളയുടെ ഒരിത്. വീണ്ടും വരും.

    ReplyDelete
  7. Replies
    1. നന്ദി ആര്‍ഷ, ഈ വരവിനും വായനക്കും. ഇനിയും വരിക.

      Delete
  8. മനക്കണ്ണുകൊണ്ട്‌ നോക്ക്യാലും കണ്ടുകിട്ടാന്‍ പാടായ അത്ഭുതം!!!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍, ആശംസകള്‍ സഹര്‍ഷം സ്വീകരിക്കുന്നു, ഒപ്പം പുതു വത്സരാശംസകള്‍ നേരുന്നു.

      Delete