Tuesday, 26 November 2013

മേഘങ്ങള്‍ പഠിപ്പിക്കുന്നത്‌..

ഓരോ മഴയിലും അലിഞ്ഞു തീരുന്ന
ഈര്‍ഷ്യകളുണ്ട്  മനസ്സില്‍
ഓരോ കാറ്റിലും പൊഴിഞ്ഞു വീഴുന്ന
മുഖംമൂടികള്‍ ഉണ്ട് മനസ്സില്‍
ഓരോ വെയിലിലും വാടുന്ന
കിനാക്കളുണ്ട് മനസ്സില്‍
(കടപ്പാട് : ഗൂഗിള്‍ )
ഓരോ പുലരിയിലും പുതുനാമ്പുകള്‍ പോലെ
പ്രതീക്ഷകളുണ്ട് മനസ്സില്‍
ഓരോ നാളിലും പ്രകാശം പരത്തി
ചിന്തകളുണ്ട് മനസ്സില്‍
ഓരോര്‍ത്തര്‍ക്കുള്ളിലും നന്മയായി
നാം എന്ന ചിന്തയുണ്ട് മനസ്സില്‍
മഴ പെയ്യാതെയും, കാറ്റു വീശാതെയും
വെയില്‍ വരാതെയും, പുലരിപിറക്കാതെയും
പ്രകൃതിയുണ്ടോ?
മാറ്റങ്ങളില്‍ മാറാത്ത മനസ്സുകളുണ്ടോ?
ഉണ്ടെങ്കില്‍ നിങ്ങളോര്‍ക്കുക
കാര്‍മേഘങ്ങള്‍ അല്പ്പായുസ്സുകള്‍ ആണ്
ഇടിച്ചും മിന്നിയും ദേഷ്യം ചൊരിയുന്ന
ചില ജന്മങ്ങള്‍
ശാപം ഏറ്റുവാങ്ങി നശിക്കും
പിന്നെയും ബാക്കിയുള്ളവര്‍
ഒരുമഴക്കപ്പുറം തന്നെത്തന്നെ
തിരഞ്ഞു വശം കെടും
അപ്പോഴും നിങ്ങള്‍ ഓര്‍ക്കാത്ത
ചിലതുണ്ടാകും
നിങ്ങളാണ് അറിഞ്ഞോ, അറിയാതെയോ
നന്മയെന്തെന്ന്  മനസ്സിനെ പഠിപ്പിക്കുന്നത്‌
എന്താകരുത് എന്നും
എങ്ങിനെ ആകരുത് എന്നും
പഠിപ്പിക്കുന്നത്‌





25 comments:

  1. മേഘം കരയുന്നതാകും മഴ .

    ReplyDelete
    Replies
    1. വായനക്കും, അഭിപ്രായത്തിനും നന്ദി അനീഷ്‌.

      Delete
    2. എന്ന് ഞാന്‍ കഴിഞ്ഞ ദിവസം ഓര്‍ത്തതേയുള്ളൂ.

      Delete
  2. അനുഭവമാണേറ്റവും ശ്രേഷ്ഠനായ ഗുരു. അനുഭവങ്ങളില്‍ നിന്ന് പഠിക്കയെന്നത് വിവേകവും. കവിത അര്‍ത്ഥവത്തായി

    ReplyDelete
    Replies
    1. മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കുന്നവന്‍ ബുദ്ധിമാനും! വായനക്കും, അഭിപ്രായത്തിനും നന്ദി അജിത്തേട്ടാ.

      Delete
  3. നന്നായി... അനുഭവം തന്നെയാണ് ഗുരു.. ആശംസകള്‍..

    ReplyDelete
    Replies
    1. വരവിനും വായനക്കും, ആശംസകള്‍ക്കും നന്ദി മനോജ്‌ .

      Delete
  4. നന്മയുടെ ശീതളിമയുള്ള നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. വായനക്കും, അഭിപ്രായത്തിനും നന്ദി സര്‍

      Delete
  5. മഴ പെയ്യാതെയും, കാറ്റു വീശാതെയും
    വെയില്‍ വരാതെയും, പുലരിപിറക്കാതെയും
    പ്രകൃതിയുണ്ടോ? നല്ല വരികള്‍

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ, ഈ നല്ല വാക്കുകള്‍ക്കും, അഭിനന്ദനത്തിനും

      Delete
  6. ചിലപ്പോഴൊക്കെ ഒരു മഴ പെയ്തെങ്കില്‍ ഒരു കാറ്റടിച്ചെങ്കില്‍ എന്നും തോന്നാം! ആശംസകള്‍

    ReplyDelete
    Replies
    1. മഴകളല്ലേ വേനലിന്‍റെ വില പറഞ്ഞു തരുന്നത് സോഫീ, അതുപോലെ തന്നെ മഴയുടെയും വില നാം അറിയുന്നു! ഈ വരവിനും വായനക്കും നന്ദി, ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു

      Delete
  7. മേഘങ്ങൾക്ക് വ്യത്യസ്ത മാനം ഉണ്ട് വായനയിൽ .. ആശംസകൾ ..

    ReplyDelete
    Replies
    1. നന്ദി പ്രവീണ്‍ ഈ വരവിനും വായനക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ എല്ലാവരും പ്രകൃതിയോട് കൂടുതല്‍ അടുത്താല്‍ പലതും പഠിക്കാന്‍ സാധിക്കും. ദൈവത്തിന്‍റെ അടയാളങ്ങള്‍ വായിക്കാനും, നന്മ പ്രവര്‍ത്തിക്കാനും.

      Delete
  8. നന്നായെടൊ...

    ബ്ലോഗിന്റെ പേരെനിക്കിഷ്ടായി :)

    ReplyDelete
    Replies
    1. നണ്ട്രി തലൈവരേ, ഉണ്ഗല്‍ വരവുക്കും, ഇന്ത ഇമ്പമാന സൈതിക്കും, നണ്ട്രി, വണക്കം

      Delete
  9. ithuthanneyalle ororutharudeyum jeevithavum padippikkunnathu??

    ReplyDelete
    Replies
    1. അതെ സലാഹുദ്ധീന്‍ , ജീവിതലക്ഷ്യങ്ങള്‍ ഇല്ലാത്ത മനുഷ്യര്‍ ഈ ഭൂമിയില്‍ ഇല്ല, നാം അറിഞ്ഞോ, അറിയാതെയോ, ഈശ്വരന്‍ നമ്മുടെ ജീവിതത്തിന് അര്‍ത്ഥവും മാനവും ഉണ്ടാക്കുന്നു. ഈ വരവിനും വായനക്കും നന്ദി.

      Delete
  10. മാറ്റങ്ങളില്‍ മാറാത്ത മനസ്സുകളുണ്ടോ?

    ReplyDelete
    Replies
    1. മാറ്റങ്ങളില്‍ മാറാത്ത ഒന്നേ ഉള്ളൂ, മാറ്റങ്ങള്‍ . ഈ വരവിനും വായനക്കും നന്ദി ചേച്ചി.

      Delete